"ലാലാ ലജ്പത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 48:
==വിദേശയാത്രകൾ==
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വിദേശ ഇന്ത്യാക്കാരുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയ റായ്, വിദേശ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളായ ഇന്ത്യക്കാരെ ദേശീയ പ്രസ്ഥാനത്തിലേക്കാകർഷിക്കാൻ ശ്രമമാരംഭിച്ചു. ഈ ഒരു ലക്ഷ്യവുമായി റായ്, 1914 ഏപ്രിലിൽ [[ബ്രിട്ടൻ]] സന്ദർശിച്ചു. എന്നാൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരികെ വരാൻ കഴിഞ്ഞില്ല. റായ് ഇന്ത്യയിലേക്കു തിരികെ വരാനുള്ള ശ്രമമുപേക്ഷിച്ച് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. റായ്, ഇന്ത്യൻ ഹോം ലീഗ് സൊസൈറ്റി ഓഫ് അമേരിക്ക സ്ഥാപിക്കുന്നതിൽ മുൻകൈയ്യെടുത്തു. അമേരിക്കയിൽ വെച്ച് അദ്ദേഹം യങ് ഇന്ത്യ എന്നൊരു പുസ്തകം രചിക്കുകയുണ്ടായി. ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണത്തെക്കുറിച്ചുള്ള നിശിത വിമർശനമായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ ഇന്ത്യയിലും ബ്രിട്ടനിലും പുസ്തകം നിരോധിക്കുകയുണ്ടായി.
1920 ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിനു ശേഷമാണ് റായ് ഇന്ത്യയിലേക്ക് തിരികെ വന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്കെതിരേയും നടന്ന സമരങ്ങളിലും, നിസ്സഹകരണ പ്രസ്ഥാനത്തെ പഞ്ചാബിൽ ശക്തിപ്പെടുത്തുന്നതിലും മുമ്പിൽ നിന്നത് റായ് ആയിരുന്നു.
|