"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
വരി 17:
സൂര്യൻ ഒരു [[മുഖ്യധാരാ നക്ഷത്രം]] ആണ്. സൗരയൂഥത്തിലെ 99.86% ദ്രവ്യവും സൂര്യനിലാണ് അടങ്ങിയിരിക്കുന്നത്<ref>{{cite journal |author=M Woolfson |title=The origin and evolution of the solar system |doi= 10.1046/j.1468-4004.2000.00012.x |year=2000 |journal=[[Astronomy & Geophysics]] |volume=41 |issue=1 |pages=1.12}}</ref>. ബാക്കിവരുന്ന ദ്രവ്യത്തിന്റെ 99 ശതമാനവും വാതകഭീമന്മാർ എന്നറിയപ്പെടുന്ന നാലു ഗ്രഹങ്ങളിലാണുള്ളത്. ഇതിലെ 99 ശതമാനവും ശനിയിലും വ്യാഴത്തിലും അടങ്ങിയിരിക്കുന്നു.
 
സൗരയൂഥത്തെ പ്രധാനമായി മൂന്നു ഭാഗങ്ങളായി തിരിക്കാം. [[ഭൂസമാനഗ്രഹങ്ങൾ|ഭൂസമാനഗ്രഹങ്ങളും]] [[ഛിന്നഗ്രഹങ്ങൾ|ഛിന്നഗ്രഹങ്ങളും]] അടങ്ങിയ ഭാഗത്തെ [[ആന്തര സൗരയൂഥം]] എന്നു പറയുന്നു. ഛിന്നഗ്രഹവലയത്തിനു പുറത്തും ഹിമപദാർത്ഥങ്ങളടങ്ങിയ കൂയിപ്പർ ബെൽറ്റിനകത്തുമായി കിടക്കുന്ന നാലു വാതക ഭീമന്മാരടക്കമുള്ള ഭാഗത്തെ [[ബാഹ്യ സൗരയൂഥം]]<ref>{{cite web |title=An Overview of the Solar System |author=nineplanets.org |url=http://www.nineplanets.org/overview.html |accessdate=2007-02-15}}</ref> എന്നും നെപ്ട്യൂണിനും പുറത്തുള്ള കൂയിപ്പർ ബെൽറ്റ് അടക്കമുള്ള ഭാഗത്തെ [[അതിബാഹ്യ സൗരയൂഥം]] എന്നും വിളിക്കുന്നു<ref>{{cite web |title=New Horizons Set to Launch on 9-Year Voyage to Pluto and the Kuiper Belt |author=Amir Alexander |work=The Planetary Society |year=2006 |url=http://www.planetary.org/news/2006/0116_New_Horizons_Set_to_Launch_on_9_Year.html |accessdate=2006-11-08|archiveurl=http://web.archive.org/web/20060222080327/http://www.planetary.org/news/2006/0116_New_Horizons_Set_to_Launch_on_9_Year.html|archivedate=2006-02-22}}</ref>.
 
[[കെപ്ലറുടെ ഗ്രഹചലന നിയമങ്ങൾ]] ഗ്രഹങ്ങളുടെ ഭ്രമണത്തെ വിശദീകരിക്കുന്നവയാണ്. ഒന്നാമത്തെ നിയമം എല്ലാ ഗ്രഹങ്ങളും സൂര്യനു ചുറ്റും ദീർഘവൃത്ത പാതയിൽ സഞ്ചരിക്കുന്നു എന്നും ഇതിന്റെ ഒരു ഫോക്കസ്സിലായിരിക്കും സൂര്യന്റെ സ്ഥാനം എന്നും പറയുന്നു. രണ്ടാമത്തെ നിയമമനുസരിച്ച് ഗ്രഹങ്ങൾ സൂര്യനോടടുത്തു വരുമ്പോൾ വേഗത കൂടുകയും അകലുമ്പോൾ വേഗത കുറയുകയും ചെയ്യും. ഗ്രഹങ്ങൾ സൂര്യനെ ചുറ്റാനെടുക്കുന്ന ആവർത്തനകാലത്തിന്റെ വർഗ്ഗവും സൂര്യനിൽ നിന്നുള്ള ശരാശരി ദൂരത്തിന്റെ മൂന്നാം ഘാതവും നേർ അനുപാതത്തിലായിരിക്കും എന്ന് മൂന്നാം നിയമം അനുശാസിക്കുന്നു. ഒരു ഗ്രഹം അതിന്റെ ഭ്രമണവേളയിൽ സൂര്യനോടടുത്തു വരുന്ന ഭാഗത്തെ [[സൂര്യസമീപസ്ഥം]](perihelion) എന്നും ഏറ്റവും അകലെയായിരിക്കുന്ന ഭാഗത്തെ [[സൂര്യവിദൂരസ്ഥം]](aphelion) എന്നും പറയുന്നു. ഗ്രഹങ്ങൾക്ക് പൂർണ്ണവൃത്തത്തോടടുത്ത രൂപമാണുള്ളതെങ്കിൽ [[വാൽനക്ഷത്രങ്ങൾ|വാൽനക്ഷത്രങ്ങളും]] [[കൂയിപ്പർ ബെൽറ്റ്]] പദാർത്ഥങ്ങളും അതിദീർഘവൃത്തപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്