"കോൺറാഡ് സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,450 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
1995 ഡിസംബർ 18 നു ഹൃദയാഘാതത്തെത്തുടർന്ന് ജർമനിയിലെ ഹൂൺഫെൽഡിൽ മരിച്ചു.
==സ്യൂസ് എന്ന സംരംഭകൻ==
1946ൽ സ്യൂസ് സ്യൂസ്-ഇഞെനിയൂർബൗറോ ഹോപ്ഫെരൗ എന്ന ലോകത്തെ തന്നെ പഴക്കമുള്ള കമ്പ്യൂട്ടർ കമ്പനി സ്ഥാപിച്ചു. സ്യൂസിന്റെ പേറ്റന്റുകളിൽ നിന്നും കിട്ടിയ പണമാണ് ഇന്വെസ്റ്റ് ചെയ്തത്.
1949ൽ സ്യൂസ് സ്യൂസ് കെ ജി എന്ന കമ്പനി ഹാഉന്നെതാൽ നിയ്കിഷനിൽ സ്ഥാപിച്ചു. 1950 സെപ്റ്റംബറിൽ Z4 നിർമ്മാണം പൂർത്തിയാക്കി സ്വിറ്റ്സർലാന്റിലെ ഇ. റ്റി. എച്ച്. സൂറിച്ചിനു കൈമാറി. അക്കാലത്ത്, യൂറോപ്പ് ആകമാനമുള്ളതിൽ ഒരേയൊരു പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറായിരുന്നു ഇത്. ലോകത്ത് അന്നു വിറ്റ കമ്പ്യൂട്ടറുകളിൽ ഇതിനു രണ്ടാം സ്ഥാനമായിരുന്നു. ആദ്യ സ്ഥാനമുള്ള [[ബിനാക്]] ( BINAC) പക്ഷെ വിതരണം ചെയ്ത ശേഷം ശരിയായി ഒരിക്കലും പ്രവർത്തിച്ചില്ല. സ്യൂസും അദ്ദേഹത്തിന്റെ കമ്പനിയും Z പരമ്പരയിൽ Z43 വരെ നിർമ്മിച്ചു. Z11 ഓപ്റ്റിൿസ് വ്യവസായങ്ങൾക്കും സർവകലാശാലകൾക്കുമാണു വിപണനം ചെയ്തത്. Z22 കാന്തിക സംഭരണ സംവിധാനമുള്ള ആദ്യ കമ്പ്യൂട്ടറായിരുന്നു.
1967 വരെ സ്യൂസ് കെ. ജി. എന്ന കമ്പനി 251 കമ്പ്യൂട്ടറുകൾ നിർമ്മിച്ചു. പിന്നീട് സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഈ കമ്പനി സീമെൻസിനു വിൽക്കപ്പെട്ടു.
 
==പുരസ്കാരങ്ങളും ബഹുമതികളും==
==സാഹിത്യരചനകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2009829" എന്ന താളിൽനിന്ന് ശേഖരിച്ചത്