"ഷിയാ ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{prettyurl|Shia Islam}}
{{ആധികാരികത}}
[[ഇസ്‌ലാം|ഇസ്ലാം മതത്തിലെ]] ഒരു വിഭാഗമാണ്‌ '''ഷിയാ മുസ്ലീം''' സമൂഹം. ബഹുഭൂരിപക്ഷമായ [[സുന്നി|സുന്നികൾ]] കഴിഞ്ഞാൽ ഇസ്ലാം മതത്തിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള സമൂഹമാണ്‌ ഷിയാക്കൾ. പ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെയും]] അദ്ദേഹത്തിന്റെ കുടുംബ പരമ്പരയുടെയും നേതൃത്വം (അഹ്‌ലുൽ ബൈത്ത്)മാത്രം അംഗീകരിക്കുന്ന ഈ വിഭാഗം പ്രവാചകനുശേഷം ഇസ്ലാമിക സമുദായത്തിന്റെ നേതൃത്വമേറ്റെടുത്ത ആദ്യത്തെ മൂന്നു [[ഖലീഫ|ഖലീഫമാരെ]] അംഗീകരിക്കുന്നില്ല. പ്രവാചകന്റെ പത്നിയായ ഖദീജയ്ക്കുശേഷം രണ്ടാമതായി ഇസ്ലാം മതവിശ്വാസിയായിത്തീർന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും മരുമകനുമായ അലിയാണ്‌ യഥാർത്ഥത്തിൽ നബിതിരുമേനിയുടെ മരണശേഷം ഖലീഫയാവേണ്ടിയിരുന്നത് എന്നും മറ്റുള്ളവർ അലിക്കവകാശപ്പെട്ട ഖലീഫാ പദവി തട്ടിയെടുക്കുകയാണുണ്ടായത് എന്നും ഷിയാക്കൾ ഉറച്ചു വിശ്വസിക്കുന്നു. അലിയുടെ അനുയായികൾ എന്നപേരിലാണ്‌ ഈ വിഭാഗം സംഘടിച്ചതും ശക്തിയാർജ്ജിച്ചതും. അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ്സിന്റെ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ഇസ്ലാം മത വിശ്വാസികളിൽ പതിനഞ്ച് ശതമാനം ഷിയാവിഭാഗത്തിൽപ്പെട്ടവരാണ്‌. ഏകദേശം ഇരുനൂറ് ദശലക്ഷം വരുന്ന ഷിയാ മുസ്ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് [[ഇറാൻ]], [[ഇറാഖ്]], [[സൗദി അറേബ്യ]], [[ബഹ്റൈൻ]], [[പാകിസ്താൻ]], [[അഫ്ഘാനിസ്ഥാൻ]], [[ഇന്ത്യ]] തുടങ്ങിയ രാജ്യങ്ങളിലാണ്‌.
 
== പേരിനു പിന്നിൽ ==
ഷിയാ എന്ന പദം '''ശീഅത്തു അലി''' എന്ന അറബി വാചകത്തിൽ നിന്നുമാണ്‌ രൂപപ്പെട്ടത്. അലിയുടെ അനുയായികൾ എന്നാണ്‌ ശീഅത്തു അലി എന്നതിന്റെ അർത്ഥം. ഈ വാചകം ക്രമേണ ഷിയാ എന്ന പേര്‌ മാത്രമായി ലോപിക്കുകയും ഈ വിഭാഗം മുസ്ലീംങ്ങൾ ഷിയാ മുസ്ലീംകൾ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. {{തെളിവ്}}
"https://ml.wikipedia.org/wiki/ഷിയാ_ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്