"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 208:
===ഭക്ഷണം===
[[പ്രമാണം:Wangfujing food 2009.jpg|100px|thumb| [[പൊരിച്ച സ്റ്റാർഫിഷ് വിൽക്കുന്ന കടകൾ, ബീജിങ്ങ്, ചൈന]] ]]
മനുഷ്യർ സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന ധാരാളം ജീവികളെ ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവയിൽ മത്സ്യങ്ങൾ, ഞണ്ടുകൾ, ശംഖുവർഗത്തിൽപ്പെട്ട ജന്തുക്കൾ, ചിപ്പികൾ, കൊഞ്ചുകൾ, കണവ വർഗത്തില്പെട്ട നട്ടെല്ലില്ലാത്ത ജീവികൾ, ഉരഗവർഗ്ഗ്ത്തില്പെട്ട ആമകൾ തുടങ്ങിയവയുണ്ട്. കൂടാതെ കടലിലെ സസ്തനികളായ തിമിംഗലങ്ങൾ, ഡോൾഫിനുകൾ, തുടങ്ങിയവയേയും മനുഷ്യർ ഭക്ഷണമാക്കാറുണ്ട്. ചില സീവീഡുകളും നനുത്ത ആൽഗേകളുമടക്കം പല സമുദ്രസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായ ഉപ്പിന്റെ ഒരു വലിയ സ്രോതസ്സും കൂടിയാണ് സമുദ്രം. സ്മുദ്രജലം ഉപ്പളങ്ങളിൽ കടത്തി നിർത്തി സൂര്യതാപത്തിൽ വറ്റിച്ചാണ് അതിൽ നിന്ന് ഉപ്പെടുക്കുന്നത്. ചില സമുദ്രോത്പന്നങ്ങൾ വളർത്തുമത്സ്യങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണമായും [[കെല്പ്|കെല്പ്]](Kelp) പോലെയുള്ള ചിലത് ചെടികൾക്ക് വളമായും ഉപയോഗിക്കുന്നു. ഇവയും ഫലത്തിൽ മനുഷ്യരുടെ ഭക്ഷണമായിത്തന്നെ മാറുകയാണ് ചെയ്യുന്നത് <ref>https://en.wikipedia.org/wiki/Seafood</ref>.
 
===മരുന്നുകൾ===
[[മീനെണ്ണ|മീനെണ്ണ]], [[സ്പൈരൂലിന|സ്പൈരൂലിന]] തുടങ്ങി ഔഷധഗുണമുള്ള വസ്തുക്കളും കടൽജന്തുക്കളിൽ നിന്നാണ് കിട്ടുന്നത്. മീനെണ്ണയെടുക്കുന്നത് [[കോഡ് ഫിഷ്|കോഡ്]] മത്സ്യത്തിൽ നിന്നാണ്. സ്പൈരൂലിന കടലിൽ വളരുന്ന ഒരു തരം [[ആൽഗേ]] ആണ്.
 
===കാർഷികവളങ്ങൾ===
 
===ഊർജ്ജരംഗം===
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്