"തോപ്പിൽ ഭാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
| children = അജയൻ, സോമൻ, രാജൻ, സുരേഷ്, മാല
|}}
[[മലയാളം|മലയാള]] നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു '''തോപ്പിൽ ഭാസി''' (1925 – 1992). യഥാർത്ഥനാമം ഭാസ്കരൻ പിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "[[നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി]]" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌.<ref name=tb2>{{cite news|url= http://archive.is/eZtYo|title=പാത് ബ്രേക്കിംഗ് പ്ലേയ്സ്|date=12-മെയ്-2001|work=ഫ്രണ്ട്ലൈൻ|accessdate=16-നവംബർ-2011}}</ref>. [[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിൽ]] പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.<ref name=ns1>{{cite web|title=ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ|url=http://archive.is/rvp6I|publisher=കേരള നിയമസഭ|accessdate=17-സെപ്തംബർ-213}}</ref>
 
പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി. പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. ശൂരനാട് കലാപത്തിന്റെ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബർ 8 ന് അന്തരിച്ചു.
"https://ml.wikipedia.org/wiki/തോപ്പിൽ_ഭാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്