"മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
* [[മട്ടാഞ്ചേരി കൊട്ടാരം]] ([[ഹോളണ്ട്|ഡച്ച്]] കൊട്ടാരം) - കൊച്ചി രാജാക്കന്മാരുടെ വാസസ്ഥലമായിരുന്നു മട്ടാഞ്ചേരി കൊട്ടാരം. [[പോര്‍ച്ചുഗല്‍|പോര്‍ച്ചുഗീസു]]കാര്‍ നിര്‍മ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള വര്‍മ്മയ്ക്ക് (1537-1565) 1555-ല്‍ സമ്മാനിച്ച ഈ കൊട്ടാരം 1663-ല്‍ ഡച്ചുകാര്‍ പുതുക്കിപ്പണിതതോടെ 'ഡച്ച് പാലസ്' എന്ന് അറിയപ്പെട്ടു തുടങ്ങി. ഇന്ന് കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ഇന്ത്യയിലെ തന്നെ സവിശേഷമായ പല ചുവര്‍ ചിത്രങ്ങളും ഇവിടെ ഉണ്ട്.
 
* [[പരദേശി സിനഗോഗ്]] - [[കോമണ്‍‌വെല്‍ത്ത് രാജ്യങ്ങള്‍|കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളില്‍]]വെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568-ല്‍ കൊച്ചിയിലെ മലബാര്‍ യഹൂദന്‍ ജനങ്ങളാണ് ഈ സിനഗോഗ് നിര്‍മ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. മട്ടാ‍ഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ വര്‍മ്മ ജൂത സമുദായത്തിനു ദാനം നല്‍കിയ സ്ഥലത്താണ് ഈ സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും ഈ സിനഗോഗിനും ഇടയില്‍ ഒരു മതില്‍ മാത്രമേ ഉള്ളൂ. (COCHIN)
 
==എത്താനുള്ള വഴി==
"https://ml.wikipedia.org/wiki/മട്ടാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്