"ഓച്ചിറ പരബ്രഹ്മക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
== ഐതിഹ്യം ==
[[പ്രമാണം:ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ മൈതാനം.jpg|right|thumb|250px |ഓച്ചിറ പരബ്രഹ്മക്ഷേത്രമൈതാനം]]
വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനിൽക്കുന്നു. <p>
 
=== അകവൂർ ചാത്തൻ ===
പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. [[നമ്പൂതിരി]]യുടെ ദാസനായിരുന്നു [[അകവൂർ ചാത്തൻ]].നമ്പൂതിരി ദിവസവും ഏഴര[[നാഴിക]] വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. [[പോത്ത്|മാടൻപോത്ത്]] ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ ''മാടൻപോത്തും''. അന്നവിടെ നിറയെ വയലായിരുന്നു ([[ഓച്ചിറ പരബ്രഹ്മക്ഷേത്രം#എട്ടുകണ്ടം ഉരുളിച്ച|എട്ടുകണ്ടം ഉരുളിച്ച വഴിപാട്]] നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "[[ഓംകാരം|ഓംകാര]]ത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.
 
=== ബുദ്ധമതം ===
രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ [[കായംകുളം]] രാജാവും [[വേണാട്‌]] രാജാവും തമ്മിൽ നിരവധി [[യുദ്ധം|യുദ്ധങ്ങൾ]] നടന്ന വേദിയാണ്‌ [[ഓച്ചിറ]] പടനിലം. ചരിത്രപ്രസിദ്ധമായ [[കായംകുളം]] [[വേണാട്‌]] യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷംതോറും [[മിഥുനം]] ഒന്ന്‌, രണ്ട്‌ തീയതികളിൽ [[ഓച്ചിറക്കളി]] നടത്തിവരുന്നു.
 
ഓച്ചിറ [[ബുദ്ധമതം|ബുദ്ധ]]വിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്‌. [[ബുദ്ധമതം]] [[വിഗ്രഹാരാധന]] പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവികമായും [[ആൽമരം|ആൽമരത്തിന്‌]] പ്രസക്‌തിയുണ്ടായി. ആൽമരച്ചുവട്ടിലെ പരബ്രഹ്മ സൂചന ഓച്ചിറ ഒരു ബുദ്ധവിഹാരകേന്ദ്രമായിരുന്നു എന്ന വിശ്വാസത്തിന്‌ പിൻബലം നൽകുന്നു. [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്ര]]ത്തിന്റെ ആവിർഭാവം അജ്ഞാതമാണെന്നാണ്‌ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്‌.
 
=== ഹൈന്ദവം ===
പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറയിൽ വന്നെത്തിയാൽ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട് വരുന്ന "[[കാള]]"യെയാണ്. ശ്രീകോവിലില്ലാത്ത പ്രതിഷ്ടയില്ലാത്ത മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ ഭസ്മം പ്രസാദമായി നൽകുന്നു. ഇവിടെ "[[ഭസ്മം]]" [[ശിവൻ|ശിവ]]വിഭൂതിയായും "[[കാള]]" യെ ശിവ വാഹനമായും" [[ത്രിശൂലം]]" ഭഗവാന്റെ [[ആയുധം|ആയുധ]]മായും കാണുന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരബ്രഹ്മ [[സ്വരൂപം]] എന്നത് സാക്ഷാൽ [[പരാശക്തി]] സമേതനായ [[ശിവൻ|പരമേശ്വരമൂർത്തി]]യാണെന്നു സാരം..
 
=== ഓച്ചിറക്കളി ===
രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ [[കായംകുളം]] രാജാവും [[വേണാട്‌]] രാജാവും തമ്മിൽ നിരവധി [[യുദ്ധം|യുദ്ധങ്ങൾ]] നടന്ന വേദിയാണ്‌ [[ഓച്ചിറ]] പടനിലം. ചരിത്രപ്രസിദ്ധമായ [[കായംകുളം]] [[വേണാട്‌]] യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷംതോറും [[മിഥുനം]] ഒന്ന്‌, രണ്ട്‌ തീയതികളിൽ [[ഓച്ചിറക്കളി]] നടത്തിവരുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഓച്ചിറ_പരബ്രഹ്മക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്