"എം.ജി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 39:
 
== തമിഴ് സിനിമ ==
[[1936]]-ൽ “സതി ലീലാവതി" എന്ന ചിത്രത്തിലൂടെയായിരുന്നു എം.ജി.ആർ വെള്ളിത്തിരയിൽ രംഗത്തുവന്നത്. അമേരിക്കയിൽ ജനിച്ച ചലച്ചിത്ര സം‌വിധായകനായിരുന്ന [[എല്ലിസ് ആർ. ഡങ്കൻ]] ആയിരുന്നു ഈ ചിത്രത്തിന്റെ സം‌വിധായകൻ.<ref>http://www.hindu.com/thehindu/mp/2004/09/06/stories/2004090600190300.htm</ref>. [[1947]]-ൽ "രാജകുമാരി" എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ എം.ജി.ആറിനു വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല. "രാജകുമാരി" എന്ന ചിത്രം ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിൽ ഒന്നായി. [[എം. കരുണാനിധി|കരുണാനിധി]] ആയിരുന്നു ഈ ചിത്രത്തിനു തിരക്കഥ എഴുതിയത്. രാജകുമാരിയിലെ നായകവേഷം എം.ജി.ആറിനെ [[കോളിവുഡ്|കോളിവുഡിലെ]] ഏറ്റവും പ്രധാന നായകരിൽ ഒരാളാക്കി. പാവങ്ങളുടെ രക്ഷകനായി അഭിനയിച്ച പല കഥാപാത്രങ്ങളിലൂടെയും എം.ജി.ആർ താരപദവിയിലേക്ക് ഉയർന്നു. [[ദ്രാവിഡ വംശം|ദ്രാവിഡ മുന്നേറ്റത്തിന്റെ]] ജിഹ്വകളായിരുന്നു എം.ജി.ആറിന്റെ സിനിമകളിൽ പലതും. അടുത്ത ഇരുപത്തിയഞ്ചു വർഷക്കാലം തമിഴ് ചലച്ചിത്രരംഗത്തെ ഏറ്റവും പ്രധാന നായകനും തമിഴ്നാട്ടിൽ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിയും ആയി എം.ജി.ആർ. "മധുരൈ വീരൻ" തുടങ്ങിയ ചിത്രങ്ങളിലൂടെ എം.ജി.ആർ തമിഴ് തേവർമാരുടെതമിഴരുടെ നായകനായി. തമിഴ് സിനിമാനടനായ [[എം.ആർ. രാധ]] എം.ജി.ആറിനെ വെടിവെച്ചതിൽ പിന്നെ വ്യക്തമായി സംസാരിക്കാനുള്ള കഴിവ് എം.ജി.ആറിനു നഷ്ടപ്പെട്ടു. എന്നാൽ ഇത് അദ്ദേഹത്തിന്റെ താരമൂല്യം കുറച്ചില്ല. ഒന്നിനു പുറമേ മറ്റൊന്നായി വന്ന ചലച്ചിത്ര വിജയങ്ങൾ എം.ജി.ആറിനു രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി. "റിക്ഷാക്കാരൻ" എന്ന ചിത്രത്തിലെ അഭിനയത്തിനു എം.ജി.ആറിനു മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. എം.ജി.ആർ സം‌വിധാനം ചെയ്ത് നിർമ്മിച്ച് 1956-ൽ പുറത്തിറങ്ങിയ "നാടോടി മന്നൻ" എന്ന സിനിമ 2006-ൽ വീണ്ടും പ്രദർശനശാലകളിലെത്തി തമിഴ്നാട്ടിലെ സിനിമാക്കൊട്ടകകളിൽ 14 ആഴ്ച്ച ഹൗസ്ഫുൾ ആയി ഓടി.<ref>[http://newstodaynet.com/05aug/ss2.htm]</ref>
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/എം.ജി._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്