"അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
1963 ഡിസംബർ 4-നാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 1956-ൽ കേരള സംസ്ഥാനം നിലവിൽ വരുന്ന കാലഘട്ടം വരെ ഈ ഗ്രാമം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ, ഈ ഗ്രാമവാസികൾ കോട്ടക്കൽ ഫർക്കയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. മണ്ഡലങ്ങൾ വീണ്ടും വിഭജിക്കപ്പെട്ടതോടെ ഈ ഗ്രാമം തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടു.
==പേരിനു പിന്നിൽ==
കോൺഗ്രസ് പ്രസ്ഥാനത്തിന് വളരെയേറെ വേരുകളുള്ള ഒരു ഗ്രാമമായിരുന്നു കൊടുവായൂർ. സ്വാതന്ത്ര്യസമരനായകൻ [[മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബ്അബ്ദുർറഹ്മാൻ|അബ്ദുറഹിമാൻ സാഹിബിന്റെയും]] സഹപ്രവർത്തകരുടെയും പ്രവർത്തനമേഖല കൂടിയായിരുന്നു ഈ പ്രദേശം. എന്ത് പേര് സ്വീകരിക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നങ്കിലും അന്നത്തെ പ്രബലകക്ഷികളായ കോൺഗ്രസും മുസ്ളീംലീഗും പഞ്ചായത്തിന്റെ പേരു മാറ്റണം എന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരായിരുന്നു. കൊടുവായൂരിലെ കോൺഗ്രസ് നേതാവും എ.ആർ.നഗറിലെ പ്രഥമ പ്രസിഡന്റുമായിരുന്ന വി.അഹമ്മദ് ആസാദ് ഈ ആവശ്യത്തിനു വേണ്ടി ഉറച്ചുപ്രവർത്തിച്ചു. മാറിവരുന്ന പേരു അബ്ദുറഹിമാൻ സാഹിബിന്റേത് ആയിരിക്കണമെന്ന് അക്കാലത്ത് ആസാദ് കോൺഗ്രസ് കമ്മിറ്റിയിൽ ഉന്നയിക്കുകയും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ കൊണ്ട് ഈ പേര് താത്വികമായി അംഗീകരിപ്പിക്കുകയും ചെയ്തു. 1962 ലാണ് കൊടുവായൂരിന്റെ പേര് അബ്ദുറഹിമാൻ നഗർ എന്നാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് നടന്ന പ്രവർത്തനഫലമായി വി.കെ.പടി പോസ്റ്റോഫീസ് അബ്ദുറഹിമാൻ നഗർ പോസ്റ്റാഫീസാക്കി മാറ്റി. 1969 കാലഘട്ടം വരെ വില്ലേജിന്റെ പേര് കൊടുവായൂർ എന്നുതന്നെ നിലനിന്നുപോന്നു. 1969-ലെ സർക്കാരാണ് കൊടുവായൂർ വില്ലേജിന്റെ പേരു അബ്ദുറഹിമാൻ നഗർ എന്നാക്കിമാറ്റിയത്.
 
==വാർഡുകൾ==
#വലിയപറമ്പ്
"https://ml.wikipedia.org/wiki/അബ്ദുറഹിമാൻ_നഗർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്