"ഇന്ത്യയുടെ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വസ്തുതയിലെ പിശകു് തിരുത്തി
വരി 2:
{{featured}}
[[പ്രമാണം:INA Jubilation.jpg|thumb|200px|right|ഇന്തോ ബർമീസ് അതിർത്തിയിലെ ഒരു പോസ്റ്റ് പിടിച്ചെടുത്ത INA പ്രവർത്തകരുടെയും ജാപ്പനീസ് പട്ടാളത്തിന്റെയും ആഹ്ലാദപ്രകടനം. സ്വാതന്ത്ര്യാനന്തര ചരിത്രകാരന്മാർ ഏറെ അവഗണിച്ച ആസാദ് ഹിന്ദ് മൂവ്മെന്റിന്റെ സംഭാവനകൾ ഇന്ന് ശ്രദ്ധേയമായവയായി കണക്കാക്കപ്പെടുന്നു.<ref> Corbridge S & Harris J. ''Reinventing India''. Blackwell. 2000, p. 17.</ref>]]
[[ബ്രിട്ടൻ]], [[ഫ്രാൻസ്]], [[പോർച്ചുഗൽ]] എന്നീ രാജ്യങ്ങളുടെ [[ഇന്ത്യ|ഇന്ത്യയിലെ]] കോളനിഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് '''ഇന്ത്യൻ സ്വാതന്ത്ര്യസമരം'''. [[1700]]-കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. [[ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]] സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. 18001900-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] ആയിരുന്നു. ആദ്യകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രധാന മിതവാദിനേതാക്കളുടെ ആവശ്യം [[ബ്രിട്ടീഷ് കോമൺ‌വെൽത്ത്|ബ്രിട്ടീഷ് കോമൺ‌വെൽത്തിൽ]] ഇന്ത്യയ്ക്ക് [[ഡൊമീനിയൻ പദവി]] വേണമെന്നായിരുന്നു. 1900-കളുടെ ആരംഭത്തിൽ [[ശ്രീ അരബിന്ദോ]], [[ലാൽ-ബാൽ-പാൽ]] തുടങ്ങിയവർ ആവശ്യപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതൽ വിപ്ലവകരമായ ഒരു മാറ്റം ഉണ്ടായി. 1900-കളുടെ ആദ്യ ദശകങ്ങളിൽ തീവ്രവാദദേശീയതയും ഉടലെടുത്തു. 1857-ലെ [[ശിപായി ലഹള]] എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽക്കാണ് ഇന്ത്യയിൽ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചത്<ref>http://www.cpim.org/pd/2007/0513/05132007_ems.htm</ref><ref>http://india.gov.in/knowindia/history_freedom_struggle.php</ref>. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസും]], [[ഗാന്ധിജി|ഗാന്ധിജിയും]] മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, [[മഹാത്മാ ഗാന്ധി]] നേതൃത്വം നൽകിയ [[പൊതു നിസ്സഹകരണം]], [[അഹിംസ|അഹിംസാ മാർഗ്ഗത്തിലുള്ള]] സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. [[സുഭാഷ് ചന്ദ്രബോസ്|സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള]] മറ്റു ചില നേതാക്കന്മാർ പിൽക്കാലത്ത് സ്വാതന്ത്ര്യസമരത്തിൽ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്ത്]] നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ [[ഐ.എൻ.എ.]] പോലെയുള്ള പ്രസ്ഥാനങ്ങളും ഗാന്ധിജി നേതൃത്വം നൽകിയ [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും]] അവയുടെ ഉന്നതിയിലെത്തി. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം ഉണ്ടായ [[മുംബൈ ലഹള]], ഐ.എൻ.എ-യുടെ [[റെഡ് ഫോർട്ട് വിചാരണ]], തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു. [[ഇന്ത്യ]], [[പാകിസ്താൻ]] എന്നീ രാജ്യങ്ങൾ 1947 ആഗസ്റ്റിൽ രൂപീകൃതമായി.
 
[[1950]] [[ജനുവരി 26]] വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയൻ ആയി തുടർന്നു. [[1950]] [[ജനുവരി 26]]-നു [[ഇന്ത്യൻ ഭരണഘടന]] അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു [[റിപ്പബ്ലിക്ക്]] ആയി പ്രഖ്യാപിക്കുകയും ചെയ്തു. [[പാകിസ്താൻ]] റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് [[1956]]-ൽ ആണ്. ആഭ്യന്തര കലഹങ്ങൾ കാരണം പാകിസ്താനിൽ പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാകിസ്താൻ ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി [[1971-ലെ ഇന്ത്യാ പാക്ക് യുദ്ധം]] പൊട്ടിപ്പുറപ്പെടുകയും [[കിഴക്കൻ പാകിസ്താൻ]] വിഘടിച്ച് [[ബംഗ്ലാദേശ്]] രാജ്യം രൂപീകൃതമാവുകയും ചെയ്തു.
 
ഇന്ത്യൻ സ്വാതന്ത്ര്യസമരം ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി. ഇവയിൽ പലതും ബ്രിട്ടീഷ് സാമ്രാജ്യം ലോകമെമ്പാടും തകരുന്നതിനും ബ്രിട്ടീഷ് സാമ്രാജ്യത്തിനു പകരം [[കോമൺ‌വെൽത്ത് ഓഫ് നേഷൻസ്]] നിലവിൽ വരുന്നതിനും കാരണമായി. ഗാന്ധിജിയുടെ അഹിംസാ മാർഗ്ഗത്തിലുള്ള പ്രതിരോധം [[മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ]] നയിച്ച അമേരിക്കൻ സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിനു (1955-1968) പ്രേരകമായി. മ്യാന്മാറിലെ ജനാധിപത്യത്തിനു വേണ്ടി [[ഓങ്ങ് സാൻ സുകി]] നയിച്ച പോരാട്ടം, വർണ്ണവിവേചനത്തിനു എതിരേ സൗത്ത് ആഫ്രിക്കയിൽ [[നെൽസൺ മണ്ടേല|നെൽസൺ മണ്ടേലയുടെ]] നേതൃത്വത്തിൽ നടന്ന സമരം എന്നിവക്കും അഹിംസാ സിദ്ധാന്തം പ്രേരണയായി. എങ്കിലും ഇതിൽ എല്ലാ നേതാക്കന്മാരും അഹിംസ, നിസ്സഹകരണം എന്നിവയെ ശക്തമായി പിന്തുടർന്നില്ല.
 
== യൂറോപ്യൻ ഭരണം ==
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്