"വൈദ്യുതഫ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q182221 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 20:
ആവശ്യമുള്ളപ്പോൾ സ്വയം ഉരുകിപ്പോകുന്ന ഫ്യൂസ് ആണു യഥാർത്ഥത്തിൽ പ്രവർത്തനക്ഷമമായ ഫ്യൂസ്. സർക്യൂട്ടിലൂടെ പരിധിയിൽ കവിഞ്ഞ വൈദ്യുതപ്രവാഹം കടന്നുപോവുമ്പോൾ ഇവ സ്വയം കത്തിയെരിഞ്ഞ് സർക്യൂട്ട് തുറക്കണം (ഓഫ് ആവണം).
 
പക്ഷേ, ശരിയായി ഉറപ്പിക്കാത്തതോ ദ്രവിച്ച ചാലകബന്ധമുള്ളതോ വേണ്ടതിലും കുറഞ്ഞതോ കൂടിയതോ ആയ വണ്ണമുള്ള ഫ്യൂസ് കമ്പി കെട്ടിയതോ ആയ ഫ്യൂസുകൾ ഉപകാരത്തിലേറെ ഉപദ്രവമായി എന്നു വരാം. ശരിയായി ഉറപ്പിക്കാത്തതും ദ്രവിച്ച ടെർമിനലുകളുള്ളതും സർക്യൂട്ടിൽ ലൂസ് കോണ്ടാക്റ്റ് (അസ്ഥിരമായ തുടർച്ചയുള്ള വൈദ്യുതപരിപഥം) നിലനിൽക്കാൻ കാരണമായേക്കാം. ഇത്തരം ലൂസ് കോണ്ടാക്റ്റുകൾ വൈദ്യുതതീപ്പൊരിയ്ക്കു് (Electrical sparc or arc) ഇടവരുത്തും. തീപ്പൊരി മൂലം ഉണ്ടാകുന്ന ചൂടു മൂലം ഫ്യൂസ് കമ്പി ഉരുകിപ്പോവാം. കൂടാതെ, ഈ ഉഗ്രമായ ചൂടിൽ ഫ്യൂസ് കമ്പി ബന്ധിച്ചിരിക്കുന്ന ചാലകാഗ്രങ്ങൾ (ടെർമിനലുകൾ) അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ച് [[രാസമാറ്റം]] വഴി ദ്രവിക്കുകയും സർക്യൂട്ടിലെ പ്രതിരോധം കൂട്ടുകയും ചെയ്യും.രുയർന്ന പ്രതിരോധം കൂടുതൽ ചൂടിനു വഴിവെക്കുകയും ഒടുവിൽ ഗുരുതരമായ അഗ്നിബാധയ്ക്കു വരെ കാരണമാവുകയും ചെയ്യാം.
 
വേണ്ടതിൽ കുറഞ്ഞ ഘനമുള്ള ഫ്യൂസ് കമ്പികൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് അപകടമൊന്നും ഉണ്ടായില്ലെന്നിരിക്കും. പക്ഷേ, സർക്യൂട്ടിൽ കണക്കാക്കിയിട്ടുള്ള പരമാവധി ലോഡ് ചെലുത്തുന്ന സന്ദർഭങ്ങളിൽ ഇവ ഉരുകിപ്പോകാം. ഇടയ്ക്കിടെ ഇങ്ങനെ ഉരുകിപ്പോവുന്ന ഫ്യൂസുകൾ മൂലം അനാവശ്യമായ സേവനഭംഗം (service interruption) സംഭവിക്കാം.
"https://ml.wikipedia.org/wiki/വൈദ്യുതഫ്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്