"നിസ്സഹകരണ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
റൗളറ്റ് നിയമത്തിനെതിരേ ഒരു സമരം ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. വ്യവസായസ്ഥാപനങ്ങളും, ഓഫീസുകളും അടഞ്ഞു കിടന്നു. ഇന്ത്യാക്കാർ ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിലുള്ള വിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ പിൻവലിച്ചു. സൈനീകരോടും, പോലീസുകാരോടും, അഭിഭാഷകരോടും, കൂടാതെ, ബ്രിട്ടീഷുകാരുടെ കീഴിൽ ജോലി ചെയ്യുന്ന എല്ലാവരോടും ജോലി ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. ബ്രിട്ടനിൽ നിർമ്മിച്ച തുണിത്തരങ്ങളും, പൊതു ഗതാഗത സംവിധാനവും ബഹിഷ്കരിച്ചു.
 
ബ്രിട്ടീഷുകാർ പുതിയ സമരമാർഗ്ഗത്തിനു മുന്നിൽ പകച്ചു നിന്നു. നിസ്സഹകരണപ്രസ്ഥാനം ഇന്ത്യൻ ജനതയുടെ ഒരു ആവേശമായി മാറുകയായിരുന്നു.<ref name=knowindia>{{cite web|title=ഇന്ത്യൻ ഫ്രീഡം സ്ട്രഗ്ഗിൾ (1857-1947)|url=http://web.archive.org/web/20140901154817/http://knowindia.gov.in/knowindia/culture_heritage.php?id=6|publisher=ഭാരത സർക്കാർ|accessdate=2014-09-01}}</ref> കർഷക-തൊഴിലാളി വർഗ്ഗത്തെ നിസ്സഹകരണപ്രസ്ഥാനം വളരെ ഗാഢമായി തന്നെ സ്വാധീനിക്കുകയുണ്ടായി. കൃഷിക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്നതിനു, അവരുടെ ഇടയിൽ സ്വാധീനം ചെലുത്തുന്നതിനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നാഗ്പൂർ കോൺഗ്രസ്സ് പാസ്സാക്കിയിരുന്നു. പ്രസ്ഥാനത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനായി നികുതിനിഷേധം പോലുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ എ.ഐ.സി.സി അതിന്റെ പ്രദേശ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ഇതിന്റെ സ്വാധീനമെന്നോണം, ആന്ധ്രപ്രദേശിലെ ചിറാലയിലുള്ള കർഷകർ മുനിസിപ്പൽ നികുതി നൽകാൻ വിസമ്മതിച്ചു. മിഡ്നാപ്പൂരിലെ കൃഷിക്കാർ യൂണിയൻ ബോർഡ് നികുതികൾ അടക്കാൻ വിസമ്മതിച്ചു. പാൽനാട്ടിൽ മേച്ചിൽപ്പാട്ടം നൽകാൻ വിസമ്മതിച്ചു, ആത്മവീര്യം ചോർന്നുപോയ ഒരു ജനത പെട്ടെന്ന് എണീറ്റു നിവർന്നുനിന്നു തലയുയർത്തിപ്പിടിച്ചു രാജ്യവ്യാപകമായ ഒരു സംയുക്തസമരത്തിൽ പങ്കെടുത്തു എന്നാണ് ജവാഹർലാൽ നെഹ്രു ഈ സമരത്തെക്കുറിച്ച് പറഞ്ഞത്.
 
==ചൗരി ചൗരാ സംഭവം==
"https://ml.wikipedia.org/wiki/നിസ്സഹകരണ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്