"നിസ്സഹകരണ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
നിസ്സഹകരണസമരം വിജയത്തിലേക്കടുക്കുന്ന സമയത്തായിരുന്നു ചൗരി ചൗരാ സംഭവം നടക്കുന്നത്. 1922 ഫെബ്രുവരി 22-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം.<ref name=ചൗരി>{{cite book|title=ഗാന്ധി: എ പൊളിറ്റിക്കൽ ആന്റ് സ്പിരിച്വൽ ലൈഫ് (കാതറിൻ ടിഡ്രിക്)|year=2006|page=176-180|url=http://books.google.co.in/books?id=pp-gZ5OVkuUC&pg=PA176&dq=chauri+chaura+incident&hl=en&sa=X&ei=oFEwUYnkOZHKrAfM04CIBw&ved=0CFAQ6AEwBg#v=onepage&q=chauri%20chaura%20incident&f=false}}</ref> ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 [[പോലീസ്|പോലീസുകാരും]] കൊല്ലപ്പെട്ടു.
 
താൻ നേതൃത്വം കൊടുക്കുന്ന സമരം അഹിംസ എന്ന അതിന്റെ ലക്ഷ്യത്തിൽ നിന്നും അകന്നു പോയി എന്നു മനസ്സിലാക്കിയ ഗാന്ധിജി ഏറെ നിരാശനായി. അക്രമം നിറുത്തിവെക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. കുറച്ചു ദിവസത്തെ നിരാഹാരത്തിനുശേഷം നിസ്സഹകരണസമരം പിൻവലിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/നിസ്സഹകരണ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്