"ആർ. വാസുദേവൻ പോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==ജീവിതരേഖ==
9291929-ൽ കർണാടകയിലെ മംഗലാപുരത്തിനടുത്ത് ജനിച്ചു. പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു. തിരുവനന്തപുരം ഗവൺമെന്റ് സംസ്‌കൃത കോളേജിൽ നിന്നും മഹാമഹോപാദ്ധ്യായ ബിരുദം നേടിയ ഇദ്ദേഹം പിന്നീട് സംസ്‌കൃത വ്യാകരണത്തിലും ഹിന്ദിയിലും എം എ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ കോളേജുകളിൽ സംസ്‌കൃതം വേദാന്തം അധ്യാപകനായും സേവനമനുഷ്ഠിച്ചു. 1984-ൽ സർവീസിൽ നിന്ന് വിരമിച്ചു.
 
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വേദാന്തവിഭാഗം പ്രൊഫസർ, ഫാക്കൽറ്റി ഡീൻ, വർക്കല ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ വേദാന്തം പ്രൊഫസർ, ആലുവാ ചിന്മയാ ഇന്റർനാഷണൽ സെന്ററിലെ ഓണററി വിസിറ്റിംഗ് പ്രൊഫസർ യു.ജി.സിയുടെ വിവിധ അക്കാദമിക്ക് സ്റ്റാഫ് കോളേജുകളിലെ വിസിറ്റിംഗ് ഫാക്കൽറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കൃതത്തിലെ വ്യാകരണ വേദാന്ത വിഭാഗങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾക്ക് പ്രൊഫസർ ആർ. വാസുദേവൻ പോറ്റി വ്യാഖ്യാനം തയാറാക്കിയിട്ടുണ്ട്.
കേരള സർക്കാരിന്റെ സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിലും സ്‌കൂൾ പാഠപുസ്തക സമിതിയിലും പ്രവർത്തിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സംസ്‌കൃത ഉപദേശക സമിതിയിലും അംഗമായിരുന്നു. <ref>{{cite web|title=നവതിയുടെ നിറവിൽ സംസ്കൃത പണ്ഡിതൻ പ്രൊഫ: വാസുദേവൻ‌ പോറ്റി|url=http://www.janamtv.com/news/2014/07/27/6251741252|publisher=www.janamtv.com|accessdate=29 ജൂലൈ 2014}}</ref>
 
==കൃതികൾ==
*ഗുരുപവന പുരേശസ്തവ വ്യാഖ്യാനം
"https://ml.wikipedia.org/wiki/ആർ._വാസുദേവൻ_പോറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്