"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,585 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
94.200.207.194 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(അംഗീകൃത മദ്ഹബുകളെല്ലാം വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും തഖ്വയെയും ആധാരമാക്കി ക്രോ)
(ചെ.) (94.200.207.194 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
 
[[വർഗ്ഗം:ഇസ്ലാമികം]]
നിഷ്‌കളങ്കരായ ദൈവഭക്തരും നിസ്വാർത്ഥരായ മുജാഹിദുകളും ഖുർആനും സുന്നത്തും അഗാധമായി പഠിച്ച ധിഷണാശാലികളുമായ പൂർവ്വീക ഇമാമുകൾ തങ്ങളുടെ സൂക്ഷ്മമായപഠനമനനങ്ങളുടെ വെളിച്ചത്തിൽ ക്രോഡീകരിച്ച ഇസ്ലാമിക ധർമ്മശാസ്ത്ര സരണികളാകുന്നു മദ്ഹബുകൾ. ഇമാമുകളുടെ ഈ പരിശ്രമം ദീനുൽ ഇസ്ലാമിനും മുസ്ലിം ഉമ്മത്തിനും ലഭിച്ച അതിമഹത്തായ സേവനങ്ങളാകുന്നു. സാധാരണക്കാർക്ക് ഇസ്ലാമിക നിയമങ്ങൾ അനായാസം പഠിക്കാനും പകർത്താനും ഏറ്റം സഹായകമായ ഉപാധികളാണവ.പിൽക്കാല ഇസ്ലാമിക പണ്ഡിതന്മാർക്ക് പുതിയ ഇജ്തിഹാദുകളിലേർപ്പെടാനും തങ്ങളുടെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന ഇസ്ലാമിക നിയമങ്ങൾ നിർദ്ദാരണം ചെയ്യാനുമുള്ള അടിസ്ഥാന മാതൃകകളായും മദ്ഹബുകൾ വർത്തിക്കുന്നു. ഈ നിലക്ക് പണ്ഡിതപാമര ഭേദമന്യേ എല്ലാ മുസ്ലിംകളും മദ്ഹബുകളോടും അവയുടെ ഇമാമുകളോടും കടപ്പെട്ടിരിക്കുന്നു.
അംഗീകൃത മദ്ഹബുകളെല്ലാം വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും തഖ്വയെയും ആധാരമാക്കി ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവയെല്ലാം ഇസ്ലാമിക നിയമത്തിന്റെ വ്യത്യസ്ത ഭാഷ്യങ്ങളാകുന്നു. ഇമാമുകളുടെ ചിന്താരീതിയുടെയും അവർ നേരിട്ട സാഹചര്യങ്ങളുടെയും വ്യത്യാസമാണ് വിശദാംശങ്ങളിൽ അവ തമ്മിലുള്ള വ്യത്യാസം പ്രതിഫലിപ്പിക്കുന്നത്.
പ്രമാണങ്ങളിൽ നിന്ന് നിയമങ്ങൾ നേരിട്ട് ഗ്രഹിക്കാനാവാത്ത സാധാരണക്കാർക്ക്, തങ്ങൾ വിശ്വസിക്കുന്ന ഏതെങ്കിലും പണ്ഡിതന്റെ കർമശാസ്ത്രസരണി പിൻപറ്റുകയല്ലാതെ ഗത്യന്തരമില്ല. എന്നാൽ ഒരാൾ മുസ്ലിമാകാൻ നിർബന്ധമായും ഏതെങ്കിലും ഒരു മദ്ഹബിനെ അന്ധമായി അനുകരിച്ചേ തീരൂ എന്ന വീക്ഷണത്തെ ജമാഅത്തു നിരാകരിക്കുന്നു. ഖുർആനിലും സുന്നത്തിലും മറ്റു നിദാനങ്ങളിലും ആവശ്യമായ അവഗാഹമുള്ളവർക്ക് സ്വന്തം നിലയിൽ തന്നെ ഇസ്ലാമിന്റെ വിധിവിലക്കുകൾ ഗ്രഹിക്കാൻ കഴിയും.
മദ്ഹബിന്റെ ഇമാമുകൾ കർമശാസ്ത്രം ക്രോഡീകരിച്ചത് അവരുടെ ചരിത്ര പശ്ചാത്തലത്തിലാകുന്നു. തങ്ങൾ അഭിമുഖീകരിച്ച സാമൂഹ്യസാംസ്‌കാരികസാമ്പത്തികരാഷ്ട്രീയ സാഹചര്യങ്ങളിൽ ദീനുൽ ഇസ്ലാമിന്റെ പ്രായോഗിക രൂപം കണ്െടത്തുകയായിരുന്നു അവർ. സ്ഥലകാലങ്ങളും സാമൂഹ്യസാഹചര്യങ്ങളും മാറുമ്പോൾ ഈ രൂപങ്ങളിലും മാറ്റം ആവശ്യമായി വരും. ആ മാറ്റങ്ങൾ നിർണ്ണയിക്കുന്നതിന് പുതിയ പഠനങ്ങളും ഗവേഷണങ്ങളും അനിവാര്യമാകുന്നു. പൂർവ്വ പണ്ഡിതന്മാർ ആവിഷ്‌കരിച്ച കർമശാസ്ത്രസംഹിതകൾ കാലികമായ ഗവേഷണത്തിനും പുനഃക്രമീകരണത്തിനും അതീതമാണെന്ന വാദം ഇസ്ലാമിക ശരീഅത്ത് സാർവ്വലൌകികവുമാണെന്ന വിശ്വാസത്തിന്റെ നിഷേധമാകുന്നു.
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1977316" എന്ന താളിൽനിന്ന് ശേഖരിച്ചത്