"മുതുകുളം രാഘവൻപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[മുതുകുളം]] എന്ന ഗ്രാമത്തിൽ വേലുപ്പിള്ളയുടെയും കാർത്ത്യാനിയമ്മയുടെയും മകനായാണ് മുതുകുളം രാഘവൻപിള്ള ജനിച്ചത്.(ജ:1900-മ:1979 ആഗസ്റ്റ് 7)അമ്മാവനും കവിയുമായ യയാതി വേലുപ്പിള്ളയിൽ നിന്ന് പ്രചോദിതനായാണ് രാഘവൻപിള്ള സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്. ''[[ബാലൻ (ചലച്ചിത്രം)|ബാലൻ]]'', ''[[ജ്ഞാനാംബിക]]'' എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദചിത്രങ്ങളുടെയും ആദ്യ ഹിറ്റ് ചിത്രമായ ''[[ജീവിത നൗക|ജീവിത നൗകയുടെയും]]'' ഉൾപ്പെടെ പത്തിലേറെ ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിച്ചത് അദ്ദേഹമാണ്. ഇക്കാരണത്താൽ തന്നെ മലയാളസിനിമയുടെ ''അക്ഷരഗുരു'' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 150-ൽ പരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാഘവൻപിള്ള തിരക്കഥാരചനയ്ക്ക് പുറമെ അമ്പതിൽപ്പരം നാടകങ്ങളുടെയും ''താടകപരിണയം'' എന്ന കഥകളിയുടെയും രചന നിർവ്വഹിച്ചിട്ടുണ്ട്.<ref>{{cite web |url=http://www.mathrubhumi.com/alappuzha/news/1097903-local_news-Muthukulam-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B5%81%E0%B4%B3%E0%B4%82.html |title=മുതുകുളം രാഘവൻപിള്ള അനുസ്മരണ സമ്മേളനവും അവാർഡ്ദാനവും 14ന് |author= |date=2011 ഓഗസ്റ്റ് 8 |work= |publisher=മാതൃഭൂമി |accessdate=2012 ഒക്ടോബർ 22}}</ref>
മുതുകുളത്തിന്റെ അന്ത്യം മദ്രാസ്സിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു.
ഓർമ്മപ്പൂക്കൾ
07:12, 8 ഓഗസ്റ്റ് 2014 (UTC)07:12, 8 ഓഗസ്റ്റ് 2014 (UTC)
ചരിത്രം സൃഷ്ട്ടിക്കുന്ന ചില മനുഷ്യർ, സ്വയം ചരിത്രമായി മാറുന്ന ചിലർ..ഇക്കൂട്ടത്തിൽ മുതുകുളം രാഘവൻ പിള്ളയെന്ന കലാകാരന്റെ സ്ഥാനം എവിടെ ആയിരിക്കും. മലയാള സിനിമാ ചരിത്രം തങ്ക ലിപികളിൽ കൊത്തിവയ്കേണ്ട പേരുകളിൽ ഒന്നാണ് മുതുകുളത്തിന്റെത് . കാരണം മലയാള സിനിമ സംസാരിച്ചു തുടങ്ങിയത് രാഘവൻ പിള്ള എഴുതിവച്ച വാക്കുകളാണ്. എന്നാൽ മലയാള സിനിമ സൗകര്യ പൂര്വ്വം ആ പേര് മറന്നു കളഞ്ഞു.
 
ആലപ്പുഴയിലെ മുതുകുളം എന്ന ഗ്രാമത്തിൽ വേലു പിള്ളയുടെയും കര്ത്യായനിയുടെയും മകനായി ജനിച്ച രാഘവൻ പിള്ള എട്ടാം ക്ലാസ്സ് വരെയാണ് പഠിച്ചത്. സാഹിത്യത്തിലുള്ള അദ്ധേഹത്തിന്റെ സിദ്ധികൾ കവിയായ അമ്മാവനിലൂടെ പാരമ്പര്യമായി തന്നെ വന്നു ചേർന്നതാകണം . സാഹിത്യ രചനയിലെ ഗുരുവും പ്രചോദനവും അമ്മാവൻ യയാതി വേലുപ്പിള്ളയായിരുന്നു .
ഒരു കവിയായി സാഹിത്യ ലോകത്ത് പ്രവേശിച്ച മുതുകുളം കുറച്ചു കാലം അധ്യാപകനായും ജോലി നോക്കിയിരുന്നു . പിന്നീട് നാടക രചനയിലായി താല്പര്യം. അതും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ. നാടക രചനക്കൊപ്പം തന്നെ തന്റെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു പോന്നു. അദ്ധേഹത്തിന്റെ യാചകി എന്ന നാടകം അക്കാലത്ത് വലിയ കോളിളക്കം സൃഷ്ട്ടിച്ചിരുന്നു..ഈ നാടകത്തിൽ അദ്ദേഹം കൈകാര്യം ചെയ്ത ഹാസ്യ നടന്റെ വേഷത്തിലൂടെ ഹാസ്യ താരമെന്ന നിലയിൽ അദ്ദേഹം പ്രശസ്ഥനാവുകയായിരുന്നു.
യാചകി, സഹപാഠി , വീരസിംഹൻ, മനുഷ്യൻ, ആനന്ദബാഷ്പം, കുടിലിന്റെ കരച്ചിൽ, സുധീരൻ എം ബി ബി എസ്, എന്നിവ അദ്ദേഹത്തിന്റെ പ്രചുര പ്രചാരം നേടിയ നാടകങ്ങളാണ്. ഏതാണ്ട് 127 നാടകങ്ങളെങ്കിലും അദ്ധേഹത്തിന്റെ രചനാ വൈഭവത്തിലൂടെ പുറത്തു വന്നെങ്കിലും ഒന്നിന്റെ പോലും കൈ എഴുത്തുപ്രതിയോ അച്ചടിച്ച കോപ്പിയോ ഇന്ന് നിലവില്ല എന്നത് നാടകലോകത്തിന്റെ തീരാ നഷ്ടമെന്നു തന്നെ പറയാം.
 
മലയാള സിനിമാ ലോകത്തേക്ക് മുതുകുളത്തിന്റെ വരവും സിനിമാ ചരിത്രവും എല്ലാം ഏതാണ്ട് ഒരേ കാലഘട്ടം തന്നെയാവും. മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രമായ ബാലനിലെ (1938) സംഭാഷണ രചയിതാവാകുന്നത് തികച്ചു അപ്രതീക്ഷിതമായാണ് . മോഡേൺ തിയേറ്റേഴ്സ് ഉടമ ടി എൻ സുന്ദരം നാടക കൃത്തായ മുതുകുളത്തിന്റെ കൈയിൽ വിധിയും മിസ്സിസ് നായരും എന്ന കഥ കൊടുത്തു അതിന്റെ തിരക്കഥ ( അന്നത്തെ കാലത്ത് തിരക്കഥാകൃത്തല്ല, സംഭാഷണ രചയിതാവ്) രചിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മുതുകുളം മാറ്റം വരുത്തിയ ആ തിരക്കഥയാണ് ബാലൻ. ബാലനിലെ ഗാനങ്ങളും മുതുകുളം തന്നെ രചിക്കുകയുണ്ടായി. 23 ഗാനങ്ങൾ. ആദ്യ സിനിമാ സംരംഭത്തിന് മുതുകുളത്തിനു ലഭിച്ച പ്രതിഫലം 25 രൂപയും.വീണ്ടും ഇഷ്ട്ട മേഖലയായ നാടകത്തിലേക്കു തന്നെ മടക്കം .
 
ഒരു ഇടവേളയ്ക്കു ശേഷം നല്ല തങ്ക എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുകയും ആ ചിത്രത്തിൽ ഒരു വേഷം അഭിനയിക്കുകയും ചെയ്തു കൊണ്ട് വീണ്ടും രംഗത്ത് സജീവമായി. മുതുകുളത്തെ പ്രശസ്ഥിയുടെ കൊടുമുടിയിലെത്തിച്ച ചിത്രമായിരുന്നു ജീവിത നൗക. തിക്കുരിശ്ശി സുകുമാരൻ നായരെ സൂപ്പർ സ്ടാറാക്കിയ മലയാളത്തിന്റെ ആദ്യ സൂപ്പര് ഹിറ്റ് ചിത്രം. പുണ്യ പുരാണ ചിത്രങ്ങളുടെ വേലി തകർത്ത് കൊണ്ട് മലയാളത്തിന്റെ സ്വന്തമായ ആ ചിത്രത്തിന്റെ കഥയും തിരക്കഥയും മുതുകുളത്തിന്റെത് തന്നെ ആയിരുന്നു. ഇതേ തുടർന്ന് ജീവിത ഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾക്ക് തിരക്കഥയോ സംഭാഷണമോ അദ്ദേഹത്തിന്റെതായി. വിശപ്പിന്റെ വിളി, കൂടപ്പിറപ്പ്,അവനുണരുന്നു, ദാഹം,പാവപ്പെട്ടവൻ ,വിധി തന്ന വിളക്ക് ഇവയൊക്കെ അവയിൽ ചിലത് മാത്രം.അദ്ദേഹത്തിന്റെ മനുഷ്യൻ എന്ന നാടകം മനിതൻ എന്ന പേരില് തമിഴിൽ സിനിമയാക്കപ്പെട്ടിട്ടുണ്ട്.
 
നാടകത്തിലെന്നപോലെ സിനിമയിലും ഹാസ്യ വേഷങ്ങളാണ് അദ്ദേഹം അധികവും കൈകാര്യം ചെയ്തത്. അര്ഹതപ്പെട്ടവരെ അവഗണിക്കുന്നതിൽ പ്രത്യേക സിദ്ധിയുള്ള സിനിമാലോകം മുതുകുളത്തോട് കാട്ടിയതും അത് തന്നെ ആയിരുന്നു. കാര്യമായ പുരസ്കാരങ്ങളോ അംഗീകാരങ്ങളോ അദ്ദേഹത്തിന് ഒരിക്കലും ലഭിച്ചില്ല. 1961,63,64 വർഷങ്ങളിൽ മദ്രാസ് കേന്ദ്രമായ സൌത്ത് ഇന്ത്യൻ ആര്ട്ടിസ്റ്റ് അസോസിയേഷൻ നല്കിയ മികച്ച സംഭാഷണ രചയിതാവിനുള്ള പുരസ്കാരമാണ് എടുത്തു പറയാൻ കഴിയുന്ന ഒന്ന്. കൊട്ടാരക്കരയിലെ കലാസ്നേഹികളായ ഒരുകൂട്ടം ജനങ്ങൾ മംഗള പത്രം നല്കി ആ വലിയ കലാകാരനെ ആദരിക്കുകയും മലയാളത്തിന്റെ ബര്നാഡ് ഷാ യെന്നും മലയാളത്തിന്റെ ചാര്ളി ചാപ്ലിൻ എന്നും അദ്ധേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്.
 
രണ്ടു വരി കുറിക്കുന്നവനും രബീന്ദ്രനാഥ ടാഗൂരാകുന്ന ഈ നാട്ടിൽ മലയാള സിനിമയുടെ ഈ അക്ഷരഗുരു അംഗീകരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല അവശകലാകരന്മാർക്ക് സര്ക്കാര് നല്കുന്ന സഹായം ആദ്യം കൈപ്പറ്റിയ ദുര്യോഗത്തിനും ഉടമയായി. അവിവാഹിതനായിരുന്ന മുതുകുളം അവസാന കാലം വളരെ കഷ്ടതയനുഭവിച്ചിരുന്നതായി പറയപ്പെടുന്നു.1979 ആഗസ്റ്റ്‌ 8 നു മദിരാശിയിൽ വച്ച് മലയാള സിനിമയ്ക്ക് അക്ഷരത്തിന്റെ വെളിച്ചം പരര്ന്നു നല്കിയ ആ കൈത്തിരി അണയുകയും ചെയ്തു. മലയാളത്തിന്റെ എക്കാലത്തെയും മഹാനായ വലിയ കലാകാരന് ആദവിന്റെ ഒരു പിടി ഓർമ്മപ്പൂക്കൾ
==പ്രധാന തിരക്കഥകൾ==
* വിശപ്പിന്റെ വിളി(1952)
Line 15 ⟶ 30:
* പാവപ്പെട്ടവൻ(1967)
* ബാലപ്രതിജ്ഞ (1972)<ref>മാതൃഭൂമി ദിനപത്രം ആഗസ്റ്റ് 5- പേജ് 15. 2013</ref>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/മുതുകുളം_രാഘവൻപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്