"മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
'''മുവ്വാറ്റുപുഴ ജില്ല''' 1970കൾ മുതലേ വടക്കൻ തിരുവിതാംകൂർ മേഖലയിൽ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. 1984ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ മുവാറ്റുപുഴ ജില്ല യഥാർഥ്യമാകുമെന്ന് മുവാറ്റുപുഴയിൽ ജനങ്ങൾക്ക് ഉറപ്പ് നൽകി. .പിന്നീട് അത് അട്ടിമറിക്കപ്പെട്ടു. ഈ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു. മുഖ്യമായും കോതമംഗലം, മുവാറ്റുപുഴ താലൂക്കുകൾ, മുവ്വാറ്റുപുഴ താലൂക്കിലെ പിറവം, കൂത്താട്ടുകുളം പ്രദേശങ്ങൾ, കുന്നത്തുനാട് താലൂക്കിന്റെ കിഴക്കു ഭാഗങ്ങൾ - കോലഞ്ചേരി, പട്ടിമറ്റം, തൊടുപുഴ താലൂക്ക്, കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ജില്ല ആണ് ആദ്യം മുതല്ക്കേ ജനങ്ങൾ ആവശ്യപ്പെടുന്നത്. പെരുമ്പാവൂർ, പക്ഷേ എറണാകുളം ആലുവ വ്യവസായ മേഖലയിൽ പെടുന്നതിനാൽ മുവ്വാറ്റുപുഴ ജില്ല പദ്ധതിയിൽ പെടുത്തിയിരുന്നില്ല.
 
എറണാകുളം ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായ വടക്കൻ തിരുവിതാംകൂറിന്റെ,"[[കീഴ്മലനാട് | കീഴ്മലനാടിന്റെ]]" തനതായ സംസ്ക്കാരം, ഭാഷ ശൈലി, ജീവിത ശൈലി, കൂടാതെ ജില്ലാ ആസ്ഥാനമായ എറണാകുളം നഗരത്തിലേക്കുള്ള അധിക ദൂരം എന്നിവയെല്ലാം പുതിയ മുവ്വാറ്റുപുഴ ജില്ലയുടെ ആവശ്യത്തെ കാണിക്കുന്നു. മലനാട് ജില്ല അതായത്, ഇപ്പോഴത്തെ ഇടുക്കി ജില്ല ഉണ്ടായത് മുവാറ്റുപുഴ ജില്ല ആവശ്യത്തെ തകിടം മറിച്ചു. അതു വരെ വികസനം തൊട്ടു തീണ്ടാത്ത തൊടുപുഴ പട്ടണം, ഇടുക്കി ജില്ലയുടെ അനൌദ്യോകിക ആസ്ഥാനമായി. ഇടനാട് പ്രദേശത്തെ ഉൾപ്പെടുത്തി മുവാറ്റുപുഴ ജില്ല പ്രഖ്യാപിച്ചാൽ അത് തൊടുപുഴ ഉൾപ്പെടെയുള്ള ഇടനാട്-മലയോര പ്രദേശത്തിന്റെ സന്തുലിതമായ വീകസനം കൂടുതൽ മെച്ചപ്പെട്ടതാകും. എന്നാൽ എറണാകുളം-കൊച്ചിൻ മഹാനഗരമായി വളർത്തുക എന്ന പേരിൽ മുവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ ഉൾപ്പെടുന്ന കാർഷിക-ചെറുകിട വ്യവസായ മേഖലയെ എറണാകുളം ജില്ലയിൽ തളച്ചിടപ്പെട്ടിരിക്കുന്നു. ഈ പ്രദേശം കൊച്ചി, കോട്ടയം, ഇടുക്കി, ത്രിശൂർ ജില്ലകളിൽ നിന്ന് വ്യത്യസ്ഥമായ വടക്കൻ തിരുവിതാംകൂറിന്റെ തനതായ സംസ്കാരമുള്ളതാകുന്നു.<ref>http://www.censusindia.gov.in/2011-prov-results/data_files/kerala/Final_Kerala_Paper_1_Pdf.pdf</ref>
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മൂവാറ്റുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്