"ചോഴസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ചോളരാജവംശം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 91:
[[പ്രമാണം:Raraja detail.png|thumb|left|[[തഞ്ചാവൂർ]] [[Brihadisvara Temple|ബൃഹദേശ്വര ക്ഷേത്രത്തിലെ]] [[Rajaraja Chola|രാജരാജ ചോളന്റെ]] പ്രതിമ]]
 
ആദ്യകാല ചോളർക്കും വിജയാലയ രാജവംശങ്ങൾക്കും ഇടയ്ക്കുള്ള കാലത്തെക്കുറിച്ച് വളരെക്കുറച്ച് ആധികാരിക വിവരങ്ങളേ ലഭിച്ചി ട്ടുള്ളൂ, എന്നാൽ [[വിജയാലയൻ |വിജയാലയനെയും]] പിൽക്കാല ചോള രാജവംശങ്ങളെയും കുറിച്ച് വിവിധ ഉറവിടങ്ങളിൽ നിന്നും ധാരാളമായി വിവരങ്ങൾ ലഭ്യമാണ്‌. ചോളരും അവരുടെ എതിരാളികളായ പാണ്ഡ്യരും [[ചാലൂക്യർ|ചാലൂക്യരും]] കൊത്തിവെച്ച ധാരാളം ശിലാലിഖിതങ്ങളും, ചെമ്പു പട്ടയങ്ങളും ഈ കാലഘട്ടത്തിലെ ചോളരുടെ ചരിത്രരചാനയ്ക്ക് സഹായകമായി.<ref name="inscriptions">The Chola inscriptions followed the practice of prefacing the intended text with a historical recounting, in a poetic and ornate style of Tamil, of the main achievements of the reign and the descent of the king and of his ancestors - ''South Indian Inscriptions'', Vol 2</ref><ref>Chopra ''et al.'', p 102</ref> ക്രി.വ. 850-നു അടുപ്പിച്ച്, പാണ്ഡ്യരും പല്ലവരും തമ്മിലുണ്ടായ ഒരു സംഘട്ടനം മുതലെടുത്തുകൊണ്ട്, അപ്രസക്തനായിരുന്ന [[വിജയാലയൻ]] ഉയർന്നു,<ref name="purambayam">The opportunity for Vijayalaya arose during the battle of Sripurambayam between the Pallava ally Ganga Pritvipati and the Pandya Varaguna. [[K.A. Nilakanta Sastri]], ''A History of South India'', p 158</ref> [[തഞ്ചാവൂർ]] കീഴടക്കി, പിന്നാലെ മദ്ധ്യകാല ചോളരുടെ രാജവംശം സ്ഥാപിച്ചു.<ref name="muttarayar">Vijayalaya invaded Thanjavur and defeated the Muttarayar king, feudatory of the Pandyas. [[K.A. Nilakanta Sastri]], ''A History of South India'', p 158</ref><ref>Kulke and Rothermund, pp 122–123</ref>
 
മദ്ധ്യകാലത്താണ് ചോള സാമ്രാജ്യം തങ്ങളുടെ സ്വാധീനത്തിന്റെയും ശക്തിയുടെയും ഔന്നത്യത്തിലെത്തിയത്.<ref name="sastri5"/> തങ്ങളുടെ നേതൃത്വപാടവും ദീർഘവീക്ഷണവും കൊണ്ട് ചോളരാജാക്കന്മാർ [[മധുര|മധുരയിലെ]] [[പാണ്ഡ്യർ|പാണ്ഡ്യരെ]] പരാജയപ്പെടുത്തുകയും കന്നഡ രാജ്യത്തിന്റെ വലിയ ഭാഗം കീഴടക്കുകയും [[ഗംഗർ|ഗംഗരുമായി]] വിവാഹബന്ധം സ്ഥാപിക്കുകയും ചെയ്തു. ചോള രാജാവായ [[ആദിത്യൻ ഒന്നാമൻ]] [[പല്ലവർ|പല്ലവരുടെ]] അന്ത്യം കുറിച്ചു. ആദിത്യൻ ഒന്നാമന്റെ മകനായ [[പരാന്തകൻ ഒന്നാമൻ]] ലങ്കൈ എന്ന് അറിയപ്പെട്ടിരുന്ന [[ശ്രീ ലങ്ക]] ക്രി.വ. 925-ൽ കീഴടക്കി. പരാന്തക ചോളൻ രണ്ടാമൻ എന്നറിയപ്പെട്ടിരുന്ന [[സുന്ദര ചോളൻ]] [[രാഷ്ട്രകൂടർ|രാഷ്ട്രകൂടരുടെ]] പക്കൽ നിന്നും ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കുകയും ചോള ഭൂപ്രദേശങ്ങൾ കനഡ രാജ്യത്തിലെ [[ഭട്കൽ]] വരെ വിസ്തൃതമാക്കുകയും ചെയ്തു. [[Rajaraja Chola I|രാജരാജ ചോളൻ ഒന്നാമൻ]], [[Rajendra Chola I|രാജേന്ദ്ര ചോളൻ ഒന്നാമൻ]] എന്നിവർ ചോള രാജ്യം തമിഴ് രാജ്യത്തിന്റെ പരമ്പരാഗത അതിരുകൾക്കപ്പുറത്തേയ്ക്ക് വ്യാപിപ്പിച്ചു.<ref name=kulke115/><ref name=keay215/> സാമ്രാജ്യത്തിന്റെ ഉന്നതിയിൽ, ചോള സാമ്രാജ്യം തെക്ക് ശ്രീലങ്ക മുതൽ വടക്ക് [[ഗോദാവരി]]-[[കൃഷ്ണ]] തടം വരെയും, ഭട്കലിലെ കൊങ്കൺ തീരം വരെയും, മലബാർ തീരം മുഴുവനും, [[ലക്ഷദ്വീപ്]], [[മാലിദ്വീപ്]], എന്നിവയും, [[ചേര സാമ്രാജ്യം|ചേരരുടെ]] രാജ്യത്തിന്റെ വലിയ ഒരു ഭൂവിഭാഗവും, ചോള സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഡെക്കാനിലെയും കിഴക്കൻ തീരത്തെയും രാജ്യങ്ങൾ ചോളരുടെ സാമന്തരായിരുന്നു. ചോളർക്കു കീഴിലുള്ള നാടുവാഴികളും, ക്രി.വ. 1000-1075-ൽ [[ചാലൂക്യർ|ചാലൂക്യരും]] ചോളർക്ക് സാ‍മന്തരായിരുന്നു.<ref>K.A.Nilakanta Sastri, ''Advanced History of India'' (1955), pp. 174</ref> രാജേന്ദ്രചോളൻ ഒന്നാമൻ ശ്രീലങ്ക കീഴടക്കുകയും, സിംഹള രാജാവായ മഹീന്ദ അഞ്ചാമനെ തടവുകാരനായി പിടിക്കുകയും ചെയ്തു. രട്ടപ്പടി ([[രാഷ്ട്രകൂടർ|രാഷ്ട്രകൂടരുടെ]] ഭൂപ്രദേശങ്ങൾ), [[ചാലൂക്യർ|ചാലൂക്യ]] പ്രദേശങ്ങൾ, കന്നഡ രാജ്യത്തെ [[തലക്കാട്]], [[കോലാർ]] (കോലാറിലെ കോലരമ്മ ക്ഷേത്രത്തിൽ ഇപ്പൊഴും രാജേന്ദ്രചോളന്റെ പ്രതിമ സ്ഥിതിചെയ്യുന്നു), എന്നിവയും രാജേന്ദ്രചോളൻ കീഴടക്കി.<ref>K.A.Nilakanta Sastri, ''Advanced History of India'' (1955), pp. 191</ref> ഇതിനു പുറമേ, രാജേന്ദ്രന്റെ ഭൂപ്രദേശത്തിൽ ഗംഗ-ഹൂഗ്ലി-ദാമോദർ നദീതടം, [[ബർമ്മ]], [[തായ്ലാൻഡ്]], [[ഇന്തോ-ചൈന]], [[ലാ‍വോസ്]], [[കംബോഡിയ]], [[മലയ് ഉപദ്വീപ്]], [[ഇന്തൊനേഷ്യ]], എന്നിവയുടെ വലിയ ഭാഗങ്ങളും ഉൾപ്പെട്ടു.<ref>K.A.Nilakanta Sastri,''The Colas'',pp 194–210</ref> ഇന്ത്യയുടെ കിഴക്കൻ തീരത്ത്, ഗംഗാനദി വരെയുള്ള രാജ്യങ്ങൾ ചോളരുടെ സാമന്തരായി. ചോളർ മലേഷ്യൻ ദ്വീപുസമൂഹത്തിലെ [[ശ്രീവിജയം]] ആക്രമിച്ച് കീഴടക്കി.<ref name="srivijaya"/><ref name=meyer73 /><ref>Stuart Munro-Hay, ''Nakhon Sri Thammarat - The Archaeology, History and Legends of a Southern Thai Town'', p 18, ISBN 974-7534-73-8</ref>
വരി 245:
കഴിഞ്ഞ പതിറ്റാണ്ടുകളിൽ തമിഴിലെ പല സാഹിത്യ, കലാ സൃഷ്ടികൾക്കും ചോള രാജവംശത്തിന്റെ ചരിത്രം പ്രചോദനമായിട്ടുണ്ട്. <ref>Das, p 108</ref> ഈ കലാസൃഷ്ടികൾ ചോളരുടെ ഓർമ്മ തമിഴരുടെ മനസ്സിൽ നിലനിർത്തുന്നതിനു സഹായകമായി. ഈ സാഹിത്യ വിഭാഗത്തിലെ ഏറ്റവും പ്രധാന കൃതി, [[കൽക്കി കൃഷ്ണമൂർത്തി]] രചിച്ച [[തമിഴ്]] ചരിത്ര നോവലായ ''[[Ponniyin Selvan|പൊന്നിയിൻ ശെൽ‌വൻ]]'' (''പൊന്നി''യുടെ മകൻ) ആണ്. <ref>{{cite web|title=Versatile writer and patriot|author=|url=http://www.hinduonnet.com/2001/03/20/stories/13200178.htm|publisher=The Hindu|accessdate=2008-05-29}}</ref> അഞ്ച് വാല്യങ്ങളായി എഴുതിയ ഈ കൃതി രാജരാജചോളന്റെ കഥ പറയുന്നു.<ref name=das109>Das, p 109</ref> ചോള രാജാവായി [[ഉത്തമ ചോളൻ]] വാഴിക്കപ്പെടുന്നതുവരെയുള്ള സംഭവങ്ങളാണ് ''പൊന്നിയിൻ ശെൽ‌വനിലെ'' പ്രതിപാദ്യം. സുന്ദര ചോളന്റെ മരണത്തിനു ശേഷം നിലനിന്ന ആശയക്കുഴപ്പത്തെ കൽക്കി ഉപയോഗിച്ചിരിക്കുന്നു. <ref>Das, pp 108–109</ref> 1950-കളുടെ മദ്ധ്യത്തിൽ, തമിഴ് വാരികയായ ''[[Kalki (Tamil magazine)|കൽക്കിയിൽ]]'' ഈ കൃതി ഖണ്ഢങ്ങളായി വന്നു. <ref>{{cite web|title=English translation of Ponniyin Selvan|author=|url=http://www.hinduonnet.com/thehindu/lr/2003/01/05/stories/2003010500100100.htm|publisher=The Hindu|accessdate=2008-05-29}}</ref> അഞ്ചു വർഷത്തോളം ഇങ്ങനെ ഖണ്ഢങ്ങളായി പ്രസിദ്ധീകരിക്കുന്നതു തുടർന്നു, ഓരോ ലക്കത്തിലും ഈ കൃതിയുടെ ഖണ്ഢങ്ങൾക്ക് വായനക്കാർ വലിയ താല്പര്യത്തോടെ കാത്തിരുന്നു.<ref>{{cite web|title=Lines that Speak|author=|url=http://www.hinduonnet.com/2001/07/23/stories/13230766.htm|publisher=The Hindu|accessdate=2008-05-29}}</ref>
 
ഇതിനു മുൻപ് കൽക്കി രചിച്ച ചരിത്രാഖ്യായികയായ ''[[Parthiban Kanavu|പാർത്തിബൻ കനവ്]]'' വിക്രമൻ എന്ന സാങ്കൽ‌പ്പിക ചോളരാജാവിന്റെ പ്രതാപവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല്ലവ രാജാവായ [[നരസിംഹവർമ്മൻ ഒന്നാമൻ|നരസിംഹവർമ്മൻ ഒന്നാമന്റെ]] സാമന്തനായി, 7-ആം നൂറ്റാണ്ടിൽ വിക്രമൻ ജീവിച്ചിരുന്നു എന്നാണ് കൃതിയിലെ സങ്കല്പം. കഥ നടക്കുന്ന കാലം ആദ്യകാല ചോളരുടെ ക്ഷയത്തിനും [[വിജയാലയൻ |വിജയാലയ ചോളൻ]] വീണ്ടും ചോളസാമ്രാജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള ‘ഇടക്കാലമാണ്’.<ref name=das109/> 1950-കളുടെ തുടക്കത്തിൽ കൽക്കി വാരികയിൽ ''പാർത്തിബൻ കനവ്'' ഖണ്ഢശ്ശയായി വന്നു.
 
മറ്റൊരു ജനപ്രിയ തമിഴ് നോവലിസ്റ്റായ [[Sandilyan|സന്തീല്യൻ]] 1960-കളിൽ ''കടൽ പുര'' എഴുതി. ഈ കൃതി തമിഴ് വാരികയായ [[കുമുദം|കുമുദത്തിൽ]] ഖണ്ഢശ്ശ പ്രസിദ്ധീകരിച്ചു. കുലോത്തുംഗ ചോളൻ ഒന്നാമന് സിംഹാസനം നിഷേധിക്കപ്പെട്ട് അദ്ദേഹം വെങ്ങി രാജ്യത്തിൽ നിന്നും പുറത്താക്കപ്പെട്ട വർഷങ്ങളാണ് ഈ നോവലിന്റെ സമയക്രമം. ''കടൽ പുരത്തിൽ'' കുലോത്തുംഗചോളൻ എവിടെയായിരുന്നു എന്ന് ഊഹിക്കുന്നു. ഇതിനു മുൻപ്, 1960-കളുടെ ആദ്യത്തിൽ സന്തീല്യൻ എഴുതിയ കൃതിയായ ''[[യവന റാണി]]'' കരികാല ചോളന്റെ ജീവിതത്തെ ആസ്പദമാക്കിയതാണ്.<ref>''Encylopaedia of Indian literature, vol. 1'', pp 631–632</ref> അടുത്തകാലത്ത്, രാജരാജചോളൻ തഞ്ചാവൂരിലെ ബ്രിഹദീശ്വര ക്ഷേത്രം നിർമ്മിച്ചതിന്റെ പശ്ചാത്തലം വിഷയമാക്കി [[ബാലകുമാരൻ]] ''[[ഉടൈയർ]]'' എന്ന നോവൽ രചിച്ചു. <ref>{{cite web|title=Book review of Udaiyar|author=|url=http://www.hindu.com/br/2005/02/22/stories/2005022200101501.htm|publisher=The Hindu|accessdate=2008-05-30}}</ref>
"https://ml.wikipedia.org/wiki/ചോഴസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്