"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 158:
===പ്രവർത്തന രീതി===
ആദ്യ ഘട്ടങ്ങളിൽ വാണിജ്യപരവും വാണിജ്യേതരവുമായ എല്ലാ ഉത്തരവാദിത്തങ്ങളും അതതു സ്ഥലങ്ങളിലെ കമ്പനി പ്രതിനിധികൾക്കായിരുന്നു. ഇവർ '''ഏജൻറ്''' എന്നോ '''ചീഫ് ഏജൻറ്'''എന്നോ അറിയപ്പെട്ടു. പിന്നീട് ചുമതലകൾ വർദ്ധിച്ചതോടെ മദ്രാസ്, കൽക്കട്ട, ബോംബേ എന്നിവയുടെ മെച്ചപ്പെട്ട ഭരണത്തിനായി ആറംഗ കൗൺസിലുകളും കൗൺസിൽ പ്രസിഡൻറുമാരും നിയമിതരായി. അങ്ങനെയാണ് ഈ പ്രദേശങ്ങൾക്ക് '''പ്രസിഡൻസി''' എന്ന പേരു വന്നത്. <ref name=Nirad>{{cite book|title=Clive of India|author=Nirad C Chaudhuri|publisher=Jaico Publishing House|ISBN= 9788172244217|year=1977}}</ref>. കൗൺസിൽ പ്രസിഡൻറ് '''ഗവർണർ''' എന്നും അറിയപ്പെട്ടു. ആദ്യകാലങ്ങളിൽ ഗവർണർ തന്നേയായിരുന്നു അതതു സ്ഥലങ്ങളിലെ മുഖ്യ മിലിട്ടറി അധികാരിയും.
ചരക്കുശാലകളുടെ സംരക്ഷണത്തിനായി വളരെ ചെറിയൊരു സൈന്യമേ പ്രസിഡൻസികൾക്ക് ഉണ്ടായിരുന്നുളളു. കമ്പനിയിലെ മറ്റു ജോലിക്കാർ- പ്രധാനമായും നാലു ശ്രേണിയിലുളളവരായിരുന്നു. ഏറ്റവും താഴെക്കിടയിൽ റൈറ്റർമാർ എഴുത്തുകുത്തുഖും കണക്കു പുസ്തകങ്ങളും ഇവരുടെ ചുമതലയായിരുന്നു. അവർക്കു മുകളിൽ ഫാക്റ്റേഴ്സ് -നാട്ടുവ്യാപാരികളിൽ നിന്ന് ചരക്കുകൾ ശേഖരിക്കുകയായിരുന്നു ഫാക്റ്ററുടെ ചുമതല. അങ്ങനെ ശേഖരിച്ച ചരക്കുകൾ സൂക്ഷിച്ചു വെക്കുന്ന പാണ്ടികശാല ഫാക്റ്ററി എന്നറിയപ്പെട്ടു. അതിനും മുകളിൽ ജൂനിയർ മെർച്ചൻറുംമെർച്ചൻറിന് നാലഞ്ചു ഫാക്റ്ററുകളുടേയും പിന്നെ സീനിയർ മെർച്ചൻറുംമെർച്ചൻറ് നാലഞ്ചു ജൂനിയർ മെർച്ചൻറുകളുടേയും ചുമതല വഹിച്ചു. ഇവരുടെയൊക്കെ മേലധികാരിയായി ഏജൻറും. ഉദ്യോഗക്കയറ്റം സീനിയോറിറ്റി അനുസരിച്ചായിരുന്നു. <ref name=Nirad/> <ref>[http://discovery.ucl.ac.uk/1349288/3/340191_vol1.pdf ഈസ്റ്റ് ഇന്ത്യാ കമ്പനിയും ദക്ഷിണാഫ്രിക്കയും 1600-1858 -ജെ.എൽ.ഗെബർ ]</ref>
ഇവരുടെയൊക്കെ കമ്പനി വക വാർഷിക വേതനം വളരെ തുച്ഛമായിരുന്നു. ഉദാഹരണത്തിന് ഗവർണർക്ക് £300, രണ്ടാം കൗണസിലർക്ക് £100, മൂന്നാം കൗൺസിലർക്ക് £70,നാലാം കൗണസിലർക്ക് £50; ഫാക്റ്റർമാരുടെ വേതനം 20നും 40നും ഇടക്ക്, റൈട്ടർമാർക്കു ലഭിച്ചിരുന്നത് £10. <ref>[https://archive.org/stream/goodolddaysofhon00careuoft#page/n5/mode/2up ജോൺ കമ്പനിയുടെ സുവർണദിനങ്ങൾ- W.H.Carey 1882]</ref> കമ്പനി അധികാരികളുടെ മുൻകൂർ അനുമതിയോടെ സ്വകാര്യക്കച്ചവടം നടത്താനും നാട്ടു രാജാക്കന്മാരിൽ നിന്നും പ്രഭുക്കളിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ കൈവശം വെക്കാനും ജീവനക്കാർക്ക് അനുവാദമുണ്ടായിരുന്നു.<ref name= Charters/>, <ref>[https://archive.org/stream/diaryofwilliamhe783hedg#page/n8/mode/1up വില്യെം ഹെജസിന്റെ ഡയറി ]</ref>ജീവനക്കാരുടെ സ്വകാര്യക്കച്ചവടം കമ്പനിയെ പ്രതികൂലമായി ബാധിച്ചില്ല, മറിച്ച് കുറച്ചൊക്കെ ഉപകാരപ്രദമായി. കാരണം ചരക്കുകളന്വേഷിക്കാനും വിലപേശാനും വേറെ ജോലിക്കാരെ നിയമിക്കേണ്ടി വന്നില്ല. <ref name= Nirad/>. കമ്പനിയുടെ സാമ്പത്തികരേഖകളിൽ ഈ രണ്ടു വിധ കച്ചവടങ്ങളുടേയും വിസ്കരിച്ച കണക്കുകളുണ്ട്. സ്വകാര്യക്കച്ചവടങ്ങലിലെ പ്രധാന വസ്തു തോക്കുകളായിരുന്നത്രെ.<ref>{{cite book|title= The Trading World of Asia |author= K.N. Chaudhuri|publisher= Cambridge University press|year=1978|ISBN=9780521217163}}</ref> പ്രസിഡൻസികൾക്ക് പരസ്പരം യാതൊരു പ്രതിബദ്ധതകളുമില്ലാതെ സ്വതന്ത്രമായി പ്രവർത്തിച്ചു; ഓരോ പ്രസിഡൻസിയും ലണ്ടനിലെ കമ്പനി അധികാരികളോട് നേരിട്ട് ഇടപെട്ടു.
 
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്