"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
കീടങ്ങളെ (insects) വിവിധ ജീവിതദശകളിൽ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കൾ '''കീടനാശിനി''' (Pesticide) എന്നറിയപ്പെടുന്നു. കീടനാശിനി ഉൾപ്പെടെ [[കുമിൾ]] വർഗത്തെ നശിപ്പിക്കുന്ന ഫൻജിസൈഡുകൾ (fungicides), എലിവർഗ്ഗങ്ങളെ നശിപ്പിക്കുന്ന റോഡന്റിസൈഡ്സ് (rodenticides), പാഴ്ചെടികളെ/കളകളെ നശിപ്പിക്കുന്ന ഹെർബിസൈഡ്സ്(herbicides), ഒച്ച്‌ നാശിനികൾ (molluscides) ബാക്ടീരിയനാശിനികൾ (bactericide), വിരനാശിനികൾ( nematicide), അണുനാശിനികൾ(disinfectants), ടിക്ക് / ഉണ്ണി നാശിനി (acaricide), അകറ്റുന്നവ (repellents) തുടങ്ങി ജൈവവും അജൈവവും ആയ നിരവധി കീടനാശിനികളുണ്ട്. [[കൃഷി]], [[ആരോഗ്യം]], [[മൃഗ സംരക്ഷണം]] തുടങ്ങി വിവധ മേഖലകളിൽ ഇവയുടെ ഉപയോഗം സർവ സാധാരണമാണ്. കാർഷീകോല്പാദന വർധനയുടെ പ്രധാന കാരണം ഇവയുടെ ഉപയോഗമാണ്. <ref>van Emden HF, Pealall DB (1996) ''Beyond Silent Spring'', Chapman & Hall, London, 322pp.</ref>
== ചില വസ്തുതകൾ ==
ലോകത്താകമാനം 1600 കീടനാശിനികൾ ഉപയോഗിക്കുന്നു. 20 ബില്യൻ ഡോളറിലേറെയാണ് കീടനാശിനികളുടെ ആഗോള വ്യാപാരം. ഇന്ത്യയിൽ 150 ലേറെ കീടനാശിനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉപയോഗിക്കുന്ന കീടനാശിനികളിൽ 50 ശതമാനവും [[പരുത്തി|പരുത്തികൃഷിയിലാണ്]] ഉപയോഗിക്കുന്നത്. 17% നെൽകൃഷിയിലും 13% പഴം-പച്ചക്കറി കൃഷിയിലും ഉപയോഗിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ (12000 മെട്രിക് ടൺ) എൻഡോസൾഫാൻ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. കേരളത്തിൽ ഒരു വർഷം 656.5 ടൺ കീടനാശിനികൾ ഉപയോഗിക്കുന്നു. 15 ഇനം കീടനാശിനികൾ പാവൽകൃഷിയിൽ മാത്രം ഉപയോഗിക്കുന്നു. കേരളത്തിൽ വ്യാപകമായി [[ഡൈയൂറോൺ|ഡൈയൂറോൺ,]] [[മാൻകോസെബ്]], [[പാരക്വാറ്റ്]] എന്നീ PAN Bad Actor chemicals ഉപയോഗിക്കുന്നു. 1500 ടൺ രാസവളങ്ങളും 500 ടൺ കീടനാശിനികളും 50 ടൺ കുമിൾ നാശിനികളും കേരളത്തിന്റെ നെല്ലറയായ [[കുട്ടനാട്|കുട്ടനാട്ടിൽ]] മാത്രം ഉപയോഗിക്കുന്നു.കൂടാതെ നിരോധിക്കപ്പെട്ട എൻഡോസൾഫാൻ, ഉപയോഗനിയന്ത്രണമുള്ള [[ലിൻഡേൻ,]] [[ക്ലോർപൈറിഫോസ്|ക്ലോർപൈറിഫോസ്,]] [[മീഥൈൽ പാരത്തിയോൺപാരാതയോൺ]] എന്നിവയും ഉപയോഗിക്കുന്നു.
ലോകത്ത് 250 ലക്ഷം തൊഴിലാളികൾ പ്രതിവർഷം കീടനാശിനികൾ കൊണ്ടുള്ള വിഷബാധയ്ക്ക് വിധേയമാകുന്നു. പ്രതിവർഷം 2 ലക്ഷത്തോളം പേരാണ് കീടനാശിനി ദൂഷ്യഫലങ്ങൾ മൂലം മരണപ്പെടുന്നത്. നിത്യവും 68000 തൊഴിലാളികൾക്ക് കീടനാശിനി വിഷബാധയേൽക്കുന്നുമുണ്ട്.
 
== കീടനാശിനികളുടെ നിരോധിക്കൽ ==
ആൽഡ്രിൻ, ഡയൽഡ്രിൻ, ക്ലോർഡേൻ, ഹെപ്റ്റാക്ലോർ, എൻഡ്രിൻ എന്നിവ 2001 ലെ സ്റ്റോക്ഹോം കൺവെൻഷന്റെ തീരുമാനപ്രകാരം അന്തരാഷ്ട്രതലത്തിൽ നിരോധിച്ചു.
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്