"ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

116 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
fixing dead links
(ചെ.) (fixing dead links)
* ചന്ദ്രൻ 27.3 ദിവസത്തിൽ ഭൂമിയെ പരിക്രമണം ചെയ്തുക്കൊണ്ടിരിക്കുന്നു. ഇത് മൂലമുള്ള കോണീയസം‌വേഗം
 
ഭൂമിയുടെ ഭ്രമണവേഗത കുറയുമ്പോൾ അതോടനുബന്ധിച്ചുള്ള കോണീയസം‌വേഗവും കുറയുന്നു. അതിനാൽ മൊത്തം കോണീയസം‌വേഗം സം‌രക്ഷിക്കപ്പെടണമെങ്കിൽ ചന്ദ്രന്റെ പരിക്രമണം മൂലമുള്ള കോണീയസം‌വേഗം വർദ്ധിക്കണം. ഇങ്ങനെ സം‌ഭവിക്കണമെങ്കിൽ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം വർദ്ധിക്കേണ്ടതുണ്ട്. നൂറ്റാണ്ടിൽ 3.8 മീറ്റർ എന്ന കണക്കിലാണ്‌ ഈ വർദ്ധനവ്<ref name="autogenerated1">{{cite web | url = http://sunearth.gsfc.nasa.gov/eclipse/SEhelp/ApolloLaser.html | title = Apollo Laser Ranging Experiments Yield Results | publisher = NASA | date = [[2005-07-11]] | accessdate = 2007-05-30|archiveurl=https://archive.is/1lNQ|archivedate=2012-06-29}}</ref>.
 
പണ്ട് ചന്ദ്രൻ സ്വയംഭ്രമണത്തിനും പരിക്രമണത്തിനും വ്യത്യസ്ത സമയമായിരുന്നു എടുത്തിരുന്നത്. എന്നാൽ ഭൂമിയുടെ ഗുരുത്വാകർഷണബലം ചന്ദ്രന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായതുമൂലം (ഭൂമിയിൽ വേലിയേറ്റത്തിന്‌ കാരണമാകുന്ന അതേ പ്രഭാവം) ഈ സമയങ്ങൾ തുല്യമായി വന്നു. അതുകൊണ്ടാണ്‌ ചന്ദ്രന്റെ ഒരു ഭാഗം മാത്രം നമുക്ക് കാണാൻ സാധിക്കുന്നത്. ഈ പ്രതിഭാസത്തെ [[ടൈഡൽ ലോക്കിങ്ങ്]] എന്നു വിളിക്കുന്നു. ഭൂമിയുടെ ഭ്രമണകാലത്തിനും ടൈഡൽ ബലങ്ങൾ മൂലം ഈ മാറ്റം വരും. അതായത്, ഭൗമ-ചാന്ദ്രവ്യവസ്ഥയുടെ പരിണാമത്തിന്റെ അവസാനം ഭൂമിയിൽ നിന്ന് നോക്കിയാൽ ചന്ദ്രന്റെ ഒരു വശം മാത്രം കാണാൻ സാധിക്കുന്നതുപോലെ ചന്ദ്രനിൽ നിന്ന് നോക്കിയാൽ ഭൂമിയുടെ ഒരു ഭാഗം മാത്രം കാണാൻ സാധിക്കുന്നതിലായിരിക്കും.
സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ ഒരു നേർരേഖയിൽ വരുമ്പോഴാണ് [[ഗ്രഹണം]] എന്ന പ്രതിഭാസം സംഭവിക്കുന്നത്‌. [[ചന്ദ്രഗ്രഹണം]] നടക്കുന്നത്‌ പൗർണ്ണമി ദിനത്തിലും [[സൂര്യഗ്രഹണം]] നടക്കുന്നത് [[അമാവാസി]] ദിനത്തിലുമാണ്‌. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന്‌ പറയുന്നത്‌. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീഴുന്നത് സൂര്യഗ്രഹണം എന്നും അറിയപ്പെടുന്നു. രണ്ട് ഗ്രഹണങ്ങളിലും പൂർണ്ണഗ്രഹണവും ഭാഗീക ഗ്രഹണവും നടക്കാറുണ്ട്‌.
 
ചന്ദ്രന്റെ പ്രദക്ഷിണപഥം ക്രാന്തിവൃത്തത്തിന്‌ അഞ്ച് ഡിഗ്രി ചരിവോടുകൂടിയതിനാൽ എല്ലാ പൗർണ്ണമിയിലും അമാവാസിയിലും ഗ്രഹണങ്ങൾ നടക്കുന്നില്ല. രണ്ട് ഭ്രമണപഥങ്ങളും കൂടിച്ചേരുന്ന രണ്ട് ബിന്ദുക്കളിലൊന്നിനടുത്ത് ചന്ദ്രൻ എത്തുമ്പോൾ മാത്രമേ ഗ്രഹണം നടക്കുകയുള്ളൂ.<ref name="eclipse">{{cite web | last = Thieman | first = J. | coauthors = Keating, S. | date = [[2006-05-02]] | url = http://eclipse99.nasa.gov/pages/faq.html | title = Eclipse 99, Frequently Asked Questions | publisher = NASA | accessdate = 2007-04-12}}</ref> ഗ്രഹണങ്ങളുടെ ആവർത്തനം [[സാരോസ് ചക്രം]] ഉപയോഗിച്ച് വിശദീകരിക്കാം, 18 വർഷവും 11 ദിവസവും 8 മണിക്കൂറും (6,585.3 ദിവസങ്ങൾ) ദൈർഘ്യമുള്ള കാലയളവാണ് സരോസ് ചക്രം.<ref>{{cite web |url = http://sunearth.gsfc.nasa.gov/eclipse/SEsaros/SEsaros.html | last = Espenak | first = F |title = Saros Cycle | publisher = NASA | accessdate = 2007-04-12|archiveurl=https://archive.is/trzL|archivedate=2012-05-24}}</ref>
 
സൂര്യചന്ദ്രന്മാരുടെ കോണീയവ്യാസങ്ങൾ ഏകദേശം തുല്യമായതിനാലാണ്‌ സൂര്യഗ്രഹണസമയത്ത് സൂര്യൻ പൂർണ്ണമായി മറയ്ക്കപ്പെടുന്ന വിധത്തിലുള്ള പൂർണ്ണ സൂര്യഗ്രഹണങ്ങളുണ്ടാകുന്നത്. ഭൗമ-ചാന്ദ്രവ്യവസ്ഥയുടെ പരിണാമത്തിന്റെ ഫലമായി ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതോടെ ഇതിന്‌ മാറ്റം വരും. അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ. ഏകദേശം 60 കോടി വർഷങ്ങൾക്കു ശേഷമാണ്‌ ഇത് സംഭവിക്കുക.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1983292" എന്ന താളിൽനിന്ന് ശേഖരിച്ചത്