"ചോഴസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
}}
 
[[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]] ക്രി.വ. 13-ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ [[തമിഴ്]] സാമ്രാജ്യമായിരുന്നു '''ചോളസാമ്രാജ്യം''' അഥവാ ചോഴസാമ്രാജ്യം (തമിഴ്: சோழர் குலம், ഐ.പി.എ: ['ʧoːɻə]). ചോളസാമ്രാജ്യത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന പരാമർശം [[അശോകൻ|അശോകന്റെ]] ശിലാശാസനങ്ങളിൽ നിന്നാണ്‌ (ക്രി.മു. 3-ആം നൂറ്റാണ്ട്). [[കാവേരി]] നദിയുടെ ഫലഭൂയിഷ്ഠമായ നദീതടങ്ങളിൽ നിന്നാണ് ഈ സാമ്രാജ്യത്തിന്റെ ആരംഭം. ആദ്യകാല ചോളരാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ [[കരികാല ചോളൻ]] ആണ്. മദ്ധ്യകാല ചോളരാജാക്കന്മാരിൽ പ്രമുഖർ [[രാജരാജ ചോളൻ ഒന്നാമൻ]], [[രാജേന്ദ്ര ചോളൻ]], [[കുലോത്തുംഗ ചോളൻ ഒന്നാമൻ]] എന്നിവരാണ്.
 
ചോളസാമ്രാജ്യത്തിന്റെ ഹൃദയഭാഗം ഫലഭൂയിഷ്ഠമായ [[കാവേരി]] നദീതടമായിരുന്നു, എന്നാൽ തങ്ങളുടെ ശക്തിയുടെ ഉന്നതിയിൽ, 9-ആം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതൽ 13-ആം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലത്ത് ചോളർ വളരെ വിസ്തൃതമായ ഒരു പ്രദേശം ഭരിച്ചു. <ref name=sastri>[[K.A. Nilakanta Sastri]], ''A History of South India'', p 5</ref> [[തുംഗഭദ്ര|തുംഗഭദ്രയുടെ]] തെക്കുള്ള പ്രദേശങ്ങളാകെ രണ്ടുനൂറ്റാണ്ടില്പ്പരം കാലത്തേക്ക് ചോളർ ഒന്നിപ്പിച്ച് ഭരിച്ചു.<ref name="sastri5">[[K.A. Nilakanta Sastri]], ''A History of South India'', p 157</ref> [[Rajaraja Chola I|രാജരാജചോളൻ ഒന്നാമന്റെയും]] അദ്ദേഹത്തിന്റെ മകനായ [[Rajendra Chola I|രാജേന്ദ്രചോളൻ ഒന്നാമന്റെയും]] കാലത്ത് ചോളസാമ്രാജ്യം തെക്കേ ഏഷ്യയിലെയും തെക്കുകിഴക്കേ ഏഷ്യയിലെയും ഒരു സൈനിക, സാമ്പത്തിക, സാംസ്കാരിക ശക്തിയായി.<ref name=kulke115/><ref name=keay215>Keay, p 215</ref> ഈ പുതിയ സാമ്രാജ്യത്തിന്റെ ശക്തി കിഴക്കേ ഏഷ്യയിൽ വിളംബരം ചെയ്തത് [[Rajendra Chola I|രാജേന്ദ്രചോളൻ ഒന്നാമന്റെ]] ഗംഗാതടം വരെയുള്ള പടയോട്ടവും പ്രമുഖ നാവികശക്തിയായ [[ശ്രീവിജയ]] സാമ്രാജ്യത്തിനെ കടൽയുദ്ധത്തിൽ പരാജയപ്പെടുത്തിയതും ചൈനയിലേക്ക് പലതവണ ദൂതരെ അയച്ചതുമായിരുന്നു.<ref name="sastri158">[[K.A. Nilakanta Sastri]], ''A History of South India'', p 158</ref> 1010 മുതൽ 1200 വരെയുള്ള കാലത്ത് ചോള ഭൂവിഭാഗങ്ങൾ തെക്ക് [[മാലിദ്വീപ്]] മുതൽ വടക്ക് [[Godavari River|ഗോദാവരി]] നദീതടം വരെ (ഇന്നത്തെ ആന്ധ്രാപ്രദേശ്) ആയിരുന്നു..<ref name=majumdar407>Majumdar, p 407</ref> രാജരാജചോളൻ [[South India|തെക്കേ ഇന്ത്യൻ]] ഉപഭൂഖണ്ഡം കീഴടക്കി, ഇന്നത്തെ [[ശ്രീലങ്ക|ശ്രീലങ്കയുടെ]] ഭാഗങ്ങൾ പിടിച്ചെടുത്തു, മാലിദ്വീപ് അധീനതയിലാക്കി.<ref name=keay215/>. രാജേന്ദ്രചോളൻ വടക്കേ ഇന്ത്യയിലേക്ക് ഒരു സൈന്യത്തെ അയക്കുകയും ഇവർ ഗംഗ വരെപ്പോയി [[പാടലീപുത്രം|പാടലീപുത്രത്തിലെ]] [[പാല സാമ്രാജ്യം|പാല]] രാജാവായ [[മഹിപാലൻ|മഹിപാലനെ]] കീഴടക്കുകയും ചെയ്തു. [[Malay Archipelago|മലയ ദ്വീപ് സമൂഹത്തിലെ]] രാജ്യങ്ങളെ രാജേന്ദ്രചോളൻ കീഴടക്കി.<ref name="srivijaya">The kadaram campaign is first mentioned in Rajendra's inscriptions dating from his 14th year. The name of the Srivijaya king was Sangrama Vijayatungavarman. [[K.A. Nilakanta Sastri]], ''The CōĻas'', pp 211–220</ref><ref name=meyer73>Meyer, p 73</ref> 13-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, [[പാണ്ഡ്യർ|പാണ്ഡ്യരുടെ]] ഉദയത്തോടെ ചോളരുടെ ശക്തി ക്ഷയിച്ചുതുടങ്ങി. പാണ്ഡ്യർ ചോളസാമ്രാജ്യത്തിന്‌ അന്ത്യം കുറിച്ചു. <ref name=sastri192>[[K.A. Nilakanta Sastri]], ''A History of South India'', p 192</ref><ref name=sastri195>[[K.A. Nilakanta Sastri]], ''A History of South India'', p 195</ref><ref name=sastri196>[[K.A. Nilakanta Sastri]], ''A History of South India'', p 196</ref>
"https://ml.wikipedia.org/wiki/ചോഴസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്