"പോത്തുണ്ടി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 34:
|extra=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലുള്ള]] ([[കേരളം]], [[ഇന്ത്യ]]) ഒരു ചെറിയ പട്ടണമായ [[പോത്തുണ്ടി|പോത്തുണ്ടിക്ക്]] സമീപത്തായി സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് '''പോത്തുണ്ടി അണക്കെട്ട്'''. [[പാലക്കാട്|പാലക്കാട് പട്ടണത്തിൽ]] നിന്നും 42 കിലോമീറ്ററും [[നെന്മാറ]]യിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളിൽ ഒന്നാണ്<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/fastTrackcontentView.do?contentId=6986675&tabId=17&programId=5851371&BV_ID=@@@#more കെകാട്ടി നെല്ലിയാമ്പതി / മനോരമ യാത്രാവിവരണം]</ref>. 1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം അരംഭിച്ചത്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 1548 മീറ്റർ വീതിയും താഴെ 8154 മീറ്റർ വീതിയുമാണുള്ളത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ അയിലൂർപ്പുഴയുടെ കെവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിലാണ് പോത്തുണ്ടി ഡാം നിർമ്മിച്ചിരിക്കുന്നത്.
 
പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയാറാക്കിയിരിക്കുന്നത്. [[പാലക്കാട്]] ജില്ലയിലെ [[ചിറ്റൂർ]], [[നെന്മാറ]], [[ആലത്തൂർ]], [[തൃശ്ശൂർ]] ജില്ലയിലെ [[വടക്കാൻഞ്ചേരി]] തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന [[നെല്ലിയാമ്പതി]] മലകൾ പോത്തുണ്ടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്. അടുത്തുള്ള പട്ടണമായ നെന്മാറയിലെ ഉത്സവമായ [[നെന്മാറ വല്ലങ്ങി വേല]] പ്രശസ്തമാണ്.
"https://ml.wikipedia.org/wiki/പോത്തുണ്ടി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്