"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
=== അഹ്മദ് ഷാ (ഭരണ കാലം 1422-35)===
വിജയനഗരസാമ്രാജ്യവുമായുളള യുദ്ധങ്ങൾ കൊടുംപിരി കൊണ്ടത് ഇക്കാലത്താണ്. വിജയനഗരം വമ്പിച്ചൊരു തുക പിഴയായി നല്കി. വാരങ്കലുമ മാൾവയും അഹ്മദ് ഷാ കീഴടക്കി. ബീദാറിനോട് സുൽത്താന് വലിയ താത്പര്യം തോന്നി അഹ്മദാബാദ് ബീദാർ എന്നൊരു നഗരം പണിത് തലസ്ഥാനം 1429-ൽ അങ്ങോട്ടു മാറ്റി. ഗുജറാത്ത്, മാഹിം, കൊങ്കൺ എന്നിവ കൈവശപ്പെടുത്താനുളള ശ്രമങ്ങൾ സഫലമായില്ല.അറുപത്തിയഞ്ചാമത്തെ വയസ്സിൽ(1435) അന്തരിച്ചു. പുത്രൻ അലാവുദ്ദീൻ രാഝപദവിയേറ്റുരാജപദവിയേറ്റു.
 
===അലാവുദ്ദീൻ അഹ്മദ്ഷാ രണ്ടാമൻ(ഭരണകാലം 1436-58) ===
അലാവുദ്ദീൻ കൊങ്കൺ ഭാഗികമായി കീഴടക്കി. ഖാൻദേശ് സുൽത്താൻറെ പുത്രിയേയും രാജാ സംഗമേശ്വറിന്റെ പുത്രിയേയും വിവാഹം ചെയ്തു. അലാവുദ്ദീന്റെ വലംകൈയായി പ്രവർത്തിച്ചിരുന്നത് ദൗലതാബാദിലെ ഗവർണർ, ബസ്രക്കാരനായ ഖലാഫ് ഹുസൈനായിരുന്നു. പക്ഷെ ദർബാറിൽ ദഖിനി മുസ്ലീം നേതാക്കൾ വിദേശീ മുസ്ലീം പ്രമാണികൾക്കെതിരെ സംഘടിതമായ നീക്കങ്ങൾ നടത്തി. ഖലാഫ് ഹുസേൻ ഉൾപ്പെട അനേകായിരം വിദേശി മുസ്ലീം പ്രമാണികൾ കൊല്ലപ്പെട്ടു. അലാവുദ്ദീൻറെ മരണത്തിനു മുമ്പു തന്നെ പുത്രൻ ഹുമയൂണിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. അകാല മരണത്തിനു ശേഷം എട്ടു വയസ്സുകാരനായ പുത്രൻ നിസാം ഷാ സിംഹാസനമേറി, പക്ഷെ താമസിയാതെ മരണപ്പെട്ടു. പിന്നീട് ഒമ്പതു വയസ്സുകാരനായ മുഹമ്മദ് രണ്ടാമൻ കിരീടമണിഞ്ഞു. .
"https://ml.wikipedia.org/wiki/ബഹ്മനി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്