"എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

743 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
|ഭരണസ്ഥാനങ്ങൾ = പഞ്ചായത്ത് പ്രസിഡന്റ്
|ഭരണനേതൃത്വം =
|വിസ്തീർണ്ണം = 82.35 ചതുരശ്ര കിലോമീറ്ററ
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode = 686
|TelephoneCode = 91-48
 
|പ്രധാന ആകർഷണങ്ങൾ = |
}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു ഗ്രാമം ആണ് '''എരുമേലി'''. കോട്ടയം നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായി [[മണിമലയാറ്|മണിമലയാറിന്റെ]] തീരത്തായി ആണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ [[ശാസ്താവ്]] ക്ഷേത്രവും [[വാവർ|വാവരുടെ]] പള്ളിയും ഉണ്ട്. വാവർ [[അയ്യപ്പൻ|അയ്യപ്പന്റെ]] അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ [[പേട്ടതുള്ളൽ]] പ്രശസ്തമാണ്. ധാരാളം ആളുകൾ കൂടിച്ചേർന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. [[ശബരിമല]] തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.
 
എരുമേലി.
 
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ എരുമേലി തെക്ക് വില്ലേജിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് എരുമേലി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 82.35 ചതുരശ്ര കിലോമീറ്ററാണ്. വടക്ക് കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം പഞ്ചായത്തുകൾ, കിഴക്ക് കോരുത്തോട്, ചിറ്റാർ(പത്തനംതിട്ട ജില്ല) പഞ്ചായത്തുകൾ, തെക്ക് പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, വെച്ചൂച്ചിറ പഞ്ചായത്തുകൾ, പടിഞ്ഞാറ് മണിമല, ചിറക്കടവ് പഞ്ചായത്തുകൾ എന്നിവയാണ് എരുമേലി പഞ്ചായത്തിന്റെ അതിർത്തികൾ പങ്കിടുന്നത്. 1953-ൽ രൂപീകൃതമായ എരുമേലി പഞ്ചായത്തിന്റെ പ്രസിഡന്റ് സി.സി.ഡൊമനിക്ക് ചെമ്പകത്തുങ്കൽ ആയിരുന്നു. പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ ഒരു ശതമാനം കാടുകളാണ്. എരുമേലി ശബരിമലയുടെ അവിഭാജ്യ ഘടകമാണ്. ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തിയാൽ പ്രകൃതി രമണീയമായ ഈ പഞ്ചായത്തിന്റെ നാമവും ലോകമെങ്ങും അറിയപ്പെടുവാനിടയായി. ശബരിമല തീർത്ഥാടന വേളയിൽ ഈ പ്രദേശം വിഭിന്ന സംസ്കാരങ്ങളുടെ സംഗമഭൂമിയായി മാറും. ശബരിമല തീർത്ഥാടനത്തിൽ ആചാരാനുഷ്ഠാന പ്രാധാന്യമുള്ള ഈ പുണ്യഭൂമി മതസൌഹാർദ്ദത്തിന്റെ ഈറ്റില്ലമാണ്. ആദ്യകാലങ്ങളിൽ വർഷത്തിലൊരിക്കൽ കുറച്ചു നാൾ മാത്രം തിരക്കു പിടിച്ചിരുന്ന ഇവിടുത്തെ അന്തരീക്ഷം ഇന്ന് വർഷം മുഴുവനും തിരക്കുള്ളതായിക്കഴിഞ്ഞു. ഒരു കാലത്ത് തികച്ചും വനപ്രകൃതിയായിരുന്ന ഇവിടം ജനവാസമുള്ള പ്രദേശമായി മാറിയിരിക്കയാണ്. ശബരിമല തീർത്ഥാടനം എരുമേലി പഞ്ചായത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലകളിൽ സാരമായ മാറ്റം വരുത്തിയിട്ടുണ്ട്. ശബരിമല ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്. മലയോരഗ്രാമമായ എരുമേലിക്കും തീർത്ഥാടനത്തിൽ നിർണ്ണായകമായ സ്ഥാനമുണ്ട്. ടൂറിസം മേഖലയ്ക്ക് എരുമേലിയിൽ ഏറെ വിജയസാദ്ധ്യതകളുണ്ട്. തിരുവനന്തപുരത്തു നിന്ന് എരുമേലി വഴി തേക്കടിക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാത ഇതായിരിക്കും. എരുമേലി തേക്കടിയുടെയും ശബരിമലയുടെയും കവാടമാണ്. തീർത്ഥാടനകാലത്ത് ധാരാളം ഭക്തന്മാരും ടൂറിസ്റ്റുകളും ഇവിടെ എത്തിച്ചേരുന്നു. എരുമേലിക്കു ചുറ്റും പ്രകൃതി രമണീയവും വിശാലവുമായ വനങ്ങളാണ് ഉള്ളത്. എരുമേലി ഗ്രാമപഞ്ചായത്തിന്റെ വടക്കുകിഴക്കുഭാഗവും കിഴക്കുതെക്കുഭാഗവും റിസർവ് വനമാണ്. കൂടാതെ സംസ്ഥാന ഫോറസ്റ്റുറെയിഞ്ചുകളിൽ വലിപ്പം കൂടിയ രണ്ടാമത്തെ റെയിഞ്ചാണിത്. ധാരാളം വനവിഭവങ്ങൾ ഇവിടെയുണ്ട്. 1955 മുതൽ റിസർവ് വനത്തിന്റെ എകദേശം മൂന്നിൽ ഒരുഭാഗം തേക്കു പ്ളാന്റേഷനാണ്. പ്രശസ്തമായ അമ്പലപ്പുഴ പേട്ട തുള്ളലിലും, എരുമേലിയിലെ ചന്ദനക്കുട മഹോൽസവത്തിലും, ഫെറോനാപ്പള്ളിയിലും, തിരുനാളാഘോഷത്തിലും, മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിലെ മഹോൽസവത്തിലും, പ്രപ്പോസ് പള്ളിയിലെ തിരുവെഴുന്നള്ളത്തിലും ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരും പങ്കുകൊള്ളുന്നു.
 
source : http://lsgkerala.in/erumelypanchayat/about/
 
ചരിത്രം.
 
ചരിത്രകാലത്ത് എരുമേലിയും സമീപപ്രദേശങ്ങളും കുലശേഖരവംശത്തിലെ ഭാസ്കര രവിവർമ്മന്റെ അധികാരത്തിൻ കീഴിലായിരുന്നു. 12-ാം നൂറ്റാണ്ടിൽ ചേരരാജ്യത്തെ ചോളൻമാർ ആക്രമിച്ച് കീഴടക്കിയതോടുകൂടി നാടുവാഴികൾ സ്വതന്ത്രഭരണം ആരംഭിച്ചു. ചരിത്രരേഖകൾ പ്രകാരം 15-ാം ശതകത്തിൽ തെക്കുംകൂറിന്റെ ഭാഗമായിരുന്നു മണിമല. പിൽക്കാലത്ത് കൊല്ലവർഷം 925-ൽ (ക്രിസ്താബ്ദം 1749) മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മന്ത്രി രാമയ്യൻ ദളവ ആറൻമുളയിൽവച്ചുണ്ടായ യുദ്ധത്തിൽ തെക്കുംകൂർ സേനയെ പരാജയപ്പെടുത്തിയതോടെ എരുമേലി തിരുവിതാംകൂറിന്റെ ഭാഗമായി. പ്രാചീനകാലത്ത് മണിമലയുൾപ്പെടെയുള്ള ഉൾനാടൻ സ്ഥലങ്ങളിൽ അധ:സ്ഥിത വർഗ്ഗക്കാർ താമസിച്ചിരുന്നു എന്നതിന് വിശ്വസനീയമായ തെളിവുകളുണ്ട്. മുത്തിയെ പ്രതിഷ്ഠിച്ചിരുന്ന ക്ഷേത്രങ്ങളും, സർപ്പകാവുകളും ഇവരുടെ ആരാധനാസമ്പ്രദായത്തിന്റെ ഭാഗമായിരുന്നു. ‘കുശവന്റെ കല്ലറ’ എന്നും ‘നിധിക്കുഴികൾ’ എന്നും പറയപ്പെടുന്ന നാലു വശത്തും കാട്ട് കല്ല് കീറി അടുക്കി, മുകളിൽ കീറിയ കല്ല് വച്ച് മൂടിയ അറകൾ ഈ വനത്തിൽ കാഞ്ഞിരപ്പാറ, ഊട്ടുപാറ പ്രദേശങ്ങളിൽ കാണുവാൻ സാധിക്കും. വനത്തിനുള്ളിൽ വാഴക്കുന്നത്ത് കാവിൽ പഴയ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാം. വെട്ടുകല്ലിന്റെ അവശിഷ്ടങ്ങൾ, പഴയകാട്ട് കല്ലുകൾ, കെട്ടിയതറകൾ, മിനുക്കിയെടുത്ത കല്ലുകൾ തുടങ്ങി ഈ വനത്തിനുള്ളിൽ മൺമറഞ്ഞ് പോയ ഒരു ജനവിഭാഗത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ പലതും കണ്ടെത്താനാവും. എരുമകൊല്ലിയെന്ന നാമം ലോപിച്ചാണ് എരുമേലിയായത്. തിന്മയുടെ മൂർത്തി ഭാവമായ മഹിഷാസുര പത്നിയായ മഹിഷിയെ അയ്യപ്പസ്വാമി നിഗ്രഹിച്ചതിന്റെ ആഹ്ളാദ പ്രതീകമാണ് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ എന്ന് ഐതിഹ്യം പറയുന്നു. ക്ഷേത്രത്തേക്കാൾ പഴക്കമുള്ള ഒരു കുളം ഇന്നും ദേവസ്വം ബോർഡ് സ്കൂൾ പരിസരത്ത് നിലനിൽക്കുന്നു. ഈ കുളത്തിലാണ് ഭഗവാൻ അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചതിനുശേഷം ദേഹശുദ്ധി വരുത്തിയത് എന്നും പറയപ്പെടുന്നു. ഈ കുളം ഉതിരകുളം എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. എഴുപത് കാലഘട്ടങ്ങളിൽ എരുമേലി മുതൽ അഴുതയാർവരെയുള്ള ഭാഗത്ത് എരുമേലി ഡവലപ്മെന്റ് കൌൺസിൽ പ്രവർത്തനക്ഷമമായിരുന്നു. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന സ്ഥലങ്ങൾ എരുത്വാപ്പുഴ, കീരിത്തോട്, കൊടിത്തോട്ടം, പൊരിയൻമല തുടങ്ങിയവയാണ്. എരുമേലി മുതൽ അഴുതവരെയുള്ള 4800 ഏക്കർ സ്ഥലം ക്ഷേത്രം വകയായിരുന്നു. അതിൽ 1512 ഏക്കർ സ്ഥലത്ത് കൃഷിക്കാർ വാരത്തിൽ നെൽകൃഷി നടത്തിയിരുന്നു. ഇന്നത്തെ ഇവിടുത്തെ ഹാരിസൺ മലയാളം പ്ളാന്റേഷനായ ചെറുവള്ളി എസ്റ്റേറ്റ്, ഇരിക്കാട്ടു തോട്ടം എന്നാണറിയപ്പെട്ടിരുന്നത്. അക്കാലത്തെ മുഖ്യ കൃഷി തേയിലയായിരുന്നു. പിന്നീട് റബ്ബർ കൃഷി ആരംഭിച്ചതും ഈ തോട്ടത്തിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ ഭക്ഷ്യ സാധനങ്ങളുടെ ക്ഷാമത്തെ നേരിടുന്നതിനുവേണ്ടി എരുമേലിയുടെ കിഴക്കൻ മേഖലയായ മൂക്കൂട്ടുതറ മുതൽ കിഴക്കോട്ടുള്ള വനപ്രദേശങ്ങൾ വെട്ടിത്തെളിച്ച് ഗ്രോ മോർ ‍ഫുഡ് പ്രൊഡക്ഷന്റെ ഭാഗമായി സ്ഥലം സർക്കാർ വിവിധ സംഘടനകൾക്ക് അലോട്ടു ചെയ്തു. അങ്ങിനെ 1945-46 കാലഘട്ടങ്ങളിൽ ജനങ്ങൾ നെല്ല്, കപ്പ തുടങ്ങിയ ഭക്ഷ്യ സാധനങ്ങൾ ഉത്പാദിപ്പിച്ചു തുടങ്ങി. പിന്നീട് ഇവിടം വാണിജ്യവിളകളുടെ കൃഷി ചെയ്യുന്ന കേന്ദ്രങ്ങളായി മാറി. ഭക്ഷ്യധാന്യ വിളകളുടെ കാര്യത്തിൽ സ്വയം പര്യാപ്തമായിരുന്ന എരുമേലി കാർഷിക മേഖലയിലുണ്ടായ വാണിജ്യവൽക്കരണത്തിന്റെ ഫലമായി ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം നാമമാത്രമാവുകയും ഭക്ഷ്യധാന്യങ്ങൾക്കു വേണ്ടി അന്യസ്ഥലങ്ങളെ ആശ്രയിക്കേണ്ടതായും വന്നു. കുടിയേറ്റ കാലഘട്ടത്തിൽ എരുമേലിയിലേക്ക് റോഡുകൾ ഒന്നും ഉണ്ടായിരുന്നില്ല. അക്കാലത്തു ചെറുവള്ളിയിൽ നിന്നും കനകപ്പലത്തേക്ക് ഒരു നടപ്പു വഴിയും കനകപ്പലത്തു നിന്നും പത്തിക്കക്കാവു വഴി എരുമേലി ക്ഷേത്രത്തിന്റെ വടക്കുവഴിയിൽ കൂടി എരുമേലി തോടു കടന്നു ഇന്നത്തെ പ്രീമിയർ റബ്ബർ ഫാക്ടറിക്കും കോംപ്ളക്സിനുമിടയിൽക്കൂടി എരുമേലിയിൽ എത്തിച്ചേരുന്ന ഇടവഴിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇതെല്ലാം സഞ്ചാരയോഗ്യമായ റോഡായി മാറുകയുണ്ടായി. കാഞ്ഞിരപ്പള്ളിയിൽ നിന്നും കൂറുവാമൂഴിയിൽ എത്തി കൊരട്ടി ആറു കടന്നു എരുമേലി തോടിന്റെ പടിഞ്ഞാറെക്കരയിൽ കൂടി എരുമേലിയിൽ എത്തുന്ന ഒരു വഴിയുമുണ്ടായിരുന്നു.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1986290" എന്ന താളിൽനിന്ന് ശേഖരിച്ചത്