"റെഗുലേറ്റിങ് ആക്റ്റ് 1773" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 36:
 
==പോരായ്മകൾ ==
കൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിക്കാൻ ഉത്തരവായെങ്കിലും കോടതിയുടെ അധികാരപരിധിയും കൈകാര്യം ചെയ്യേണ്ട വകുപ്പുകളും നിശ്ചിതപ്പെടുത്തിയിരുന്നില്ല. ഇത് പല കുഴപ്പങ്ങൾക്കും കാരണമായി. സുപ്രീം കോടതിയെ അനുസരിക്കേണ്ടതില്ലെന്ന് കൗൺസിൽ ജമീന്ദാർമാരെ പറഞ്ഞു ധരിപ്പിച്ചു. 1779-ൽ ഈ സ്പർദ്ധ മൂർദ്ധന്യത്തിലെത്തി. സുപ്രീം കോടതി, ഗവർണ്ണർ ജനറലിന്റേയും കൗൺസിൽ മെംബർമാരുടേയും മേൽ കോടതിയലക്ഷ്യം ആരോപിച്ചു. ഇത്തരം സന്ദിഗ്ദാവസ്ഥകൾ ഒഴിവാക്കാനായി ൧൭൮൧-ലെ ഭേദഗതി , ഗവർണ്ണർ ജനറലിനേയും കൗൺസിൽ മെംബർമാരേയും സുപ്രീം കോടതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി. ഗവർണ്ണർ ജനറലിന് വീറ്റോ അധികാരം ഇല്ലായിരുന്നതിനാൽ കൗൺസിലർമാർ തമ്മിലുളള വഴക്കുകളിൽ തീർപ്പെടുക്കാനും ആയില്ല. ഈ പോരായ്മകൾ പിന്നീട് [[പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ 1784| പിറ്റ്സ് ഇന്ത്യാ ആക്റ്റിൽ]] നികത്തപ്പെട്ടു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/റെഗുലേറ്റിങ്_ആക്റ്റ്_1773" എന്ന താളിൽനിന്ന് ശേഖരിച്ചത്