"നിസ്സഹകരണ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
[[റൗലറ്റ് നിയമം|റൗലക്റ്റ് നിയമത്തിനും]] [[ജാലിയൻവാലാബാഗ് കൂട്ടക്കൊല|ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെയുള്ള]] പ്രതിഷേധം എന്ന നിലയ്ക്കാണ് നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത്. ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനു വേണ്ടി അതിന്റെ നേതാക്കളോട് നിസ്സഹകരണം പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഗാന്ധിജി ഉപദേശിക്കുകയുണ്ടായി. ഖിലാഫത്ത് പ്രസ്ഥാനം, വിജയിക്കാതിരുന്നതോടുകൂടി, സ്വരാജ് എന്ന ലക്ഷ്യത്തിലേക്ക് നിസ്സഹകരണപ്രസ്ഥാനം മാത്രമാണ് യഥാർത്ഥ മാർഗ്ഗമെന്ന് മനസ്സിലാക്കിയ കോൺഗ്രസ്സ് നേതൃത്വം ആ സമരമുറ ഏറ്റെടുക്കുകയായിരുന്നു. നിസ്സഹകരണം അതിന്റെ പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കുകയാണെങ്കിൽ ഒരു വർഷത്തിനകം പൂർണ്ണ സ്വരാജ് എന്നതായിരുന്നു ഗാന്ധിജി നൽകിയ വാഗ്ദാനം.
==സത്യഗ്രഹം==
നിസ്സഹകരണ പ്രസ്ഥാനം ഒരു യാഥാർത്ഥ്യമാവുന്നതിനുവേണ്ടി കോൺഗ്രസ്സിൽ പിന്തുണ നേടിയെടുക്കണമെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനവും, അതേ പോലെ ഹണ്ടർ കമ്മിറ്റി റിപ്പോർട്ടും, ബ്രിട്ടീഷുകാർക്കെതിരേയുള്ള ആയുധമായി ഗാന്ധിജി കോൺഗ്രസ്സിൽ അവതരിപ്പിച്ചു. 1920 മേയ് 30 ന് ബനാറസ്സിൽ വെച്ചു കൂടിയ എ.ഐ.സി.സി. നിസ്സഹകരണപ്രസ്ഥാനത്തെക്കുറിച്ചുള്ള റിപ്പോർട്ട് ചർച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും, കമ്മിറ്റി അതിനു വിസമ്മതിക്കുകയായിരുന്നു.
 
റൗളറ്റ് നിയമത്തിനെതിരേ ഒരു സമരം ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. വ്യവസായസ്ഥാപനങ്ങളും, ഓഫീസുകളും അടഞ്ഞു കിടന്നു. ഇന്ത്യാക്കാർ ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിലുള്ള വിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ പിൻവലിച്ചു. സൈനീകരോടും, പോലീസുകാരോടും, അഭിഭാഷകരോടും, കൂടാതെ, ബ്രിട്ടീഷുകാരുടെ കീഴിൽ ജോലി ചെയ്യുന്ന എല്ലാവരോടും ജോലി ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. ബ്രിട്ടനിൽ നിർമ്മിച്ച തുണിത്തരങ്ങളും, പൊതു ഗതാഗത സംവിധാനവും ബഹിഷ്കരിച്ചു.
 
"https://ml.wikipedia.org/wiki/നിസ്സഹകരണ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്