"നിസ്സഹകരണ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
==അനന്തരഫലങ്ങൾ==
1922 മാർച്ച് 10 ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. പത്രത്തിൽ രാജ്യദ്രോഹപരമായ ലേഖനങ്ങൾ എഴുതിയതിന് {{സൂചിക|൧}} അദ്ദേഹത്തെ ആറു വർഷത്തെ ജയിൽ ശിക്ഷക്കു വിധിച്ചു.<ref name=zahistory>{{cite web|title=മഹാത്മാ കരംചന്ദ് ഗാന്ധി ടൈംലൈൻ 1920-1929|publisher=സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി|url=http://web.archive.org/web/20140902145758/http://www.sahistory.org.za/topic/mahatma-karamchand-gandhi-timeline-1920-1929|accessdate=2014-09-02}}</ref> അപ്രതീക്ഷിതമായി നിസ്സഹകരണ സമരം പിൻവലിക്കുക എന്ന തീരുമാനമെടുത്തതോടെ, ഗാന്ധിജിക്കു പിന്നിൽ അണി നിരന്നിരുന്ന പല മുതിർന്ന നേതാക്കളും സ്വാതന്ത്ര്യത്തിലേക്ക് ഗാന്ധിജിയിലൂടെയല്ലാത്ത മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കാൻ തുടങ്ങി. [[മോത്തിലാൽ നെഹ്രു|മോത്തിലാൽ നെഹ്രുവും]], [[സി.ആർ. ദാസ്|സി.ആർ.ദാസും]] ചേർന്ന് സ്വരാജ് എന്ന പാർട്ടിക്കു രൂപം കൊടുത്തു. ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി എന്നതുകൊണ്ടു മാത്രം നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കരുതായിരുന്നു എന്ന അഭിപ്രായം വച്ചു പുലർത്തിയവരായിരുന്നു കോൺഗ്രസ്സിൽ ഭൂരിഭാഗവും.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/നിസ്സഹകരണ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്