"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
=== അടുത്ത രണ്ടു ദശാബ്ദങ്ങൾ (1377-1397 ) ===
ഈ രണ്ടു ദശാബ്ദക്കാലത്തിനിടയിൽ ബാഹ്മനി സിംഹാസനത്തിൽ അഞ്ചു സുൽത്താൻമാർ ഉപവിഷ്ഠരായി. ഈ കാലഘട്ടത്തിലാണ് ബാഹ്മനി സാണ്രാജ്യത്തിനു ചുറ്റുമായി ഖാൻദേശ്, ഗുജറാത്ത്, മാൾവാ എന്നീ സ്വതന്ത്രരാജ്യങ്ങൾ രൂപം കൊണ്ടത്. ദർബാറിൽ ഇറാനികളും,അറബികളും തുർക്കി വംശജരും ദഖിനി മുസ്ലീംകളും ഉണ്ടായിരുന്നു. ഇവർ തമ്മിൽ അധികാരവടംവലികളും നടന്നിരുന്നു<ref name=Gazette/>. കൊട്ടാരത്തിനകത്ത് തായ്വഴികൾ തമ്മിലുളള സ്പർദ്ധകൾ രൂക്ഷമായി. മുജാഹിദ് ഷായും ദാവൂദ് ഷായും കൊല്ലപ്പെട്ടു.പിന്നീട് സ്ഥാനാരോഹണം ചെയ്ത മുഹമ്മദ് ഷാ രണ്ടാമൻ പത്തൊമ്പതു കൊല്ലം ഭരിച്ചു.പക്ഷെ പുത്രൻ ഗിയാസുദ്ദീൻ,വധിക്കപ്പെട്ടു മന്ത്രിപദം നിഷേധിക്കപ്പെട്ട തഗൽചിൻ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ<ref name=Gazette/> . ഗിയാസുദ്ദീന്റെ വകയിലെ സഹോദരൻ ഷംസുദ്ദീൻ ദാവൂദിനെ സിംഹാസനത്തിലിരുത്തി തഗൽചിൻ മന്ത്രിസ്ഥാനം കൈക്കലാക്കി.<ref name=Radheshyam/>. ഫിറൂസ് ഷാ തഗൽചിന്നിന്റെ കുതന്ത്രങ്ങൾക്കെതിരായി പോരാടി 1397-ൽ സിംഹാസനമേറി.
===താജുദ്ദീൻ ഫിറൂസ് ഷാ(ഭരണകാലം 1397-1422)===
ബാഹ്മനി സാമ്രാജ്യത്തിലെ പ്രശസ്തനായ സുൽത്താനായിരുന്നു ഫിറൂസ് ഷാ, മുഹമ്മദി ഷാ ഒന്നാമൻറെ ഏറ്റവും ഇളയ സഹോദരനായിരുന്നു.<ref name=Gazette/>,<ref name=Ferishta/> <ref name=Sastri>{{cite book|title=Advanced Histroy of India|author=Nilakanta Sastri|publisher=Allied Publishers Private Ltd|year=1970}}</ref>.ഭരണസംവിധാനം ക്രമപ്പെടുത്തി. ഭീമാ നദിക്കരയിൽ ഫിറൂസാബാദ് നഗരം പണിതു. വിജയനഗര സാമ്രാജ്യത്തിനെതിരായി പൊരുതിയ രണ്ടു യുദ്ധങ്ങളിലും( 1398,1406) ഫിറൂസ് ഷാ വിജയം വരിച്ചു. തത്ഫലമായി ദേവരായരുടെ മകളെ വിവാഹം കഴിക്കുകയും ബങ്കാപുരവും കോട്ടയും സ്ഥ്രീധനമായി സ്വീകരിക്കുകയും ചെയ്തു. 1417 -ൽ തെലങ്കാന ആക്രമിച്ചു കീഴടക്കി.പക്ഷേ പണഗൽ യുദ്ധം(1420) ഫിറൂസ് ഷാക്ക് അനുകൂലമായല്ല കലാശിച്ചത്. ഹതാശനും അവശനുമായ സുൽത്താനെതിരായി സഹോദരൻ അഹ്മദ് രംഗത്തെത്തി. ഫിറൂസ് സ്ഥാനമൊഴിഞ്ഞു കൊടുത്തു.
 
=== അഹ്മദ് ഷാ (ഭരണ കാലം 1422-35)===
വിജയനഗരസാമ്രാജ്യവുമായുളള യുദ്ധങ്ങൾ കൊടുംപിരി കൊണ്ടത് ഇക്കാലത്താണ്. വിജയനഗരം വമ്പിച്ചൊരു തുക പിഴയായി നല്കി. വാരങ്കലുമ മാൾവയും അഹ്മദ് ഷാ കീഴടക്കി. ബീദാറിനോട് സുൽത്താന് വലിയ താത്പര്യം തോന്നി അഹ്മദാബാദ് ബീദാർ എന്നൊരു നഗരം പണിത് തലസ്ഥാനം 1429-ൽ അങ്ങോട്ടു മാറ്റി. ഗുജറാത്ത്, മാഹിം, കൊങ്കൺ എന്നിവ കൈവശപ്പെടുത്താനുളള ശ്രമങ്ങൾ സഫലമായില്ല.അറുപത്തിയഞ്ചാമത്തെ വയസ്സിൽ(1435) അന്തരിച്ചു. പുത്രൻ അലാവുദ്ദീൻ രാഝപദവിയേറ്റു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2011002" എന്ന താളിൽനിന്ന് ശേഖരിച്ചത്