"പി.സി. ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
[[ഇന്ത്യ|ഇന്ത്യയിലെ]] കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ]] പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്നു പൂർണ്ണ ചന്ദ്ര ജോഷി എന്ന പി.സി.ജോഷി (ജനനം ഏപ്രിൽ 14, 1907- മരണം നവംബർ 9, 1980).<ref name=jnu2>{{cite web|title=പി.സി.ജോഷി|url=https://archive.today/FSV2D|publisher=ജവഹർലാൽ നെഹ്രു സർവ്വകലാശാല|accessdate=2014-08-23}}</ref> ഇന്ത്യയിൽ ആദ്യകാലത്ത് നിലനിന്നിരുന്ന സമാനചിന്താഗതിക്കാരായ ഇടതുപക്ഷ സംഘടനകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനക്കു കീഴിൽ കൊണ്ടു വരുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചു.
 
മീററ്റ് ഗൂഢാലോചനാ കേസിൽപ്പെട്ട് ജയിലിലടക്കപ്പെട്ടു. ആറു വർഷത്തേക്ക് [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കു]] നാടുകടത്തപ്പെട്ടുവെങ്കിലും, പ്രായം കണക്കിലെടുത്ത് ശിക്ഷ മൂന്നു വർഷമായി ബ്രിട്ടീഷ് സർക്കാർ വെട്ടിക്കുറച്ചു. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത്, ഒളിവിലിരുന്നാണ് ജോഷി സംഘടനാപ്രവർത്തനം നടത്തിയിരുന്നത്. 1935 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ദീർഘമായ 12 വർഷം അദ്ദേഹം ആ സ്ഥാനം വഹിച്ചിരുന്നു.
 
ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്, ഓൾ ഇന്ത്യാ കിസാൻ സഭ, ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്നീ പ്രസ്ഥാനങ്ങൾ കെട്ടപ്പടുക്കുന്നതിലും സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. 1949 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും, രണ്ടു വർഷത്തിനുശേഷം തിരികെ പ്രവേശിച്ചു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്ന പ്രൊജക്ടിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref>[[#hkc13|നക്ഷത്രവും ചുറ്റികയും- രാമചന്ദ്രൻ]] പുറം 25</ref> 1980 നവംബർ 9 ന് അന്തരിച്ചു.
"https://ml.wikipedia.org/wiki/പി.സി._ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്