"ഖമർ റൂഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
ഖമർ റൂഷ് ഭരണകാലത്തെ പീഡനങ്ങളുടെപേരിൽ മുൻ ജയിൽ മേധാവി, ഡച്ച് എന്ന പേരിൽ കുപ്രസിദ്ധനായ കേയിങ് ഗൂക്ക് ഇവിന്, ഐക്യ രാഷ്ട്രസഭയുടെ യുദ്ധകുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണൽ ആജീവാനന്ത തടവ് വിധിച്ചിരുന്നു. ഖമർ റൂഷ് പാർട്ടി [[കംബോഡിയ]] ഭരിച്ച 1975 -79 വരെയുള്ള കാലത്ത് കുപ്രസിദ്ധമായ ദുവോൾ സ്ലെങ് ജയിലിൽ 14000- ത്തോളം പേരെ കൊന്നൊടുക്കിയ സംഭവത്തിൽ ഇവിടത്തെ മേധാവിയായിരുന്ന ഡച്ചിനാണ് പൂർണ ഉത്തരവാദിത്വമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. <ref>http://www.mathrubhumi.com/online/malayalam/news/story/1430002/2012-02-04/world</ref>
 
ഖമർ റൂഷ് കാലത്ത് മുറിവേൽപ്പിച്ച് ചോരചിന്തൽ പതിവായിരുന്നു. ചിലരെ കൈകൾ പിന്നിൽ ബന്ധിച്ച് വ്യായാമം ചെയ്യുന്ചെയ്യുന്ന വടികളിൽ കെട്ടിയിട്ടിരുന്നു. അബോധാവസ്ഥയിലാകുന്നവരെ വെള്ളത്തിലേക്ക് തള്ളും. ബോധം വരുന്നതോടെ നേരത്തെ തുടങ്ങിയ പീഡനമുറ ആവർത്തിക്കും. പലരെയും മരണമാണമാണ് കൊടിയ പീഡനത്തിൽ നിന്നും രക്ഷപ്പെടുത്തുന്നത്.<ref>http://www.varthamanam.com/index.php/international/7326-2012-02-03-18-07-54</ref>
==ജീവപര്യന്തം തടവിനു ശിക്ഷ==
[[പോൾ പോട്ട്|പോൾപോട്ടിന്റെ]] പ്രധാന സഹായിയും ഖമർ റൂഷിന്റെ ആശയ രൂപവത്കരണത്തിൽ നിർണായക പങ്കും വഹിച്ച നുവോൺ ചിയ, മാവോവാദി നേതാവും പാർട്ടിയുടെ പൊതുമുഖവുമായിരുന്ന കിയു സാംഫൻ എന്നീ 'ഉന്നത നേതാക്കളെ, 2014 ൽ മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ട്രൈബ്യൂണൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.<ref>{{cite web|title=കംബോഡിയയിൽ ഖമർ റൂഷ് നേതാക്കൾക്ക് ജീവപര്യന്തം|url=http://www.mathrubhumi.com/story.php?id=475005|publisher=www.mathrubhumi.com|accessdate=8 ഓഗസ്റ്റ് 2014}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഖമർ_റൂഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്