"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148:
ബോംബേ പോർട്ടുഗീസ് അധീനതയിലായിരുന്നു. 1661-ൽ ചാൾസ് രണ്ടാമൻ പോർട്ടുഗീസ് രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെട്ടപ്പോൾ സ്ത്രീധനമായിക്കിട്ടിയ വസ്തുവകകളിൽ ബോംബേയും ഉൾപ്പെട്ടിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അനുഗ്രഹമായിത്തീർന്നു.ചാൾസ് രണ്ടാമൻ വളരെ ചെറിയ വാർഷിക വാടകക്ക് സ്ഥലം കമ്പനിക്ക് നല്കി. വാടക പത്തു പൗണ്ട് എല്ലാവർഷവും സപ്റ്റമ്പർ മുപ്പതിനകം അടച്ചിരിക്കണമെന്നും ബോംബേയെ വികസിപ്പിക്കണമെന്നുമുളള നിബന്ധനകളിൽ<ref name= Bombay/>. <ref>[http://books.google.co.in/books?id=AMlNAAAAMAAJ&pg=PA386&lpg=PA386&dq=Charles+II+grants+Bombay+to+East+India+Company&source=bl&ots=NFvxmLm1gR&sig=JkHA_jVeQcHDoxclp_E9B6Rq_aM&hl=en&sa=X&ei=AT_3U9W4B8OHuAST0oHoCA&ved=0CDoQ6AEwBA#v=onepage&q&f=false ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചരിത്രം]</ref>. തുറമുഖ പട്ടണമെന്ന നിലക്ക് ബോംബേക്കുളള പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇന്തയിലെ പോർട്ടുഗീസുകാർ ഇതിനെ ശക്തിയായി എതിർത്തെങ്കിലും ഫലമുണ്ടായില്ല. ആദ്യത്തെ ചില വർഷങ്ങളിൽ ബോംബേയുടെ ഭരണനിർവഹണം സൂറത്ത് ഗവർണ്ണറുടെ ചുമതലയായിരുന്നു, ബോംബേക്കു തനതായി ഒരു ഡെപ്യൂട്ടി ഗവർണ്ണർ നിയമിക്കപ്പെട്ടു. പിന്നീട് 1687-ൽ , കമ്പനി പശ്ചിമതീരത്തെ മുഖ്യ ആസ്ഥാനം സൂറത്തിൽ നിന്ന് ബോംബേയിലേക്ക് മാറ്റി, ബോംബേയെ റീജൻസിയായി പ്രഖ്യാപിച്ചു.<ref name= Bombay/>
 
==== സെൻറ് ഹെലേന, ദ്വീപ്അസൻഷൻ, ട്രിസ്താൻ ഡികുണ്യാ ദ്വീപുകൾ====
[[ഒലിവർ ക്രോംവെൽ |ഒലിവർ ക്രോംവെല്ലാണ്]] സെൻറ് ഹെലേന ദ്വീപ് കമ്പനി നിയന്ത്രണത്തിന് വിട്ടു കൊടുത്തത്. പിന്നീട് [[ചാൾസ് രണ്ടാമൻ]] 1672-ൽ അതു സ്ഥിരപ്പെടുത്തി. . അന്താരാഷ്ട്രപ്രാധാന്യമുളള സ്ഥലമായിരുന്നു അതിലാന്തിക് സമുദ്രത്തിലെ ഈ കൊച്ചു ദ്വീപ്. സുദീർഘമായ സമുദ്രയാത്രകളിൽ കപ്പലുകൾക്ക് അറ്റകുറ്റ പണികൾ നടത്താനും അവശ്യസാധനങ്ങൾ സംഭരിക്കാനും ഒരു വിശ്രമത്താവളമായും ഈ ദ്വീപ് ഉപയോഗപ്പെട്ടു. പിന്നീട് [[നെപ്പോളിയൻ| നെപ്പോളിയനെ]] തടവിൽ പാർപ്പിച്ചത് ഈ ദ്വീപിലാണ്.
[[image: Saint Helena, Ascension and Tristan da Cunha on the Globe (in the United Kingdom).svg|thumb|സെൻറ് ഹെലേന, അസൻഷൻ, ട്രിസ്താൻ ഡികുണ്യാ ദ്വീപുകൾ ]]
 
===പ്രവർത്തന രീതി===
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്