"കെർണൽ പാനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
 
==വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ==
===ലിനക്സ്===
ലിനക്സ് കെർണലിലെ പാനിക്ക് ഫങ്ഷൽ സിസ്റ്റം നേരിട്ട പ്രശ്നത്തെപ്പറ്റി ഉള്ള പരമാവധി വിവരങ്ങൾ കൺസോളിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനു പുറമേ കെർണലിന്റെ കോർഡമ്പ് ശേഖരിക്കാനുള്ള സംവിധാനങ്ങൾ ക്രമീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ പ്രവർത്തിപ്പിക്കുന്നു. ഈ സംവിധാനം വഴി കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയുടെ ഒരു പകർപ്പ് ശേഖരിക്കപ്പെടും. അതിനെ പിന്നീട് പരിശോധിക്കുന്നത് വഴി പ്രശ്നത്തിലേക്ക് നയിച്ച കാരണങ്ങളെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുന്നു.
 
ലിനക്സ് കെർണലിൽ പ്രവർത്തന സമയത്തെ എല്ലാ പ്രശ്നങ്ങളും പാനിക്കിലേക്ക് നയിക്കണമെന്നില്ല. ചില പ്രശ്നങ്ങളെ സ്വയം പരിഹരിച്ച് കെർണലിനു മുന്നോട്ട് പോകാൻ സാധിക്കും. കെർണൽ ഊപ്സ് (Kernal Oops) എന്നാണ് ഈ സാഹചര്യം അറിയപ്പെടുന്നത്. കെർണലിലെ ഏതെങ്കിലും ഒരു ഭാഗത്ത് വന്ന പ്രശ്നം അത്ര സാരമുള്ളതല്ലെങ്കിൽ ഊപ്സ് വിളിക്കപ്പെടുകയും ആ പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ പ്രധാന ഭാഗങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഊപ്സിനു ശേഷം പാനിക്കിലേക്ക് തന്നെ സിസ്റ്റത്തെ നയിക്കും. കെർണൽ ഊപ്സ് ഉണ്ടാകുമ്പോൾ അതിനു തുടർച്ചയായി പാനിക് ഉണ്ടാക്കണമോ എന്ന കാര്യം ലിനക്സ് കെർണലിൽ ക്രമീകരിക്കാവുന്നതാണ്. പാനിക്കിനു ശേഷം കമ്പ്യൂട്ടറിനു പ്രവർത്തനം തുടരാൻ റീബൂട്ടിങ്ങ് കൂടിയേ കഴിയൂ. ഊപ്സ് സാരമുള്ളതല്ല എങ്കിൽ പ്രവർത്തനം തുടരാൻ സാധിക്കും.
 
===മൈക്രോസോഫ്റ്റ് വിൻഡോസ്===
സ്വയം തിരുത്തി മുന്നോട്ട് പോകാൻ സാധിക്കാത്ത രീതിയിലുള്ള പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായാൽ വിൻഡോസ് ഒരു നീല സ്ക്രീനിൽ ഈ പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങളും അത് പരിഹരിക്കാൻ സഹായിച്ചേക്കാവുന്ന സന്ദേശങ്ങളും കാണിക്കുകയും ചെയ്യുന്നു. അതിനു ശേഷം ഉപയോക്താവ് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യേണ്ടതുണ്ട്. ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്, ബ്ലൂ സ്ക്രീൻ, സ്റ്റോപ്പ് എറർ, ചുരുക്കി ബി എസ് ഓ ഡി എന്നൊക്കെ ഈ സന്ദേശം അറിയപ്പെടുന്നു.
 
===മാക് ഓഎസ് എക്സ്===
മാക് ഓഎസ് എക്സിന്റെ 10.2 മുതൽ 10.7 വരെയുള്ള പതിപ്പുകളിൽ കമ്പ്യൂട്ടർ ഒരു വിവിധഭാഷാ സന്ദേശം കാണിക്കുകയും ഉപയോക്താവിനോട് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. 10.2 ന്റെ മുൻപേ ഉള്ള പതിപ്പുകളിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന പരമ്പരാഗത യൂണിക്സ് രീതിയിൽ ഉള്ള എറർ സന്ദേശങ്ങൾ കാണിച്ചിരുന്നു. 10.8 മുതലുള്ള പതിപ്പുകളിൽ കമ്പ്യൂട്ടർ തനിയെ റീസ്റ്റാർട്ട് ചെയ്യപ്പെടുകയും അതിനു ശേഷം എറർ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഈ സന്ദേശത്തിന്റെ രീതി പല പതിപ്പുകളിലും വ്യത്യസ്തമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/കെർണൽ_പാനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്