"നിലവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
 
== ഹിന്ദുമതത്തിൽ ==
[[പ്രമാണം:വിളക്കുകൾ.jpg|thumb|right|200pxleft|നിലവിളക്കുകൾ]]
 
കേരളത്തിലെ ക്ഷേത്രങ്ങളിൽ ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു.
 
അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേകനിയമങ്ങളുമുണ്ട് ലോഹമിശ്രിതമായ [[വെങ്കലം|ഓടുകൊണ്ട്]] നിർമിച്ച നിലവിളക്കാണ് പൂജാകർമങ്ങൾക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. സന്ധ്യാപൂജയ്ക്കായി മിക്ക ഹിന്ദുഗൃഹങ്ങളിലും നിലവിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. പ്രഭാതത്തിൽ ബ്രഹ്മ മുഹൂർത്തത്തിലും വൈകിട്ട് വിഷ്ണുഹൂർത്തമായ ഗോധൂളിമുഹൂർത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം.
 
[[പ്രമാണം:വിളക്കുകൾ.jpg|thumb|right|200px|നിലവിളക്കുകൾ]]
 
വിളക്കിലെ തിരികൾ തെളിക്കുന്നതിനും പ്രത്യേക ചിട്ടകൾ കല്പിക്കപ്പെട്ടിരുന്നു. പ്രഭാതത്തിൽ കിഴക്കോട്ടും പ്രദോഷത്തിൽ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളിൽ അഞ്ചോ, ഏഴോ തിരികൾ തെളിക്കാം. അമർത്യർ, പിതൃക്കൾ, ദേവന്മാർ, ഗന്ധർവന്മാർ, യക്ഷോവരന്മാർ, രാക്ഷസന്മാർ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാർ. കിഴക്കുവശത്തുനിന്ന് തിരിതെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തിൽ വേണം ദീപപൂജ ചെയ്യേണ്ടത്. വിളക്കുകത്തിക്കലിന്റെ പ്രദക്ഷിണം പൂർത്തിയാക്കരുതെന്നും നിയമമുണ്ട്.
 
തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് സങ്കല്പം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. താന്ത്രികകർമങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗലപ്രശ്നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.
 
[[File:Nilavilak,_നിലവിളക്ക്.JPG|thumb|200px|കുരിശോടുകൂടിയ നിലവിളക്ക്]]
 
== ക്രിസ്തുമതത്തിൽ ==
[[File:Nilavilak,_നിലവിളക്ക്.JPG|thumb|200pxleft|കുരിശോടുകൂടിയ നിലവിളക്ക്]]
 
കേരളത്തിൽ സർവ്വസാധാരണയായി കണ്ടുവരുന്ന നിലവിളക്ക് അതേ മാതൃകയിലും ചിലപ്പോൾ നിലവിളക്കിന്റെ മുകൾ ഭാഗം കുരിശിന്റെ ആകൃതിയിൽ രൂപമാറ്റം വരുത്തിയും, മറ്റു ചിലപ്പോൾ അതിനുമുകളിൽ പ്രാവിന്റെ രൂപവും ചേർത്ത് ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും നിലവിളക്ക് ഉപയോഗിക്കാറുണ്ട്. ഇപ്പോൾ പലയിടങ്ങളിലും നിലവിളക്കിൽ എണ്ണയൊഴിക്കുന്നതും വിവാഹം പോലെയുള്ള അവസരങ്ങളിൽ വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി കണ്ടുവരുന്നു.
 
"https://ml.wikipedia.org/wiki/നിലവിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്