"ജസ്വന്ത് സിംഗ് റാവത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
1962 ലെ [[ഇന്ത്യ-ചൈന യുദ്ധം|ഇന്തോ-ചൈന യുദ്ധത്തിലെ]] വീരനായകനായിരുന്നു റൈഫിൾ മാൻ ജസ്വന്ത് സിംഗ് റാവത്.[[പ്രമാണം:6117507 orig.jpg|thumb|right|ജസ്വന്തിന്റെ മുറി]]ഇന്ത്യയും ചൈനയും തമ്മിൽ നടന്ന അതിർത്തി തർക്കത്തെ തുടർന്നുള്ള യുദ്ധമായിരുന്നു അത്.1962 [[ഒക്ടോബർ|ഒക്ടോബർ]] 20-നാണ് ചൈനീസ് സൈന്യം [[ഇന്ത്യ|ഇന്ത്യൻ]] അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ചത്. [[നവംബർ|നവംബർ]] 21-ന് തിരിച്ചുപോവുകയും ചെയ്തു.ചെറിയ ചെറിയ കൈയേറ്റങ്ങളിലൂടെ മൂർചിച്ച പ്രശ്നം 1959-ലെ ടിബറ്റ് പ്രക്ഷോഭത്തെത്തുടര്ന്ന് ദലൈലാമയ്ക്ക് [[ഇന്ത്യ|ഇന്ത്യ]] അഭയം കൊടുത്തതോടെ വഷളായി, 1962-ല് യുദ്ധത്തില് കലാശിക്കുകയാണു ചെയ്തത്.<ref>http://www.mathrubhumi.com/static/others/special/story.php?id=73093</ref>.
[[നവംബർ|നവംബർ]] 17-നു നടന്ന ചൈനയുടെ ആസൂത്രിതമായ ആക്രമണത്തില് ഇന്ത്യക്ക് പുറകോട്ട് പോകേണ്ടിവന്നു.യുദ്ധത്തിൽ പരാജയമേറ്റുകൊണ്ടിരുന്ന ഇന്ത്യൻ ആർമിയോട് തവാങ് പോസ്റ്റിൽ നിന്നും പിൻവാങ്ങുവാൻ നിർദ്ദേശം ലഭിച്ചു.ജസ്വന്ത് സിംഗ് പിന്തിരിയാൻ മനസില്ലായിരുന്നു.സമുദ്ര നിരപ്പിൽ നിന്നും പതിനായിരം അടി(3000 മീറ്റർ) ഉയരത്തിലെ തണുത്തുറഞ്ഞ യുദ്ധഭൂമിയിൽ ജസ്വന്ത് സിംഗും സഹായത്തിനായി സേല,നൂറ(ഇന്ന് അവിടേക്കുള്ള വഴി സേല പാസ്സ് എന്നും പ്രധാനപാത നൂറ എന്ന പേരിലുമാണ് അറിയപ്പെടുന്നത്.)<ref name="The Invisible Hero">http://www.assamtribune.com/jan1710/sunday1.html</ref> എന്ന [https://en.wikipedia.org/wiki/Monpa_people മോൺപ്പ വിഭാഗത്തിൽ] പെട്ട രണ്ട് പെൺകുട്ടികളും മാത്രം ശേഷിച്ചു.മലമുകളിൽ സ്ഥാപിച്ചിട്ടുള്ള [https://en.wikipedia.org/wiki/Bunker ബങ്കറിൽ] നിന്നും നിരന്തരം വെടി ഉതിർത്തുകൊണ്ട് ജസ്വന്ത് ശക്തമായ പ്രതിരോധ നിര ഉയർത്തി.അവർ വിവിധ സ്ഥലങ്ങളിൽ ആയുധങ്ങൾ സ്ഥാപിച്ചു കൊണ്ട് പല ദിശകളിൽ ഇന്നും ആക്രമണം നടത്തി.മലമുകളിൽ ഒരു കൂട്ടം പട്ടാളക്കാർ ഉണ്ടെന്ന് ചൈനീസ് പട്ടാളത്തെ കബളിപ്പിക്കാൻ ഇത് സഹായിച്ചു.നീണ്ട എഴുപത്തി രണ്ടു മണിക്കൂർ ശത്രുരാജ്യത്തോട് അദ്ദേഹം പൊരുതി നിന്നു.അവസാനം ജസ്വന്തിനു മലമുകളിലേക്ക് റേഷൻ എത്തിയ്ക്കുന്ന ആളെ ചൈനീസ് പട്ടാളം പിടികൂടുകയും,ഒരു പട്ടാളക്കാരൻ മാത്രമേ അവിടെ ശേഷിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കുകയും ചെയ്തു.ചൈനീസ് പട്ടാളം മുകളിലെത്തി ആക്രമണം നടത്തി.അവിടെ വെച്ചുള്ള ഗ്രനേഡ് ആക്രമണത്തിൽ സേല കൊല്ലപ്പെട്ടു.നൂറയെ പട്ടാളം പിടിച്ചു.പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ജസ്വന്ത് സിംഗ് സ്വയം നിറയൊഴിച്ചു.കലിയടങ്ങാത്ത ചൈനീസ് പട്ടാളം ജസ്വന്ത് സിംഗിന്റെ തലവെട്ടിയെടുത്ത് ചൈനയിലേയ്ക്ക് കൊണ്ട് പോയി.യുദ്ധത്തില് ഏതാണ്ട് 26000 ചതുരശ്ര മൈൽ സ്ഥലം ചൈന കൈയ്യടക്കുകയും [[നവംബർ|നവംബർ]] 21നു ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു.ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ജസ്വന്ത് സിംഗ് മുന്നൂറിൽ പരം ചൈനീസ് പട്ടാളക്കാരെ വധിച്ചു.[[പ്രമാണം:Jaswant-singh-rawat.jpg|thumb|right|ജസ്വന്തിന്റെ വെങ്കല പ്രതിമ]]
പിന്നീട് വെടിനിർത്തലിനു ശേഷം ജസ്വന്ത് സിംഗിന്റെ ധീരതയിൽ മതിപ്പ് തോന്നിയ ചൈനീസ് കമാന്റർ,ആ ധീരജവാന്റെ ഒരു വെങ്കല പ്രതിമയുണ്ടാക്കി, വെട്ടിയെടുത്ത തലയോടൊപ്പം [[ഇന്ത്യ|ഇന്ത്യക്ക്]] കൈമാറി.അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ നിന്നും 25 കി.മീ അകലെ നുരനാംഗിൽ ആർമി ജസ്വന്ത് ഘർ എന്ന പേരിൽ ഒരു സ്മാരകം പണിതു.ചൈന നൽകിയ വെങ്കല പ്രതിമ അതിൽ സ്ഥാപിച്ചു.ജസ്വന്തിന്റെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.അന്നു മുതൽ ജസ്വന്ത് സിംഗിനെ പരിചരിയ്ക്കുവാൻ അഞ്ചു ആർമി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.<ref name="Rifleman Jaswant Singh – A Hero of the 1962 Indo-China War"/>
 
==ജസ്വന്ത് ഘർ==
[[പ്രമാണം:1124420 orig.jpg|thumb|right|ജസ്വന്ത് ഘർ]]
"https://ml.wikipedia.org/wiki/ജസ്വന്ത്_സിംഗ്_റാവത്" എന്ന താളിൽനിന്ന് ശേഖരിച്ചത്