"മേനക (അപ്സരസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 9 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2367292 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 5:
 
== ദേവലോക നർത്തകിമാർ ==
[[File:Raja Ravi Varma - Mahabharata - Birth of Shakuntala.jpg|thumb|left|മേനകയും വിശ്വാമിത്രനും - ശകുന്തളയുടെ ജനനം - രവിവർമ്മച്ചിത്രം]]
അപ്സരസ്സുകൾ; 'അപ്'-ൽ (ജലത്തിൽ) നിന്നുണ്ടായവർ, ജലത്തിൽ സഞ്ചരിക്കുന്നവർ എന്നാണ് വാക്കിനർഥം. പാലാഴിമഥനത്തിൽ ഉയർന്നുവന്നവരാണിവരെന്ന് മഹാഭാരതവും രാമായണവും പറയുന്നു. (സരസ്സ് = പാലാഴി). പാലാഴിയിൽ നിന്നും ലഭിച്ചവ പലദേവന്മാരും കൈവശപ്പെടുത്തിയതുപോലെ ഈ സുന്ദരിമാരായ അപ്സരസ്സുകളെ ഇന്ദ്രൻ സ്വീകരിക്കുകയും, അവരെ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും പാലാഴിമഥനകഥയിൽ വർണ്ണിക്കുന്നുണ്ട്. സുമേരുവിന്റെ സാനുപ്രദേശത്ത് ഇവർ നിവസിക്കുന്നുവെന്നാണ് പുരാണങ്ങൾ എഴുതിയിരിക്കുന്നത്. നൃത്തനൃത്യസംഗീതാദി കലാവിദ്യകളിൽ പ്രഗല്ഭരായ ഇവർക്ക് സദാചാരസംഹിതയൊന്നും ബാധകമല്ല; ഋഷിമാരുടെ തപസ്സിനു വിഘ്നം വരുത്താൻ ഇവരെ പലപ്പോഴും ഉപയോദിച്ചിരുന്നു. ശുകൻ, [[ദ്രുപദർ]], [[ദ്രോണർ]], [[പൃഥു]], [[ശകുന്തള]] എന്നിങ്ങനെ പുരാപ്രസിദ്ധരായ നിരവധി പേർ അപ്സരസ്സുകളിൽ നിന്നുണ്ടായവരാണ്. വായുപുരാണം പതിനാല് അപ്സര ഗണങ്ങളേയും ഹരിവംശം ഏഴു ഗണങ്ങളേയും പരാമർശിക്കുന്നു. ആകെ അറുപതുകോടി അപ്സരസ്സുകളുണ്ടത്രേ; നാലരക്കോടി എന്ന് കാശീഖണ്ഡം. ഇതിൽ 1,060 പേർക്കേ പ്രാധാന്യമുള്ളു. [[ഉർവ്വശി (അപ്സരസ്)|ഉർവശി]], പൂർവചിത്തി, സഹജന്യ, മേനക, വിശ്വാചി, ഘൃതാചി എന്നിവരാണ് ഉത്തമകൾ. രംഭ, തിലോത്തമ, അലംബുഷ, അശ്രുവിന്ദുമതി, ജാനപദി തുടങ്ങിയവരും പ്രസിദ്ധരാണ്. സുരാംഗന, സുമദാത്മജ, സമുദ്രാത്മജ എന്നീ പര്യായങ്ങളിലും അപ്സരസ്സ് അറിയപ്പെടുന്നു.
 
== അവലംബം ==
<references />
"https://ml.wikipedia.org/wiki/മേനക_(അപ്സരസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്