"ഗേജ് ബോസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 40 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q105580 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
 
വരി 9:
[[File:Standard Model of Elementary Particles-ml.png|right|thumb|300px|alt=|മൗലികകണങ്ങളുടെ പ്രാമാണിക മാതൃക]]
 
സ്റ്റാൻഡേർഡ് മോഡലിൽ ഗേജ് ബോസോണുകളുടെ സ്വഭാവം വിശദീകരിക്കുന്ന സമവാക്യങ്ങളായ ഫീൽഡ് സമവാക്യങ്ങൾ അവയെ പിണ്ഡമില്ലാത്ത കണങ്ങളായി കണക്കാക്കുന്നു. അതിനാൽ സൈദ്ധാന്തികമായി, ഗേജ് ബോസോണുകൾക്ക് പിണ്ഡമില്ല എന്നും അതിനാൽത്തന്നെ അവ വാഹകരായിട്ടുള്ള ബലങ്ങളുടെ റേഞ്ച് വലുതായിരിക്കണം എന്നും വരുന്നു. എന്നാൽ ക്ഷീണബലത്തിന്റെ റേഞ്ച് വളരെ ചെറുതാണ്‌ എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്‌. ഇത് വിശദീകരിക്കാനായി സ്റ്റാൻഡേർഡ് മോഡലിൽ W, Z ബോസോണുകൾ [[ഹിഗ്ഗ്സ് മെക്കാനിസം]] വഴി പിണ്ഡം നേടുന്നു എന്ന് സൈദ്ധാന്തീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സിദ്ധാന്തമനുസരിച്ച് [[ഹിഗ്ഗ്സ് ബോസോൺ]] എന്ന കണം ഉണ്ടാകേണ്ടതുണ്ട്. ജനീവയിലെ ലാർജ് ഹാഡ്രോൺ കൊലൈഡർ ഉപയോഗിച്ച് പരീക്ഷണം നടത്തുന്ന ആറ്റ്ലസ്, സി.എം.എസ് എന്നീ രണ്ടു പരീക്ഷണങ്ങൾ 2012 ജൂലൈയിൽ ഹിഗ്ഗ്സ് കണം ഇതുവരെകണ്ടെത്തിയതായി കണ്ടുപിടിക്കപ്പെട്ടിട്ടില്ലപ്രഖ്യാപിച്ചു.
 
നാലാമത്തെ അടിസ്ഥാനബലമായ [[ഗുരുത്വാകർഷണബലം|ഗുരുത്വാകർഷണബലത്തിന്റെ]] വാഹകരായി [[ഗ്രാവിറ്റോൺ|ഗ്രാവിറ്റോണുകൾ]] എന്ന ഒരുതരം ഗേജ് ബോസോണുകൾ കൂടി ഉണ്ടെന്ന് കരുതപ്പെടുന്നു. എന്നാൽ സ്റ്റാൻഡേർഡ് മോഡലിൽ ഇതിന്‌ സ്ഥാനമില്ല.
"https://ml.wikipedia.org/wiki/ഗേജ്_ബോസോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്