"ജസ്വന്ത് സിംഗ് റാവത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
[[പ്രമാണം:1124420 orig.jpg|thumb|right|ജസ്വന്ത് ഘർ]]
സിനോ-ഇന്ത്യൻ അതിർത്തി(സേല പാസ്സ്) വഴി കടന്നു പോകുന്ന ഏതൊരു പട്ടാളക്കാരനും അത് എത്ര ഉന്നതനായാലും ജസ്വന്ത് സിംഗിനു ശ്രദ്ധാഞ്‌ജലി അർപ്പിച്ചിട്ടേ പോകാറുള്ളൂ.ഇന്നു സിനോ-ഇന്ത്യൻ അതിർത്തിൽ 'ബാബ ജസ്വന്ത് സിംഗ് രാവത്തിനെ' ഒരു ആരാധനാമൂർത്തിയയാണു കാണുന്നത്.
അവിടെയുള്ള പട്ടാളക്കാർക്കിടയിൽ ജസ്വന്ത് സിംഗ് ഇന്നും ജീവിക്കുന്നു.ബാബയുടെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു. മരിച്ചിട്ടും മരിയ്ക്കാത്ത ആ ധീരജവാനെ ഇരുപത്തിനാലു മണിക്കൂറും പരിചരിയ്ക്കുവാൻ അഞ്ചു ആർമി ഉദ്യോഗസ്ഥരുണ്ട് ജസ്വന്ത് സിംഗിനു വേണ്ടി അതിരാവിലെ കൃത്യം 4.30നു ചായ,9 മണിക്ക് പ്രഭാതഭക്ഷണം,രാത്രി 7 മണിക്ക് അത്താഴം എന്നിവയൊരുങ്ങുന്നു.ബാബയുടെ ഷൂ പോളീഷ് ചെയ്തു വയ്ക്കുകയും,കിടക്കമടക്കി വയ്ക്കുകയും,യൂണിഫോം തയ്യാറാക്കി വയ്ക്കുകയും ചെയ്യുന്നു. ജസ്വന്ത് സിംഗിന്റെ പേരിൽ വരുന്ന കത്തുകൾ കൊണ്ട് കൊടുക്കുകയും അദ്ദേഹം അത് വായിച്ചിരിക്കുമെന്ന വിശ്വാസത്തിൽ പിറ്റേദിവസം കത്തുകൾ എടുത്ത് മാറ്റുകയും ചെയ്യുന്നു.എന്നിങ്ങനെ ചിട്ടകൾക്ക് ഒരു വീഴ്ചയും ഇല്ലാതെ നടക്കുന്നു. <ref>http://timesofindia.indiatimes.com/india/1962-war-braveheart-is-Tawang-deity/articleshow/2967060.cms?referral=PM</ref>.ഇവിടെയുള്ള പട്ടാളക്കാർ ബാബയെ പരിചരിക്കുക മാത്രമല്ല അപകടസാദ്ധ്യത നിറഞ്ഞ ആ മലനിരകളിലൂടെ യത്രചെയ്യുന്നയാത്രചെയ്യുന്ന യാത്രക്കാരെ സഹായിക്കുകയും ചായയും ലഘുഭക്ഷണവും നൽകുകയും ചെയ്യുന്നു.<ref>http://www.beontheroad.com/2012/06/jaswantgarh-war-memorial-nuranang.html</ref>.[[പ്രമാണം:7030732 orig.jpg|thumb|right|ജസ്വന്തിനു വന്ന കത്തുകൾ]]
ജസ്വന്ത് സിംഗ് ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം ഒരു മുറിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അദ്ദേഹത്തിനു വന്ന കത്തുകൾ,വിവാഹ ക്ഷണക്കത്തുകൾ അങ്ങനെ വർഷങ്ങളായി ജസ്വന്ത് സിംഗിന്റെ പേരിൽ വരുന്നതെല്ലാം സൂക്ഷിച്ചു വെച്ചിരിക്കുന്നു.ജസ്വന്ത് സിംഗിന്റെ മരണശേഷവും അദ്ദേഹത്തിന് എട്ട് ഉദ്യോഗക്കയറ്റങ്ങൾ ലഭിച്ചു.മരണപ്പെടുമ്പോൾ റാഫിൾമാൻ പദവിയിലുണ്ടായിരുന്ന അദ്ദേഹത്തിനു ഇപ്പോൾ മേജർ ജനറൽ പദവിയാണുള്ളത്.<ref>http://www.rachnabisht.com/blog---lest-we-forget/dead-man-talking</ref>.ശമ്പളം,അവധി തുടങ്ങി ജീവിച്ചിരിക്കുന്ന ഒരു പട്ടാളജനറലിനു വേണ്ട എല്ലാ പതിവു പരിചരണങ്ങളും ജൻവന്ത് സിംഗിന് ഇപ്പോഴും ലഭിക്കുന്നു.ബന്ധുമിത്രാതികളുടെ വിശേഷ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അവധിയ്ക്കായി അപേക്ഷ നൽകും,അവധി അപേക്ഷ അംഗീകരിച്ചാൽ പട്ടാളക്കാർ പൂർണ്ണ സൈനിക ബഹുമതികളോടെ ജസ്വന്ത് സിംഗിന്റെ ഛായാചിത്രം അദ്ദേഹത്തിന്റെ ജന്മസ്ഥലത്തേക്ക് കൊണ്ടു പോകുകയും അവധി അവസാനിക്കുമ്പോൾ തിരിച്ച് കൊണ്ടു വന്ന് വെക്കുകയും ചെയ്യും.രേഖകളിൽ ജനറൽ ജസ്വന്ത് സിംഹ് 1962 ലെ യുദ്ധത്തിൽ കൊല്ലപ്പെട്ടു.എങ്കിലും,ജീവിച്ചിരിയ്ക്കുന്ന ഒരു പട്ടാള ജനറലിനു കിട്ടേണ്ട എല്ലാ ബഹുമാനവും നൽകി ഭാരതാംബയുടെ വീരപുത്രനെ ഇൻഡ്യൻ ആർമി ഇന്നും പരിചരിയ്ക്കുന്നു.
 
==അവലംബങ്ങൾ==
{{reflist}}
"https://ml.wikipedia.org/wiki/ജസ്വന്ത്_സിംഗ്_റാവത്" എന്ന താളിൽനിന്ന് ശേഖരിച്ചത്