"വിഷാദരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
'''ദ്വിമുഖവിഷാദം'''(ബൈപോളാർ ഡിപ്രെഷൻ): ഈ രോഗികളിൽ വിഷാദം,ഉന്മാദം എന്നിവ മാറിമാറി ഉണ്ടാകും.ഉന്മാദത്തിന്റെ പ്രത്യക്ഷലക്ഷണങ്ങൾ പ്രകടമായിട്ടില്ലെങ്കിലും പല രോഗികളിലും വിമുഖശ്രേണിയിൽ ഉൾപ്പെടുന്ന ലഹരിശീലം,പെരുമാറ്റ വൈകല്യങ്ങൾ,അനിയന്ത്രിതക്ഷോഭം എന്നിവയുണ്ടാകും.ഏകമുഖവിഷാദം ആണെന്ന് പ്രഥമദൃഷ്ടിയിൽ തോന്നിക്കുന്ന പല രോഗികളിലും ശ്രദ്ധാപൂർവം രോഗവിശകലനം നടത്തിയാൽ ദ്വിമുഖവിഷാദത്തിന്റെ തെളിവുകൾ കണ്ടെത്താം. ദ്വിമുഖവിഷാദരോഗത്തിന് വിഷാദ വിരുദ്ധൗഷധങ്ങൾ(ആന്റി ഡിപ്രെസ്സെന്റ്സ്) മതിയാകില്ല.വിഷാദവിരുദ്ധൗഷധങ്ങൾ മാത്രം ഉപയോഗിക്കുന്നത് രോഗിയുടെ സ്ഥിതി മോശമാകാനും കാരണമാകും.വികാരതുലനൗഷധങ്ങൾ കൂടി ശ്രദ്ധാപൂർവം ഉപയോഗിച്ചാണ് അവയെ ചികിത്സിക്കേണ്ടത്.<ref name="വിഷാദരോഗം"/>
 
'''മെലങ്കോളിക് ഡിപ്രെഷൻ''': ഇതിൽ ഉറക്കം, വിശപ്പ്, ലൈംഗികത ഇവയിൽ വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.<ref name="ഡിപ്രെഷൻ (വിഷാദരോഗം)"/>
 
'''എടിപ്പിക്കൽ ഡിപ്രെഷൻ''':ഈ രോഗികളിൽ അമിതമായ ഉറക്കം, കൂടുതൽ വിശപ്പ് അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈംഗിക ആസക്തി കൂടുക, ശരീരം ചീർത്തു വരിക മുതലായവ പ്രകടമാകുന്നു.<ref name="ഡിപ്രെഷൻ (വിഷാദരോഗം)"/>
 
'''സൈക്കോട്ടിക് ഡിപ്രെഷൻ''': ആരെക്കെയോ തന്നെ കൊല്ലാൻ വരുന്നു, ചുറ്റും ശത്രുക്കൾ ആണെന്നുമുള്ള ചിന്തയും ഭയവും ഇതിൽ കൂടുതലായി കാണുന്നു.<ref name="ഡിപ്രെഷൻ (വിഷാദരോഗം)"/>
 
'''പോസ്റ്റ് പാർട്ടം ഡിപ്രെഷൻ''' : ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളിൽ ഉണ്ടാകുന്നതാണ്. ചില രാജ്യങ്ങളിൽ എട്ടിൽ ഒന്ന് എന്ന കണക്കിന് സ്ത്രീകളിൽ ഇത് കാണുന്നു.<ref name="ഡിപ്രെഷൻ (വിഷാദരോഗം)"/>
==ലക്ഷണങ്ങൾ==
വിഷാദരോഗത്തിൽ വിഷാദം,ആത്മഹത്യാ പ്രവണത,ശരീരക്ഷീണം,വിശപ്പില്ലായ്മ,ഉറക്കക്കുറവ് എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം.ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന,കഴപ്പ്,വയറെരിച്ചിൽ,തലവേദന,തലകറക്കം,സന്ധിവേദന,നീർക്കെട്ട് തുടങ്ങി പലതും ഇതിലുൾപ്പെടുന്നു.ചില രോഗികളിൽ വിഷാദത്തെക്കാൾ കൂടുതൽ ശാരീരികലക്ഷണങ്ങളാണ് കാണുന്നത്.<ref name="വിഷാദരോഗത്തെ പ്രതിരോധിക്കാം">http://www.mathrubhumi.com/health/mental-health/depression-307600.html</ref>
"https://ml.wikipedia.org/wiki/വിഷാദരോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്