"കെർണൽ പാനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Kernel-panic.jpg|thumb|right|ഒരു [[ലിനക്സ്]] സിസ്റ്റത്തിൽ നിന്നുള്ള കെർണൽ പാനിക് സന്ദേശം]]
[[File:Ubuntu 13.04 VirtualBox Kernel Panic.png|thumb|വിർച്ച്വൽ ബോക്സിൽ പ്രവർത്തിക്കുന്ന [[ഉബുണ്ടു|ഉബുണ്ടുവിൽ]] നിന്നുള്ള കെർണൽ പാനിക് സന്ദേശം]]
{{ആധികാരികത}}
[[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ]] അവക്ക് സുരക്ഷിതമായി തിരുത്താൻ കഴിയാത്ത വിധത്തിലുള്ള ആന്തരിക പ്രശ്നങ്ങൾ ഉണ്ടായാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതെ തടയാനും സുരക്ഷിതമായി കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും ഉണ്ടായ പ്രശ്നത്തെപ്പറ്റി ഉള്ള വിവരങ്ങൾ ഉപയോക്താവിനെ അറിയിക്കാനുമായി സ്വീകരിക്കുന്ന നടപടിയെ ആണ് കെർണൽ പാനിക് എന്ന് പറയുന്നത്. കെർണൽ പാനിക് എന്ന പദം പൊതുവേ യൂണിക്സ് പോലെയുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട് ആണ് ഉപയോഗിച്ച് വരുന്നത്. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഇത് സ്റ്റോപ്പ് എറർ അല്ലെങ്കിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് എന്ന പേരിൽ അറിയപ്പെടുന്നു.
 
{{അപൂർണ്ണം}}
==ചരിത്രം==
യൂണിക്സ് കെർണൽ പ്രവർത്തന സമയത്ത് അതിന്റെ ഈടും സ്ഥിരതയും നിലനിർത്തുന്നത് വിവിധ സാഹചര്യങ്ങളും നിബന്ധനകളും നിരന്തരമായി ഉറപ്പുവരുത്തിക്കൊണ്ടാണ്. സോഫ്റ്റ്‌വെയറിന്റെയോ ഹാർഡ്‌വെയറിന്റെയോ പ്രശ്നങ്ങൾ കൊണ്ട് ഇവയിലേതെങ്കിലും പാലിക്കപ്പെടാതെ വന്നാൽ പ്രവർത്തനം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാതാകുന്നു. ഈ സമയത്ത് ഏറ്റവും സുരക്ഷിതമായ നടപടി പ്രവർത്തനം നിർത്തിവയ്ക്കുക എന്നത് തന്ന ആയിരിക്കും. ഇതിനായി യൂണിക്സിന്റെ ആദ്യപതിപ്പുകളിൽ തന്നെ പാനിക് എന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നു. പ്രവർത്തനത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്താനുള്ള നിബന്ധനകൾ ഏതെങ്കിലും പാലിക്കപ്പെടാതിരിക്കുന്ന സാഹചര്യത്തിൽ പാനിക് ഫങ്ഷൻ വിളിക്കപ്പെടുകയും കെർണൽ അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുന്നു.
 
മൾട്ടിക്സ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ നിർമ്മാണവേളയിൽ പ്രവർത്തന സമയത്തെ തകരാറുകൾ പരിഹരിക്കുന്നതിനായുള്ള വരികളാണ് താൻ എഴുതിയതിൽ പകുതിയിൽ അധികവും എന്നും യൂണിക്സിൽ ഈ രീതികൾ പാടേ ഉപേക്ഷിച്ച് പാനിക് എന്ന സംവിധാനം കൊണ്ടുവരികയാണ് ചെയ്തത് എന്നും [[ഡെന്നിസ് റിച്ചി]] പറഞ്ഞിട്ടുണ്ട്. <ref name="ref-1">[http://www.multicians.org/unix.html യൂണിക്സും മൾട്ടിക്സും]</ref>
 
പാനിക് ഫങ്ഷൻ അതിന്റെ ആദ്യരൂപത്തിൽ ഒരു എറർ സന്ദേശം സ്ക്രീനിൽ കാണിക്കുകയും കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിർത്തുകയും ആയിരുന്നു ചെയ്തിരുന്നത്. യൂണിക്സിന്റെ അടിസ്ഥാന തത്വമായ ലാളിത്യത്തിന്റെ ഭാഗമായിരുന്നു ഇതും. ഈ സന്ദേശം കാണുമ്പോൾ പരിചയ സമ്പന്നർക്ക് അതിന്റെ കാരണം മനസ്സിലായിക്കൊള്ളും എന്ന രീതിയിൽ ഉള്ള അഭിപ്രായത്തെ യൂണിക്സിനെ വെറുക്കുന്നവരുടെ കൈപ്പുസ്തകത്തിലും <ref name="ref-2">[http://wayback.archive.org/web/20120120031001/http://m.simson.net/ugh.pdf The Unix-haters Handbook]</ref>മറ്റും പലരും കളിയാക്കിയിട്ടുണ്ട്. പ്രസിദ്ധമായ ഒരു ഉദ്ധരണി ഇങ്ങനെ "Ken Thompson has an automobile which he helped design. Unlike most automobiles, it has neither speedometer, nor gas gauge, nor any of the numerous idiot lights which plague the modern driver. Rather, if the driver makes any mistake, a giant "?" lights up in the center of the dashboard. "The experienced driver", he says, "will usually know what's wrong." യൂണിക്സിന്റെ തന്നെ പുതിയ പതിപ്പുകളിൽ കമ്പ്യൂട്ടർ നേരിട്ട പ്രശ്നത്തെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങളും പ്രശ്നത്തെ അപഗ്രഥിക്കുന്നതിനു സഹായകമായ കൂടുതൽ വിവരങ്ങളും സ്ക്രീനിൽ കാണിക്കുന്ന വിധത്തിൽ പാനിക് ഫങ്ഷൻ മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്.
 
==വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ==
 
 
==അവലംബം==
#[http://lwn.net/images/pdf/LDD3/ch04.pdf ലിനക്സ് ഡിവൈസ് ഡ്രൈവേഴ്സ്, മൂന്നാം പതിപ്പ്, നാലാം അധ്യായം]
#[http://www.unix.com/man-page/FreeBSD/9/panic/ യൂണിക്സ് മാൻ പേജ് - പാനിക്]
#[http://support.apple.com/kb/TS3742 കെർണൽ പാനിക്, ആപ്പിൾ സപ്പോർട്ട് പേജ്]
#[http://lxr.free-electrons.com/source/kernel/panic.c ലിനക്സ് കെർണൽ സോഴ്സ് കോഡ്, kernel/panic.c]
 
[[വർഗ്ഗം:ഓപ്പറേറ്റിങ് സിസ്റ്റം]]
"https://ml.wikipedia.org/wiki/കെർണൽ_പാനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്