"റഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 103:
== ചരിത്രം ==
[[പ്രമാണം:IE expansion.png|ലഘുചിത്രം|ഇടത്ത്‌|150px| ആദിമ സ്ലാവുകളുടെ വ്യാപനം. [[കുർഗൻ സിദ്ധാന്തം]] പ്രകാരം]]
റഷ്യയുടെ ചരിത്രം [[സ്ലാവ്]] വംശജരുടെ ആഗമനം മുതൽക്കാണ് തുടങ്ങുന്നത്. അതിനു മുമ്പുള്ള ചരിത്രം വളരെക്കാലം വരെ അന്യമായിരുന്നു . എന്നാൽ ക്രി.മു. ഒന്നാം ശതകത്തിനു മുൻപുള്ള റഷ്യയിൽ പല തരം ഗോത്രങ്ങൾ അധിവസിച്ചിരുന്നു. ഉദാ: ആദി-യൂറോപ്യന്മാർ, സൈത്യന്മർ. മൂന്നാം ശതകത്തിനും ആറാം ശതകത്തിനും ഇടയ്ക്ക് നോമാഡിക് അധിനിവേശ തരംഗം ഉണ്ടായി. ഇവർ ഒരിടത്ത് സ്ഥിരമായി തങ്ങാതെ യൂറോപ്പിലേക്കും മറ്റും ചാഞ്ചാടിക്കൊണ്ടിരുന്നു. ഖസാർസ് എന്ന [[തുർക്കി|തുർക്കി വംശജരാണ്]] ദക്ഷിണ റഷ്യൻ ഭാഗങ്ങൾ എട്ടാം ശതകം വരെ ഭരിച്ചിരുന്നത്. ഇവർ ബിസാന്റിൻ സാമ്രാജ്യത്തിന്റെ മുഖ്യ സഖ്യശക്തിയായിരുന്നു. ഇക്കാലത്താണ് ഇവിടേയ്ക്ക് വന്ന് ചേർന്ന വാരംഗിയന്മാരെ റൂസ് അല്ലെങ്കിൽ റോസ്സ് എന്ന വിളിക്കാൻ തുടങ്ങിയത്. [[വൈക്കിങ്ങ്|വൈക്കിങ്ങുകളുടേ]] കാലത്താണ് [[വാരംഗിയന്മാർ]] കച്ചവടത്തിനും മറ്റുമായി കടൽ കടന്ന് ഇവിടേയ്ക്ക് വന്നത്. ഈ പേര് ക്രമേണ ഇവിടേയ്ക്ക് കുടിയേറിയ സ്ലാവ് വംശജർക്കും ലഭിക്കാൻ തുടങ്ങി. [[വോൾഗ]] തീരങ്ങളിൽ നടന്ന പുരാവസ്തു പര്യവേഷണങ്ങളിൽ ക്രി.മു. ഏഴ് മുതൽ ഒൻപത് വരെ നൂറ്റാണ്ടുകളിൽ നിന്നുമുള്ളത് എന്ന് കരുതുന്ന വിഷ്ണുവിന്റെ വിഗ്രഹം ലഭിക്കുകയുണ്ടായി. ഇത് റഷ്യയുടെ ഉത്ഭവത്തെ പറ്റി അന്നുവരെ കിട്ടിയ തെളിവുകളേക്കാൾ പഴക്കമുള്ളതാണ്. <ref> [http://www.mosnews.com/news/2007/01/04/harevishnu.shtml വിഷ്ണുശിലയെപ്പറ്റി മോസ്കോ ന്യൂസിൽ. റോയിട്ടറിന്റെ ഉദ്ധരിച്ച്. ശേഖരിച്ച തിയ്യതി 2007 മാർച്ച് 20] </ref> ഈ [[സ്ലാവ്]] വംശജരാണ് പിന്നീട് റഷ്യക്കാരായും ഉക്രെയിൻ‍കാരായും വിഘടിച്ചത്.
[[പ്രമാണം:Muromian-map.png|ലഘുചിത്രം|150px|വലത്ത്‌| വാറംഗിയന്മാരുടെ വര‍വിന്റെ സമയത്തെ വിവിധ സംസ്കാരങ്ങളുടെ ഏകദേശ ചിത്രമാണിത്]]
 
"https://ml.wikipedia.org/wiki/റഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്