"അന്താരാഷ്ട്ര ഏകകവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:അന്താരാഷ്ട്ര ഏകകവ്യവസ്ഥ അംഗീകരിക്കാത്ത രാജ്യങ്ങൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട...)
[[അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം]], 1960ൽ അംഗീകരിച്ച [[ദശാംശം|ദശാംശാടിസ്ഥാനത്തിലുള്ള]] ആധുനിക [[ഏകകവ്യവസ്ഥകൾ|ഏകകസമ്പ്രദായമാണ്‌]] '''അന്താരാഷ്ട്ര ഏകകവ്യവസ്ഥ''' (International System of Units). '''അന്താരാഷ്ട്ര മാത്രാസമ്പ്രദായം''' എന്നും ഇത് അറിയപ്പെടുന്നു. [[അളവ്|അളവുകൾക്കും]] [[തൂക്കം|തൂക്കങ്ങൾക്കും]] അംഗീകരിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ദശാംശ സമ്പ്രദായമായ മെട്രിക് സമ്പ്രദായത്തിന്റെ (Metric System) ഏകീകൃത രൂപമാണിത്. അന്താരാഷ്ട്ര മാത്രാ സമ്പ്രദായത്തെ ചുരുക്കത്തിൽ എസ്.ഐ. (SI-System international) എന്നാണ് എല്ലാ [[ഭാഷ|ഭാഷകളിലും]] സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ ബ്യൂറോ ഒഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ 1960-ലെ പൊതുസമ്മേളനമാണ് എസ്.ഐ. സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചത്. [[ശാസ്ത്രം|ശാസ്ത്ര]], വ്യാവസായിക, വാണിജ്യ മേഖലകളിലെ എല്ലാവിധ അളവുകൾക്കും തൂക്കങ്ങൾക്കും യുക്തിസഹവും പരസ്പര ബന്ധിതവുമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുവാൻ ഈ മാത്രാ സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ട്.
 
എസ്.ഐ. (SI) ‌എന്ന ചുരുക്കപ്പേരുള്ള ഈ വ്യവസ്ഥയിൽ ഏഴ് [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ - മൗലിക ഏകകങ്ങൾ|മൗലിക ഏകകങ്ങളൂണ്ട്]] (Basic Units). മറ്റെല്ലാ ഏകകങ്ങളൂം, മൗലിക ഏകകങ്ങളെ ആടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കാവുന്നവയുമാണ്. അവയെ വ്യൂത്പന്ന ഏകകങ്ങൾ (Derived Units) എന്നു വിളിക്കുന്നു. ഏകകങ്ങളും അവയുടെ നിർവ്വചനങ്ങളും സ്ഥിരമായതല്ല; ശാസ്ത്ര-സാങ്കേതിക പുരോഗതിക്കനുസരിച്ച് മാറ്റങ്ങൾക്കു വിധേയമാണ്. നിരവധി രാജ്യങ്ങൾ ചേർന്നു രൂപവത്കരിച്ച അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗമാണ് (General Conference on Weights and Measures - CGPM) ഏകകങ്ങൾ അംഗീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും. മൂന്നു രാജ്യങ്ങളൊയിച്ച്രാജ്യങ്ങളൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളും എസ്. ഐ. അംഗീകരിച്ചു കഴിഞ്ഞു. [[പ്രമാണം:Metric system.png|thumb|right|upright=1.5|എസ്. ഐ. അംഗീകരിക്കാത്ത രാജ്യങ്ങൾ, [[അമേരിക്ക]]യും, [[മ്യാന്മാർ|മ്യാന്മാറും]], [[ലൈബീരിയ]]യുമാണ് ]]
 
== വിവരണം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1986968" എന്ന താളിൽനിന്ന് ശേഖരിച്ചത്