"നറ്റിണൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സംഘം കൃതികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) തിരുത്തം
 
വരി 6:
==പുരാതന തമിഴ് കവികൾ==
 
175 കവികളുടെ സരസ്വതീവിലാസങ്ങളാണ് നറ്റിണൈയിൽ ഉള്ളത്. ഇതിൽ ആശ്രയദാതാവായ പാണ്ഡ്യരാജാവിന്റെ രണ്ട് കവിതകളും ഉൾപ്പെടുന്നു. മാങ്കുടി കിഴാർ, ഇളന്തരിയനാർ, പെരുങ്കടുങ്കോ, തനിമകന്നാർതനിമകനാർ, കണ്ണൻകൊറ്റനാർ, പരണർ എന്നിവരാണ് ഈ സമാഹാരത്തിലെ പ്രമുഖ കവികൾ. അകനാനൂറിലെ കവിതകളെപ്പോലെ പ്രണയപരങ്ങളാണ് ഇതിലെ കവിതകളും. പരസ്പരം അനുരക്തരായ നായികാനായകന്മാരുടെ പ്രേമമാണ് നറ്റിണൈ കവിതകളിലെ പ്രധാന പ്രമേയം.
 
==നറ്റിണൈ കവിതകളിലെ വിവരണം==
 
അക്കാലത്തെ ഭരണകർത്താക്കളായ ചേര-ചോളചോഴ പാണ്ഡ്യന്മാർ ധർമ്മത്തിനു ഭംഗംവരാതെ ഭരണം നടൽത്തിയിരുന്നുവെന്നും കുറിഞ്ചിനിലങ്ങളിൽ കാവൽ ഏപ്പെടുത്തിയിരുന്നുവെന്നും സജ്ജനങ്ങളെ വിവരങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു എന്നും നറ്റിണൈ പാട്ടുകളിൽ വിവരിച്ചിട്ടുണ്ട്. ആയൻ, കോർക്കൈകൊറ്ക്കൈ, മറന്തൈ, കണ്ടവായിൽ, കൂടൽ, കിടങ്കിൽ, ചായ്ക്കാട്, പൊറ്റൈയാറ്, മരുതൂർ പട്ടിനം, മുണ്ടൂർ മുതലായ പ്രാചീന നഗരങ്ങളെക്കുറിച്ചും ഇതിൽ പരാമർശിച്ചിട്ടുണ്ട്. അക്കാലത്തു നിലവിലിരുന്ന [[വസ്ത്രധാരണം]], കച്ചവട രീതികൾ, [[കലകൾ]], ചികിത്സാരീതി എന്നിവയെപ്പറ്റിയുള്ള വിവരണങ്ങളും നറ്റിണൈ കവിതകളിൽ കാണാം.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/നറ്റിണൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്