"ലാലാ ലജ്പത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വിദേശ ഇന്ത്യാക്കാരുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയ റായ്, വിദേശ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളായ ഇന്ത്യക്കാരെ ദേശീയ പ്രസ്ഥാനത്തിലേക്കാകർഷിക്കാൻ ശ്രമമാരംഭിച്ചു. ഈ ഒരു ലക്ഷ്യവുമായി റായ്, 1914 ഏപ്രിലിൽ [[ബ്രിട്ടൻ]] സന്ദർശിച്ചു. എന്നാൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരികെ വരാൻ കഴിഞ്ഞില്ല. റായ് ഇന്ത്യയിലേക്കു തിരികെ വരാനുള്ള ശ്രമമുപേക്ഷിച്ച് [[അമേരിക്ക|അമേരിക്കയിലേക്ക്]] യാത്ര തിരിച്ചു. റായ്, ഇന്ത്യൻ ഹോം ലീഗ് സൊസൈറ്റി ഓഫ് അമേരിക്ക സ്ഥാപിക്കുന്നതിൽ മുൻകൈയ്യെടുത്തു. അമേരിക്കയിൽ വെച്ച് അദ്ദേഹം യങ് ഇന്ത്യ എന്നൊരു പുസ്തകം രചിക്കുകയുണ്ടായി.<ref name=youngindia>{{cite book|title=യങ് ഇന്ത്യ |url=http://web.archive.org/web/20140904052107/http://www.hindustanbooks.com/books/young_india/young_india.html|author=ലാലാ ലജ്പത് റായ്|publisher=ഹിന്ദുസ്ഥാൻ ബുക്സ്|year=1916}}</ref> ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണത്തെക്കുറിച്ചുള്ള നിശിത വിമർശനമായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ ഇന്ത്യയിലും ബ്രിട്ടനിലും പുസ്തകം നിരോധിക്കുകയുണ്ടായി.
 
1920 [[ഒന്നാം ലോക മഹായുദ്ധം]] അവസാനിച്ചതിനു ശേഷമാണ് റായ് ഇന്ത്യയിലേക്ക് തിരികെ വന്നത്. [[ജാലിയൻവാലാബാഗ് കൂട്ടക്കൊല|ജാലിയൻവാലാബാഗ് കൂട്ടക്കൊലക്കെതിരെ]] നടന്ന സമരങ്ങളിലും, [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തെ]] പഞ്ചാബിൽ ശക്തിപ്പെടുത്തുന്നതിലും മുമ്പിൽ നിന്നത് റായ് ആയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ലാലാ_ലജ്പത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്