"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

154 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
}}</ref>
==പശ്ചാത്തലം==
[[Delhi Sultanate|ദില്ലി സുൽത്താനത്ത് ]] ചക്രവർത്തി മുഹമ്മദ്-ബിൻ തുഗ്ലക്കിന്റെ ദുർഭരണത്തിനെതിരായി ഡക്കാൻ പ്രവിശ്യകളിലെ അധികാരസ്ഥർ (അമീരൻ-ഇ-സദാ), എതിരായി പടയെടുത്തു. മാൾവയിലെ സൈന്യധിപൻറെ സഹോദരൻ നസിറുദ്ദിൻ ഇസ്മായിൽ ഷായെ രാജാവായി അവരോധിച്ചു.<ref name=Bahmani/>,<ref name=Ferishta>[https://archive.org/details/ferishtashistory01firi ഡക്കാൻറെ ചരിത്രം-ഫെരിഷ്ത]</ref>.സാഹസികമായി പടപൊരുതിയ ഹസ്സൻ കങ്ഗോ എന്ന പടയാളിക്ക് സഫർ ഖാൻ എന്ന സ്ഥാനപ്പേരും ജാഗീറും അനുവദിച്ചു കിട്ടി. തുഗ്ലക് വീണ്ടും പടയുമായെത്തിയെങ്കിലും സഫർ ഖാൻ അവരെ തോല്പിച്ചു. പിന്നീട് ഇസ്മായിൽ ഷാ സഫർ ഖാനു വേണ്ടി കിരീടം ഒഴിഞ്ഞു.<ref name=Gazette>[http://ahmednagar.gov.in/gazetteer/his_mediaeval_period.html അഹ്മദ്നഗർ ഡിസ്ട്രിക് ഗസറ്റ്]</ref>, <ref name=Radheshyam>{{cite book|author=Dr Radhey Shyam|title= The Kingdom of Ahmednagar|publisher=Motilal Banarasi Das|year=1966|}}</ref>,<ref name=Bahmani/>. അലാവുദ്ദീൻ ഹുസൈൻ കങ്ഗോ ബാഹ്മിനി എന്ന പേരിൽ സഫർ ഖാൻ സിംഹാസനമേറി. തുഗ്ലക് ഡക്കാൻ വീണ്ടെടുക്കാൻ വൃഥാ ശ്രമങ്ങൾ നടത്തി. ബഹ്മൻ ഷായുടെ കീഴിൽ ഡക്കാൻറെ ചെറുത്തു നില്പ് വിജയിച്ചു, ദില്ലി സുൽത്താനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് [[Deccan|ഡെക്കാനിൽ]]അലാവുദ്ദിൻ ബഹ്മൻ ഷാ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചു.<ref name=Ferishta/>, <ref name=Gazette/>.<ref name=Taylor>[https://archive.org/details/astudentsmanual00taylgoog ഇന്ത്യാചരിത്രം മെഡോസ് ടെയ്ലർ]</ref>
ബഹ്മനി തലസ്ഥാനം 1347 മുതൽ 1425 വരെ അഹ്സനാബാദ് ([[Gulbarga|ഗുൽബർഗ]]) ആയിരുന്നു. പിന്നീട് ഇത് മുഹമ്മദാബാദിലേയ്ക്ക്അഹ്മദാബാദിലേയ്ക്ക് ([[Bidar|ബിദാർ]]‍) മാറ്റി.
 
==പേരിനു പിന്നിൽ ==
[[Iran|ഇറാന്റെ]] ഐതിഹാസിക രാജാവായ [[Kai Bahman|ബഹ്മന്റെ]] പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചു. ഇവർ [[Persian Language|പേർഷ്യൻ]] സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ബഹ്മനി സുൽത്താന്മാരും രാജകുമാരന്മാരും പേർഷ്യൻ ഭാഷയിൽ അതിയായ താല്പര്യം പ്രകടിപ്പിച്ചു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായിരുന്നു.<ref> Ansari, N.H. "Bahmanid Dynasty" Encylopaedia Iranica[http://www.iranica.com/newsite/home/index.isc]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2011022" എന്ന താളിൽനിന്ന് ശേഖരിച്ചത്