"ലാലാ ലജ്പത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
==മരണം==
ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് പഠിക്കാൻ 1928 ൽ സർ ജോൺ സൈമന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സർക്കാർ ഒരു കമ്മീഷനെ നിയോഗിക്കുകയുണ്ടായി. കമ്മീഷനിൽ ഒരു ഇന്ത്യാക്കാരൻ പോലും അംഗമായി ഉണ്ടായിരുന്നില്ല്, ഇക്കാരണത്താൽ സൈമൺ കമ്മീഷൻ ബഹിഷ്കരിക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു.<ref name=freedomfighters>{{cite book|title=ഇൻട്രൊഡക്ഷൻ ടു ദ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ|url=http://books.google.com/books?id=PTMbFW1XKLEC&pg=PA7&dq=simon+commission&hl=en&sa=X&ei=0r4KVKHfGYXmyQPl1ILABQ&safe=on&redir_esc=y#v=onepage&q=simon%20commission&f=false|last=ബ്രിജ് കിഷോർ|first=ശർമ്മ|publisher=പ്രെന്റീസ് ഹാൾ ഓഫ് ഇന്ത്യ|isbn=978-8120328907|page=8|year=2005}}</ref> സൈമൺ കമ്മീഷനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു. 1928 ഒക്ടോബർ 30 ന് കമ്മീഷൻ ലാഹോർ സന്ദർശിച്ചപ്പോൾ, ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ ഒരു സമാധാനപരമായി ഒരു ജാഥ സംഘടിപ്പിക്കുകയുണ്ടായി. സമാധാനപരമായ നീങ്ങിക്കൊണ്ടിരുന്ന ജാഥക്കെതിരേ ലാത്തിച്ചാർജ് നടത്താൻ പോലീസ് സൂപ്രണ്ടായിരുന്ന ജെയിംസ്.എ.സ്കൗട്ട് ഉത്തരവിട്ടു. ലാത്തിച്ചാർജിൽ റായിക്ക് ക്രൂരമായ മർദ്ദനമേൽക്കുകയുണ്ടായി. പോലീസ് മർദ്ദനത്തിൽ നിന്നേറ്റ മുറിവുകൾ കാരണം അദ്ദേഹത്തിന് അധികനാൾ ജീവിച്ചിരിക്കാൻ കഴിഞ്ഞില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ലാലാ_ലജ്പത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്