"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരത്ത് കൊട്ടാരം, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം,Kanjoor Madom എന്നിവ പ്രസിദ്ധങ്ങളാണ്.
 
ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട [[വാര്യർ]], [[മൂസ്സത്]], [[മാരാർ]], [[ഇളയത്]], [[ശർമ്മ]], തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, [[നമ്പൂതിരി]], [[പോറ്റി]], [[എമ്പ്രാന്തിരി]], അയ്യർ തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.ജനസംഖ്യയുടെ സിംഹഭാഗവും ഈഴവരും നായന്മാരും ആണ്
 
[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] '[[മയൂരസന്ദേശം]]' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഹരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്