"തരിസാപ്പള്ളി ശാസനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
== ചെപ്പേടുകളിലെ എഴുത്ത് ==
അഞ്ച് ഏടുകളിൽ ഒമ്പതു പുറങ്ങളിലായാണ് ഈ ശാസനം രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തെ ഏടിന്റെ ഒരു പുറത്തേ എഴുത്തുള്ളു. മറ്റുള്ളവയുടെ രണ്ടു പുറത്തും എഴുത്തുണ്ട്.<ref name = Arambram> സാക്ഷിപ്പട്ടികയുടെ പുനർവായന-ശിഹാബുദ്ദീൻ ആരാമ്പ്രം (പച്ചക്കുതിര - ആഗസ്റ്റ് 2014)</ref> അറബിക്, ഹീബ്രു, പേർഷ്യൻ, തമിഴ്, മലയാളം, സംസ്കൃതം എന്നീ ഭാഷകൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. വട്ടെഴുത്ത്, ഗ്രന്ഥാക്ഷരം, കുഫിക്, പഹ്‌ലവി, ഹീബ്രു എന്നീ ലിപികളും ഉപയോഗിച്ചിരിക്കുന്നു. തിരിച്ചറിയപ്പെടാത്ത ഒരു ലിപിയും ഇതിൽ ഒന്നുരണ്ടിടത്ത് കാണുന്നുണ്ട്.<ref name=Sreejith/>
 
ചേരചക്രവർത്തിയായ സ്ഥാണുരവിക്ക് വന്ദനം പറഞ്ഞുകൊണ്ടാണ് ഒന്നാം ശാസനത്തിന്റെ തുടക്കം. "സ്വസ്തി.കോത്താണു ഇരവിക്കു... " എന്നു തുടങ്ങുന്ന ആ ശാസനതിൽ സാക്ഷി "വേൾ-കുല ചുന്തരൻ" (വെള്ളാളകുലജാതനായ സുന്ദരൻ) ആണ്‌.
"https://ml.wikipedia.org/wiki/തരിസാപ്പള്ളി_ശാസനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്