"മറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
മറയൂർ എന്നാൽ മറഞ്ഞിരിക്കുന്ന ഊർ എന്നർത്ഥം. മറവരുടെ ഊര്‌ ആണ്‌ മറയൂർ ആയി മാറിയത്‌ എന്നതാണ്‌ കൂടുതൽ ശരി എന്നതാണ്‌ പണ്ഡിതമതം. ചേര,ചോള,പാണ്ഡ്യരാജാക്കന്മാരുടെ സേനയിലെ മറവർ എന്ന ഗോത്രവിഭാഗത്തിൽപ്പെട്ടവർ കാടുകളിൽ മറഞ്ഞിരിക്കുകയും വഴിയാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുമായിരുന്നത്രേ. അതിനാൽ മറവരുടെ ഊര്‌ അല്ലെങ്കിൽ അവർ മറഞ്ഞിരുന്ന ഊര്‌ എന്ന അർഥത്തിലാവാം മറയൂർ എന്ന പേരുണ്ടായത്‌ എന്നാണു വ്യഖ്യാനം. മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇടമാണു മറയൂർ. മലയുടെ ഊര്‌ എന്ന പ്രയോഗം കാലക്രമത്തിൽ മറയൂർ എന്നും മറഞ്ഞുകിടക്കുന്ന ഊര്‌ എന്നയർഥത്തിൽ മറയൂർ എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയാറുണ്ട്‌.വനവാസകാലത്ത്‌ പാണ്ഡവർ ഇവിടെയുമെത്തി എന്ന ഐതിഹ്യം നിലനില്‌ക്കുന്നുണ്ട്‌. പാണ്ഡവർ മറഞ്ഞിരുന്ന ഊർ എന്ന അർഥവും പറയാനാവും.
 
10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത്‌ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിനു തെളിവാണ്‌ മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും . മുതുവാന്മാർ മലയുടെ ചെരുവുകളിലും മറ്റും പാർക്കുന്നുണ്ടെങ്കിലും അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ്‌ മുമ്പെയുള്ള താമസക്കാർ. അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. ഒടുവിൽ അവർ താഴ്‌വരയിലെത്തി. പല ജാതികളിൽപ്പെട്ട അവരുടെ കൂട്ടത്തിൽ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന അവർ പാലിൽതൊട്ട്‌ സത്യം ചെയ്‌ത്‌ ഒറ്റ ജാതിയായി. അവർ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ്‌ ഈ അഞ്ചുനാടുകൾ. അതുകൊണ്ടുതന്നെ അഞ്ചുനാട്‌ എന്നും മറയൂരിനു പേരുണ്ട്‌. അവർക്ക്‌ അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്‌.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/മറയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്